സുബി സുരേഷിനെ കണ്ടെത്തി! തെളിവ് സഹിതം താരം വീഡിയോയില്‍!
ഈയ്യടുത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ വാര്‍ത്തയായിരുന്നു നടി സുബി സുരേഷിനെ കണ്മാനില്ല എന്നത്. കൈരളി ടിവിയുടെ പരസ്യമായിരുന്നു സുബിയെ കാണ്മാനില്ല എന്നത്. ചാനലിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവച്ച പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. പരസ്യത്തെ അനുകൂലിച്ചും വിമര്‍ശിച്ചും ട്രോളിയും സോഷ്യല്‍ മീഡിയ രംഗത്ത് എത്തുകയായിരുന്നു. രസകരമായ ചര്‍ച്ചയായിരുന്നു ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വന്നത്. ഇപ്പോഴിതാ കാണ്മാനില്ല പരസ്യം വന്ന് പത്ത് ദിവസം ആകുമ്പോഴേക്കും സുബിയെ കണ്ടെത്തിയെന്ന് പറഞ്ഞു കൊണ്ട് എത്തിയിരിക്കുകയാണ് ചാനല്‍.
സുബി സുരേഷ് വയസ് 28. എറണാകുളം ജില്ലയിലെ എളമക്കരയില്‍ നിന്നും 5-12-2021 മുതല്‍ കാണാന്മാനില്ലെന്നായിരുന്നു പരസ്യം. സംശയാസ്പദമായി കാണുന്ന വാഹനങ്ങള്‍ ശ്രദ്ധിക്കുക. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ കാണുന്ന നമ്പറില്‍ വിളിക്കുക എന്ന് പറഞ്ഞ് ഫോണ്‍ നമ്പര്‍ അടക്കം പങ്കുവച്ചിരുന്നു. സുബിയുടെ ഫോട്ടോയും കാണാന്മാനില്ല എന്ന ക്യാപ്ഷനുമൊക്കെ നല്‍കിയിരുന്നു. ചാനലില്‍ സുബി അവതരിപ്പിക്കുന്ന പുതിയ പരിപാടിയുടെ പ്രൊമോഷന്‍ ആയിരിക്കും പരസ്യം എന്നായിരുന്നു ആരാധകരുടെ വിലയിരുത്തല്‍. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

സുബി സുരേഷിനെ കണ്ടെത്തി. പ്രശസ്ത ചലച്ചിത്ര താരം സുബി സുരേഷിനെ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ തിരുവല്ലത്ത് നിന്ന് കണ്ടെത്തിയെന്നാണ് പുതിയ പരസ്യത്തില്‍ പറയുന്നത്. തന്നെ പണത്തിന് വേണ്ടി കിഡ്‌നാപ് ചെയ്ത് അപായപ്പെടുത്താന്‍ ശ്രമിച്ച സിനിമ-സീരിയില്‍ അഭിനേതാവ് കൂടിയായ വ്യക്തിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും തെളിവ് സഹിതം 24,12,2021ന് വെള്ളിയാഴ്ച രാത്രി ഏഴ് മണിയ്ക്ക് കൈരളി ടിവിയില്‍ തുറന്നു പറയുമെന്നും കുറ്റക്കാര്‍ക്ക് ശിക്ഷ കിട്ടും വരെ നിയമനടപടി സ്വീകരിക്കുമെന്ന് സുബി പറഞ്ഞു. പ്രശസ്ത നടനും സംവിധായകനും ആയ വ്യക്തിയും ഹോം എന്ന സിനിമയിലെ താരവും ആപത്തില്‍ പെട്ടപ്പോള്‍ തന്നെ സഹായിച്ചിട്ടില്ലെന്നും സുബി ആരോപിച്ചുവെന്നും പരസ്യത്തില്‍ പറയുന്നുണ്ട്. എന്തായാലും ഇത്ര വ്യത്യസ്തമായൊരു പരസ്യത്തിന് പിന്നിലെന്താണെന്ന് അറിയാനായി ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്.

വെറുപ്പിക്കരുത് പ്ലീസ്, തുണിക്കടയുടെ അന്നൗണ്‍സ്മെന്റ് നടത്തുന്നവന്‍ ആണോ വാര്‍ത്ത വായിക്കുന്നത്, വലിയ ബോട്ടില്‍ 10 രൂപ... ചെറിയ ബോട്ടില്‍ 5 രൂപ... കടന്ന് വരൂ.. കടന്ന് വരൂ, സാദാരണക്കാരന്റെ പണം കൊണ്ട് ഉണ്ടാക്കിയ ചാനലാണ്. എന്ന് ഒരു ഒര്‍മ്മ മാനേജ്‌മെന്റിന് ഉണ്ടാകണം, എവിടെയോ എന്തോ ഒരു തകരാറു പോലെ, തിരിച്ചു കിട്ടിയവര്‍ കളഞ്ഞു പോയടത്തു തന്നെ തിരിച്ചു വെക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു, ഹാവൂ ഇനി അല്പം ജല പാനം ആവാം, കുറച്ച് നിലവാരം കാണിക്ക് കൈരളി, എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയ വീഡിയോയ്ക്ക് നല്‍കുന്ന കമന്റുകള്‍.
Recommended Video

ഇങ്ങനെയാണൊ ഒരു പരസ്യം ചെയ്യുന്നത്. നല്ല രീതിയില്‍ പരസ്യം ചെയ്യാന്‍ അറിയില്ല എങ്കില്‍ മിണ്ടാതിരുന്നു കൂടെ എന്നായിരുന്നു നേരത്തെ പരസ്യത്തോടുള്ള സോഷ്യല്‍ മീഡിയയിലെ ചിലരുടെ പ്രതികരണം.. 20 വര്‍ഷം മുമ്പുള്ള വയസ് കൊടുത്തത് തെറ്റായി പോയി. വയസ്സിന്റെ കാര്യം അറിഞ്ഞിട്ട് ചിരി നിര്‍ത്താന്‍ പറ്റുന്നില്ലെന്നും ചിലര്‍ കമന്റ് ചെയ്തിരുന്നു. പോസ്റ്റ് മാന്‍ ഇങ്ങനെ ചിരിപ്പിക്കാനിറങ്ങരുത്. ആര് കൊണ്ട് പോയാലും ഉടനെ തിരിച്ച് കൊണ്ടുവരും. കാരണം സുബിയ്ക്ക് വാ അടക്കി വെക്കാന്‍ അറിയാതെ സംസാരിക്കും എന്നായിരുന്നു മറ്റൊരു വിരുതന്റെ കമന്റ്.. സുബിക്ക് 28 വയസേ ആയിട്ടുള്ളു എന്ന് വരുത്തി തീര്‍ക്കാനാണ് ഈ ഒരു ഉഡായിപ്പ്. പക്ഷെ പണി പാളിയെന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. എന്തായാലും ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്.


Click it and Unblock the Notifications