മേഘ്‌നയേയും കുഞ്ഞിനേയും കാണാന്‍ ഇന്ദ്രജിത്ത് എത്തി; പൂര്‍ണിമ കാണാന്‍ കാത്തിരിക്കുകയാണെന്ന് നടി

മലയാളികള്‍ക്ക് സുപരിചിതമായ മുഖമാണ് മേഘ്‌ന രാജിന്റേത്. യക്ഷിയും ഞാനും എന്ന വിനയന്‍ ചിത്രത്തിലൂടെ എത്തിയ ഈ സുന്ദരി നിരവധി ചിത്രങ്ങളിലൂടെ കൈയ്യടി നേടിയിട്ടുണ്ട്. ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജയുടെ മരണത്തിന് പിന്നാലെ മേഘ്‌നയെ കൂടുതല്‍ ചേര്‍ത്തു പിടിക്കുകയാണ് മലയാളികള്‍. മലയാള സിനിമയിലെ താരങ്ങളുമായും മേഘ്‌നയ്ക്ക് അടുത്ത ബന്ധമുണ്ട്.

കഴിഞ്ഞ ദിവസം മേഘ്‌നയേയും ജൂനിയര്‍ സിയേയും കാണാന്‍ ഒരു അതിഥി എത്തിയിരുന്നു. മലയാളികളുടെ സ്വന്തം ഇന്ദ്രജിത്ത് സുകുമാരന്‍. ജൂനിയർ സിയ്ക്കും മേഘ്‌നയ്ക്കുമൊപ്പമുള്ള ഇന്ദ്രജിത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. മേഘ്‌ന തന്നെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. കുറച്ച് ദിവസമായി ഇന്ദ്രജിത്ത് വന്നിട്ട്. ഇപ്പോഴാണ് പോസ്റ്റ് ചെയ്യാന്‍ സാധിച്ചതെന്നും മേഘ്‌ന പറയുന്നു.

Meghana Raj

ഇനി നടിയും ഇന്ദ്രജിത്തിന്റെ ഭാര്യയുമായ പൂര്‍ണിമയെ കാണാന്‍ കാത്തിരിക്കുകയാണെന്നും മേഘ്‌ന പറയുന്നു. ഇന്ദ്രജിത്തിന്റെ കൂട്ട് മകന്‍ ഏറെ ആസ്വദിച്ചിട്ടുണ്ടെന്നാണ് മേഘ്‌ന പറയുന്നത്. ബെംഗളൂരുവിലെ മേഘ്‌നയുടെ വീട്ടിലെത്തിയാണ് ഇന്ദ്രജിത്ത് അമ്മയേയും മകനേയും കണ്ടത്. മേഘ്‌നയുടെ മാതാപിതാക്കളും ചിത്രങ്ങളിലുണ്ട്.

പ്രിയപ്പെട്ട അതിഥി; വൈറലായി അതിഥി ബാലന്റെ ചിത്രങ്ങള്‍

സിനിമാതാരങ്ങളായ സുന്ദര്‍ രാജിന്റേയും പ്രാമിള ജോഷായിയുടേയും മകളാണ് മേഘ്‌ന. മലയാളത്തിന് പുറമേ, തെലുങ്ക്, കന്നഡ, തമിഴ് എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. യക്ഷിയും ഞാനും ആയിരുന്നു ആദ്യ മലയാള സിനിമ. ബ്യൂട്ടിഫുള്‍ അടക്കം നിരവധി മലയാള സിനിമകളില്‍ മേഘ്‌ന രാജ് നായികയായിട്ടുണ്ട്. പിന്നീട് താരം കന്നഡ സിനിമയില്‍ സജീവമാവുകയായിരുന്നു.

കഴിഞ്ഞ ജൂണ്‍ ഏഴിനാണ് അപ്രതീക്ഷിതമായി ചിരഞ്ജീവി സര്‍ജ മരിക്കുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. ഈ സമയം അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു മേഘ്‌ന. ചിരഞ്ജീവിയുടെ മരണത്തില്‍ തളര്‍ന്നു പോയ മേഘ്‌നയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സിനിമാപ്രേമികളുടെ ഉള്ളുലയ്ക്കുന്നതായിരുന്നു. എന്നാല്‍ മകന് വേണ്ടി ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് മേഘ്‌ന പറഞ്ഞിരുന്നു.

Read more about: indrajith meghana raj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X