കുട്ടി അഖിലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞോ? ചര്‍ച്ചയായ വൈറല്‍ വീഡിയോയ്ക്ക് പിന്നില്‍!
കോമഡി ഷോകളിലൂടെയാണ് കുട്ടി അഖിലിനെ മലയാളികള്‍ പരിചയപ്പെടുന്നത്. സിനിമകളിലും സീരിയലുകളിലുമൊക്കെ അഭിനയിച്ച് കയ്യടി നേടിയിട്ടുള്ള കുട്ടി അഖില്‍ അവതാരകനായും കയ്യടി നേടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ബിഗ് ബോസിലേക്ക് എത്തുമ്പോഴും കുട്ടി അഖിലിനെ മലയാളികള്‍ക്ക് അറിയാമായിരുന്നു. ഏറെ പ്രതീക്ഷകളുമായി ബിഗ് ബോസിലെത്തിയ കുട്ടി അഖില്‍ ആ പ്രതീക്ഷകള്‍ കാത്തു സൂക്ഷിക്കുകയും ചെയ്തിരുന്നു.
ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ ജനപ്രീയ താരങ്ങളില്‍ ഒരാളായിരുന്നു കുട്ടി അഖില്‍. അകത്തും പുറത്തും കുട്ടി അഖില്‍ ഒരേ പോലെയായിരുന്നുവെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ടാസ്‌കുകളിലെ മികച്ച പ്രകടനവും എല്ലാവരേയും ചിരിപ്പിച്ചും സന്തോഷിപ്പിച്ചും കൂടെ നില്‍ക്കുകയും ചെയ്യുന്ന കുട്ടി അഖിലിനെയായിരുന്നു ബിഗ് ബോസ് വീട്ടില്‍ കണ്ടത്.

അതേസമയം ഇപ്പോള്‍ അഖില്‍ പങ്കുവച്ചിരിക്കുന്ന ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയിയല്‍ വൈറലാവുകയാണ്. വീഡിയോയും ചിത്രങ്ങളും കണ്ട് താരം വിവാഹം കഴിക്കാന്‍ പോവുകയാണോ എന്നാണ് പലരും ചോദിക്കുന്നത്. ചുവപ്പ് നിറത്തിലെ ഷര്‍ട്ടും കസവു മുണ്ടുമാണ് അഖിലിന്റെ വേഷം. പിന്നാലെ ഒരു പെണ്‍കുട്ടിയോടൊപ്പം നൃത്തം ചെയ്യുന്ന വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. ഇതോടെ വിവാഹനിശ്ചയം കഴിഞ്ഞുവോ എന്നൊക്കെ സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ചിങ്ങം ഒന്നിനെടുത്ത ചിത്രങ്ങളും വീഡിയോയുമാണ് താരം പങ്കുവച്ചിരിക്കുന്നത്. വിവാഹനിശ്ചയം കഴിഞ്ഞിട്ടില്ലെന്നാണ് ചിലര്‍ പറയുന്നത്.
ബിഗ് ബോസില്‍ സൂരജ്, സുചിത്ര എന്നിവരോടായിരുന്നു അഖിലിന്റെ കൂട്ട്. ഷോയില്‍ നിന്ന് പുറത്തുവന്നപ്പോഴും ഈ സൗഹൃദത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല. സുചിത്രയുടെയും അഖിലിന്റെയും കൂട്ടു കെട്ടിനെ സുഖില്‍ എന്നാണ് പ്രേക്ഷകര്‍ വിളിച്ചിരുന്നത്. ഇരുവരും തമ്മില്‍ പ്രണയമാണെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ അകത്തും പുറത്തുമുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം വെറും തെറ്റിദ്ധാരണകളായിരുന്നുവെന്ന് മാത്രം.
ബിഗ് ബോസ് മലയാളം സീസണ്‍ 4 ന്റെ ഫിനാലെയിലെത്തുന്നവരില്‍ ഒരാള്‍ കുട്ടി അഖില്‍ ആണെന്നായിരുന്നു പലരും വിലയിരുത്തിയിരുന്നത്. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് അഖില്‍ പുറത്താവുകയായിരുന്നു. ക്യാപ്റ്റനായിരിക്കെ തന്നെയാണ് കുട്ടി അഖില്‍ ഷോയില്‍ നിന്ന് പുറത്തുപോയത്. ഷോയില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ഉദ്ഘാടനങ്ങളും പരിപാടികളുമൊക്കെയായി തിരക്കിലാണ് കുട്ടി അഖില്‍. കാക്കിപ്പട എന്ന ചിത്രത്തിലും അഖില്‍ അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications