For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹം കഴിച്ച് അമേരിക്കയില്‍ പോയി, ഭര്‍ത്താവ് അവിടെ വച്ച് പീഡിപ്പിച്ചു! ആ വാര്‍ത്തകളെപ്പറ്റി ചന്ദ്ര

  |

  താരങ്ങളെ സംബന്ധിച്ച് ഒരിക്കലും രക്ഷപ്പെടാന്‍ സാധിക്ക ഒന്നാണ് വ്യാജ വാര്‍ത്ത എന്നത്. തങ്ങളുടെ പ്രിയതാരത്തിന്റെ ഓഫ് സ്‌ക്രീനിലെ ജീവിതത്തെക്കുറിച്ച് അറിയാനുള്ള ആരാധകരുടെ ആകാംഷയെ ചൂഷണം ചെയ്തു കൊണ്ട് അവരെക്കുറിച്ച് ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്നവരുണ്ട്. പ്രണയവും വിവാഹവും വിവാഹമോചനവുമൊക്കെ ഇങ്ങനെ ഭാവനയില്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.

  Also Read: ഫ്രീഡം ഓഫ് സ്പീച്ച് എന്നു പറഞ്ഞു വീട്ടുകാരേ മോശമാക്കരുത്! യൂട്യൂബറെ തെറിവിളിച്ചതില്‍ ഉണ്ണി മുകുന്ദന്‍

  മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ചന്ദ്ര ലക്ഷ്മണ്‍. സിനിമയിലും സീരിയലിലുമെല്ലാം സജീവമായ താരമാണ് ചന്ദ്ര. പരമ്പരകളാണ് ചന്ദ്രയെ ജനപ്രീയയാക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം എന്ന് സ്വന്തം സുജാത എന്ന പരമ്പരയിലൂടെ ശക്തമായി തിരികെ വരികയായിരുന്നു ചന്ദ്ര. മിക്ക താരങ്ങളേയും പോലെ വ്യാജ വാര്‍ത്തകള്‍ ചന്ദ്രയെയും വലച്ചിട്ടുണ്ട്.

  ഇപ്പോഴിതാ ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തുകയാണ് ചന്ദ്ര. പരിപാടിയില്‍ വച്ച് തന്നെക്കുറിച്ച് പ്രചരിക്കപ്പെട്ട വ്യാജ വാര്‍ത്തയെക്കുറിച്ച് ചന്ദ്ര സംസാരിക്കന്നുണ്ട്. ചന്ദ്ര വിവാഹം കഴിച്ചു, അമേരിക്കയിലേക്ക് പോയി എന്നാണല്ലോ ഒരിടയ്ക്ക് വാര്‍ത്തകള്‍ വന്നതെന്ന് അവതാരകനായ ശ്രീകണ്ഠന്‍ നായര്‍ ചൂണ്ടിക്കാണിക്കുകയായിരുന്നു.

  Also Read: ടെലിവിഷനില്‍ ശത്രുക്കള്‍! പാരവെക്കുന്നു, സിനിമകളില്‍ നിന്നും ഒഴിവാക്കി; തുറന്ന് പറഞ്ഞ് ചന്ദ്ര ലക്ഷ്മണ്‍

  എന്നാല്‍ വിവാഹം കഴിച്ച് അമേരിക്കയിലേക്ക് വെറുതെ പോയെന്ന് മാത്രമല്ല, ഭര്‍ത്താവ് എന്നെ അവിടെ പീഡിപ്പിക്കുകയാണെന്ന് വരെ പ്രചരണമുണ്ടായതായാണ് ചന്ദ്ര പറയുന്നത്. താരത്തിന്റെ പരിപാടിയുടെ പ്രൊമോ വീഡിയോ ശ്രദ്ധ നേടിയിരക്കുകയാണ്. വീഡിയോയില്‍ എന്നെ തള്ളിയിട്ടു. വീണ് കഴിഞ്ഞതും എന്നെ വലിച്ചു കൊണ്ട് അങ്ങനെയേ പോയി എന്നും താരം പറയുന്നുണ്ട്. ഷൂട്ടിനിടെ ഉണ്ടായ അപകടത്തെക്കുറിച്ചാണ് ഈ പരാമര്‍ശം എന്നാണ് കണക്കാക്കപ്പെടുന്നത്.

  അതേസമയം മുമ്പും തന്റെ വിവാഹത്തെക്കുറിച്ചുള്ള വ്യാജ വാര്‍ത്തകളെക്കുറിച്ച് ചന്ദ്ര സംസാരിച്ചിട്ടുണ്ട്.
  മലയാളത്തില്‍ നിന്നും താന്‍ മാറി നിന്നപ്പോള്‍ എല്ലാവരും ചേര്‍ന്ന് തന്നെക്കെട്ടിച്ചുവെന്നും അമേരിക്കയില്‍ സെറ്റില്‍ ചെയ്യിപ്പിച്ചുവെന്നും താരം പറയുന്നു. ഭര്‍ത്താവ് ഭയങ്കരമായിട്ട് പീഡിപ്പിക്കുകയാണ്, അത് കാരണം താന്‍ സീരിയല്‍ വിട്ടു എന്നതായിരുന്നു പ്രചാരണം. അത്തരത്തിലുള്ള വിമര്‍ശനമൊന്നും താന്‍ ഗൗനിക്കാറില്ല. ഇതുവരേയും ഡിവോഴ്സ് കഴിഞ്ഞിട്ടില്ലെന്നും ഇപ്പോഴും പീഡനം തുടരുകയാണെന്നും ചന്ദ്ര മുമ്പൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

  അതേസമയം, ഈയ്യടുത്താണ് ചന്ദ്ര വിവാഹിതയായത്. നടന്‍ ടോഷിനെയാണ് ചന്ദ്ര വിവാഹം കഴിച്ചത്. എന്ന് സ്വന്തം സുജാത എന്ന പരമ്പരയിലൂടയാണ് ഇരുവരും സുഹൃത്തുക്കളാകുന്നത്. പിന്നീട് വിവാഹത്തിലേക്ക് എത്തുകയായിരുന്നു. ഈയ്യടുത്ത് താരം കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തിരുന്നു. പിന്നാലെ തന്നെ ചന്ദ്ര ലൊക്കേഷനിലേക്ക് തിരികെ വരികയും ചെയ്തിരുന്നു.

  2021 നവംബര്‍ 10 നാണ് ചന്ദ്രയും ടോഷും വിവാഹം കഴിച്ചത്. രണ്ട് മതവിഭാഗത്തില്‍ പെട്ടവരാണെങ്കിലും ഇരുവരുടെയും വിവാഹത്തിന് കുടുംബങ്ങളും സമ്മതം അറിയിക്കുകയായിരുന്നു. പിന്നാലെ, ഹിന്ദു മതാചാര പ്രകാരവും ക്രിസ്ത്യന്‍ മതാചാര പ്രകാരവുമായി വിവാഹം നടക്കുകയായിരുന്നു. വിവാഹ ശേഷമാണ് താര ദമ്പതികള്‍ യൂട്യൂബ് ചാനല്‍ തുടങ്ങിയിരുന്നു. ചാനലിലൂടെ ഇരുവരും തങ്ങളുടെ ജീവിതത്തിലെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുന്നുണ്ട്.

  കുഞ്ഞിന് ജന്മം നല്‍കി 28-ാം ദിവസം ചന്ദ്ര സീരിയലിന്റെ ലൊക്കേഷനിലേക്ക് തിരികെ വന്നിരുന്നു. കുഞ്ഞിനേയും കൊണ്ടായിരുന്നു താരം ലൊക്കേഷനിലെത്തിയത്. അതേസമയം ഒരു കോടിയില്‍ പരിപാടിയില്‍ വച്ച് തന്നെ ചില സിനിമകളില്‍ നിന്നും ഒഴിവാക്കിയതിനെക്കുറിച്ചും ചന്ദ്ര സംസാരിക്കുന്നുണ്ട്. അഡ്വാന്‍സ് പോലും തന്ന ശേഷം വരെ തന്നെ ഒഴിവാക്കിയിട്ടുണ്ടെന്നാണ് ചന്ദ്ര പറയുന്നത്. ഇന്ന് രാത്രിയാണ് പരിപാടിയുടെ സംപ്രേക്ഷണം.

  മനസെല്ലാമെന്ന തമിഴ് സിനിമയിലൂടെ ആണ് ചന്ദ്ര ലക്ഷ്മൺ സിനിമയില്‍ അരങ്ങേറുന്നത്. പിന്നീട് സ്റ്റോപ് വയലൻസ് എന്ന സിനിമയിലൂടെ മലയാളത്തിലേക്കും എത്തുകയായിരുന്നു. തുടർന്ന്, കല്യാണക്കുറുമാനം, ബോയ്ഫ്രണ്ട്, ബൽറാം വേഴ്സസ് താരാദാസ്, കാക്കി, ചക്രം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. അതേസമയം, സഹസ്രം എന്ന സിനിമയിലൂടെ ആണ് ടോഷ് കിസ്റ്റി സിനിമാ രം​ഗത്ത് സാന്നിധ്യം അറിയിച്ചത്. കായംകുളം കൊച്ചുണ്ണി എന്ന പരമ്പരയിലൂടെയാണ് ടോഷ് താരമാകുന്നത്.

  Read more about: chandra lakshman
  English summary
  In Flowers Oru Kodi Chandra Lakshman Talks About How Fake News About Her Marriage Affected Her
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X