For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദില്‍ഷ ഇനി കുടുംബവിളക്കിലേക്കോ? സൂചന നല്‍കിയ ശരണ്യയ്‌ക്കൊപ്പമുള്ള ചിത്രം

  |

  മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. നാല് സീസണുകളില്‍ പിന്നിട്ടിരിക്കുകയാണ് ബിഗ് ബോസ് മലയാളം. ഈയ്യടുത്തായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 4 അവസാനിച്ചത്. ദില്‍ഷ പ്രസന്നന്‍ ആയിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 4 ന്റെ വിജയി. തീര്‍ത്തും അപ്രതീക്ഷിതവും നാടകീയവുമായൊരു സീസണിനാണ് കഴിഞ്ഞ ദിവസം അവസാനമായത്.

  Also Read: നമ്മളറിയാതെ നമ്മളെ സ്വാന്തനിപ്പിക്കുന്ന ആളാണ് മമ്മൂക്ക; മെഗാസ്റ്റാർ നൽകിയ സർപ്രൈസിനെ കുറിച്ച് ആശ ശരത്

  ആരായിരിക്കാം ഈ സീസണില്‍ വിന്നറാവുക എന്നത് തീര്‍ത്തും പ്രവചനാനീതമായിരുന്നു. സംഭവബഹുലമായ സീസണായിരുന്നു കഴിഞ്ഞു പോയത്. താരങ്ങള്‍ തമ്മിലുള്ള വഴക്കുകള്‍ ബിഗ് ബോസ് വീട്ടില്‍ പതിവാണെങ്കിലും വഴക്കുകള്‍ അതിരുകടക്കുന്നതും കയ്യാങ്കളിയിലേക്ക് കടക്കുന്നതുമൊക്കെ ഇത്തവണ പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചിരുന്നു. അവസാന നിമിഷം വരെ ആരായിരിക്കും വിന്നറാവുക എന്ന് പലര്‍ക്കും പ്രവചിക്കാന്‍ കഴിഞ്ഞിരുന്നില്ല.

  എന്നാല്‍ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് ദില്‍ഷ പ്രസന്നന്‍ വിന്നറായി മാറുകയായിരുന്നു. ബ്ലെസ്ലി, റിയാസ്, ധന്യ, ലക്ഷ്മി പ്രിയ എന്നിവരായിരുന്നു ടോപ് ഫൈവിലെത്തിയ മറ്റ് താരങ്ങള്‍. ബിഗ് ബോസ് മലയാളം സീസണ്‍ 4ന്റെ വിന്നറായ ദില്‍ഷ ഈ സീസണിലെ മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു. ടാസ്‌കുകളിലെ മികച്ച പ്രകടനങ്ങളും പോസിറ്റീവ് ആറ്റിറ്റിയൂഡുമാണ് ദില്‍ഷയെ ജനപ്രീയയാക്കി മാറ്റിയത്.

  ബിഗ് ബോസിന് ശേഷമുള്ള താരങ്ങളുടെ ജീവിതവും വാര്‍ത്തകൡ നിറയുന്നുണ്ട്. ബിഗ് ബോസ് വിന്നറായ ദില്‍ഷ എന്തായാരിക്കാം ഷോയ്ക്ക് ശേഷം ചെയ്യുന്നത് എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഉദ്ഘാടനങ്ങളും ഡാന്‍സ് പരിപാടികളും മോഡലിങുമൊക്കെയായി തിരക്കുകളിലാണ് ദില്‍ഷ. ബിഗ് ബോസിന് ശേഷം തന്റെ അഭിനയ കരിയറില്‍ ശ്രദ്ധിക്കാന്‍ ശ്രമിക്കുകയാണ് താന്‍ എന്നായിരുന്നു ദില്‍ഷ പറഞ്ഞത്. ദില്‍ഷ അതിലേക്കുള്ള ചുവടുവച്ചതായാണ് പുതിയ ചര്‍ച്ചകള്‍ പറയുന്നത്.

  ഇപ്പോഴിത തന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് താരം. താരം പങ്കുവച്ച പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. ദില്‍ഷയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി കണ്ട് താരം കുടുംബവിളക്ക് പരമ്പരയില്‍ അഭിനയിക്കാനൊരുങ്ങുകയാണോ എന്നാണ് ആരാധകരുടെ ചോദ്യം.സഹോദരി ശേഖ പ്രസന്നനും കുടുംബവിളക്ക് താരം ശരണ്യയ്ക്കുമൊപ്പം ചെന്നൈയിലേക്ക് പോകുന്ന ചിത്രമാണ് ദില്‍ഷ പങ്കുവച്ചിരിക്കുന്നത്.

  ശരണ്യയും ദില്‍ഷയ്ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. അതോടൊപ്പം ശരണ്യ ഏഷ്യാനെറ്റിനേയും കുടുംബവിളക്കിനേയും സ്റ്റോറിയില്‍ മെന്‍ഷന്‍ ചെയ്തിട്ടുമുണ്ട്. ഇതാണ് ആരാധകര്‍ക്കിടയില്‍ സംശയത്തിന് വഴി തെളിച്ചിരിക്കുന്നത്. ദില്‍ഷയും കുടുംബവിളക്ക് പരമ്പരയുടെ ഭാഗമാവുകയാണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. അതേസമയം ഒരുപക്ഷെ അതിഥി വേഷത്തില്‍ ആയിരിക്കും എത്തുക എന്നാണ് ചിലരുടെ വിലയിരുത്തല്‍. പരമ്പരയില്‍ അഭിനയിക്കാന്‍ വരികയല്ല ദില്‍ഷയെന്നും മറ്റെന്തെങ്കിലും ഷോയ്ക്കായി പോവുകയായിരിക്കാമെന്നും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്.

  നല്ല ഒരു സിനിമയില്‍ അഭിനയിക്കണമെന്നാണ് ആഗ്രഹമെന്നാണ് ദില്‍ഷ നേരത്തെ പറഞ്ഞത്. വിജയ്, ധനുഷ്, കുഞ്ചാക്കോ ബോബന്‍, അല്ലു അര്‍ജുന്‍, ഹൃത്വിക് റോഷന്‍ തുടങ്ങിയവരോടൊപ്പം ഡാന്‍സ് കളിക്കണമെന്നതും തന്റെ ആഗ്രഹമാണെന്നാണ് ദില്‍ഷ പറഞ്ഞിരുന്നു. അതേസമയം സോഷ്യല്‍ മീഡിയയില്‍ നിന്നും സൈബര്‍ ആക്രമണം ഉണ്ടായപ്പോള്‍ മെന്റലി ഭയങ്കരമായി ഡൗണ്‍ ആയെന്നും ഒരഭിമുഖത്തിനിടെ ദില്‍ഷ പറഞ്ഞിരുന്നു.

  Recommended Video

  Dilsha Prasannan In Saree: പട്ടു സാരികൾ മാറി മാറി ഉടുത്ത് ദിൽഷ | കിടിലൻ ലുക്ക് | *BiggBoss

  ബിഗ് ബോസിന് ശേഷവും ദില്‍ഷയുടെ പേര് വാര്‍ത്തകളില്‍ നിന്നും വിവാദങ്ങളില്‍ നിന്നും മാറി നിന്നിരുന്നില്ല. നേരത്തെ ബിഗ് ബോസിലെ നല്ല സുഹൃത്തുക്കളായിരുന്നു ദില്‍ഷയും റോബിനും ബ്ലെസ്ലിയും. എന്നാല്‍ അധികകാലം ഈ സൗഹൃദം നീണ്ടു നിന്നില്ല. ബ്ലെസ്ലിയുമായും റോബിനുമായുള്ള തന്റെ സൗഹൃദം താന്‍ അവസാനിപ്പിക്കുകയാണെന്ന് ദില്‍ഷ പറഞ്ഞിരുന്നു. ഇരുവരും ദില്‍ഷയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയവരായിരുന്നു. എന്നാല്‍ ഇരുവരുമായി തനിക്ക് സൗഹൃദം മാത്രമേയുള്ളൂവെന്നാണ് ദില്‍ഷ പറഞ്ഞത്.

  Read more about: bigg boss
  English summary
  Is Dilsha Making Acting Comeback To Television Via Kudumbavilakku
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X