തലയില്‍ തട്ടം ഇടാത്തത് എന്തുകൊണ്ട്? മതത്തെ തള്ളിപ്പറഞ്ഞിട്ടില്ല, പള്ളിയില്‍ നിന്ന് പുറത്താക്കിയിട്ടില്ല: ഹില

സോഷ്യല്‍ മീഡിയയുടെ കലമാണിത്. സിനിമയ്ക്കും ടെലിവിഷനുമെല്ലാം അപ്പുറത്തേക്ക് സോഷ്യല്‍ മീഡിയ തുറന്നിടുന്ന സാധ്യതകള്‍ അപാരമാണ്. സോഷ്യല്‍ മീഡിയയിലൂടെ താരമായി മാറിയ ഒരുപാട് പേരുണ്ട്. അക്കൂട്ടത്തില്‍ വ്യത്യസ്തയായ ഒരാളാണ് അസ്ല മാര്‍ലി ഹില. തന്റെ ചാനലിലൂടെ ഒരുപാട് ഫോളോവേഴ്‌സിനെ നേടിയെടുക്കാന്‍ ഹിലയ്ക്ക് സാധിച്ചിട്ടുണ്ട്.

മറയില്ലാതെ സംസാരിക്കുന്ന ഹിലയുടെ വീഡിയോകള്‍ക്ക് ധാരാളം ആരാധകരുണ്ട്. ടെലിവിഷനിലും സാന്നിധ്യം അറിയിക്കാന്‍ ഹിലയ്ക്ക് ഇതിലൂടെ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ഹിലയുടെ വിവാഹം. സോഷ്യല്‍ മീഡിയയിലെ താരങ്ങളെല്ലാം പങ്കെടുത്ത വിവാഹത്തിന്റെ വീഡിയോ വൈറലായി മാറിയിരുന്നു. ബിഗ് ബോസ് താരം റോബിനും പ്രതിശ്രുതി വധു ആരതി പൊടിയുമൊക്കെ വിവാഹത്തിന് എത്തിയിരുന്നു.

Asla Marley Hila

ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ചും സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങളെക്കുറിച്ചുമൊക്കെ ഹില സംസാരിക്കുകയാണ്. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹില മനസ് തുറന്നിരിക്കുന്നത്. തന്റെ ഭര്‍ത്താവായ അംജു വളരെ റൊമാന്റിക് ആണെന്നാണ് ഹില പറയുന്നത്. എന്നാല്‍ ദേഷ്യം വന്നാല്‍ പൊട്ടിത്തെറിക്കുമെന്നും ഹില പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ തങ്ങള്‍ക്കെതിരെ വരുന്ന കമന്റുകളോട് താരം പ്രതികരിക്കുന്നുണ്ട്. ഈ ജീവിതം അധികം മുന്‍പോട്ട് പോകില്ല എന്ന് ആളുകള്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ സങ്കടം തോന്നുമെന്നാണ് ഹില പറയുന്നത്. അതേസമയം തന്നോട് ഇവരല്ല നമ്മളുടെ ഭാവി തീരുമാനിക്കുന്നതെന്ന് ഇക്ക പറഞ്ഞുവെന്നും എങ്കിലും തന്റെ മനസിലൊരു ആകുലതയുണ്ടെന്നും ഹില പറയുന്നു. .

വിവാഹത്തിന് ഹില തട്ടമിടാത്തതിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ പലരും രംഗത്തെത്തിയിരുന്നു. താരം മതം ഉപേക്ഷിച്ചുവോ എന്നും ചിലര്‍ ചോദിച്ചിരുന്നു. ഇത്തരക്കാര്‍ക്കും ഹില മറുപടി നല്‍കുന്നുണ്ട്. എല്ലാ മതത്തിലും എല്ലാ കള്‍ച്ചറിലും വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. എന്റെ മതത്തില്‍ എല്ലാം അതേപടി ചെയ്യുന്ന ആളുകളോട് എനിക്ക് എന്നും ഇഷ്ടവും ബഹുമാനവും മാത്രമേ ഉള്ളൂ എന്നാണ് ഹില പറയുന്നത്.

എല്ലാം പെര്‍ഫെക്ടായ ആളുകള്‍ എന്നെ കുറ്റപെടുത്തിക്കോട്ടെ എന്നാണ് ഹില പറയുന്നത്. ഞാന്‍ ഒരു മതത്തെയും തള്ളിപറഞ്ഞിട്ടുമില്ല, എന്നെ പള്ളിയില്‍ നിന്നും പുറത്താക്കിയിട്ടുമില്ല എന്നും ഹില വ്യക്തമാക്കി. തന്റെ നിക്കാഹ് നടത്തിയത് പള്ളിയില്‍ വച്ചാണെന്നും അവിടെ ആര്‍ക്കും ഇല്ലാത്ത പ്രശ്‌നമാണ് കാണുന്നവര്‍ക്കെന്നും അവരോട് തനിക്കൊന്നും പറയാനില്ലെന്നും ഹില പറയുന്നു.

Asla Marley Hila

''ഞാന്‍ തലയില്‍ തട്ടം ഇട്ടാല്‍ അവര്‍ സ്വര്‍ഗ്ഗത്തില്‍ പോവോ. സ്വര്‍ഗ്ഗം ആണേലും നരകം ആണേലും ഞാന്‍ മാത്രമാണ് അനുഭവിക്കുന്നത്. അതില്‍ മറ്റാരും ബോദര്‍ ചെയ്യേണ്ട കാര്യമില്ല'' എന്ന് തുറന്നടിക്കുകയാണ് ഹില. തലയില്‍ തട്ടമിട്ടുകൂടേ എന്ന് ചിലരൊക്കെ ഉപദേശിക്കാറുണ്ടെന്നും ഹില പറയുന്നത്. ചിലര്‍ സ്‌നേഹം കൊണ്ട് പറയുന്നതായിരിക്കും. എന്നാല്‍ നീ നശിച്ചു പോകുമെന്നൊക്കെ ശപിക്കുന്നവരെ മതം പഠിപ്പിക്കുന്നത് ഇതാണോ എന്നും ഹില ചോദിക്കുന്നു.

താന്‍ പഠിച്ചത് എല്ലാ മതങ്ങളേയും ഒരുപോലെ കാണാനാണെന്ന് അംജുവും പറയുന്നുണ്ട്. തലയില്‍ തട്ടം ഇട്ടുനടന്നാല്‍ ഇപ്പോള്‍ കിട്ടുന്നതിനെക്കളും സപ്പോര്‍ട്ട് എനിക്ക് കിട്ടും. എന്നാല്‍ മറ്റുള്ളവരെ ഇംപ്രസ് ചെയ്യിച്ച് ഞാന്‍ അല്ലാതെ ആകാന്‍ താത്പര്യമില്ലെന്നതാണ് ഈ വിഷയത്തില്‍ ഹിലയുടെ നിലപാട്. താരത്തിന്റെ അഭിമുഖവും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. നേരത്തെ തനക്ക് ലഭിക്കുന്ന മോശം കമന്റുകള്‍ക്ക് ഹില നല്‍കിയ മറുപടിയും വൈറലായിരുന്നു.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X