നോബിയും ബിനു അടിമാലിയും തമ്മില്‍ അടിയോ? അതോ സ്റ്റാര്‍ മാജിക്കിന്റെ പുതിയ ഫ്രഷ് ഐഡിയയോ?

ജനപ്രീയ പരിപാടിയാണ് സ്റ്റാര്‍ മാജിക്. മലയാളത്തിലെ ഏറ്റവും ജനപ്രീതിയുള്ള പരിപാടികളിലൊന്നെന്ന് സ്റ്റാര്‍ മാജിക്കിനെക്കുറിച്ച് നിസ്സംശയം പറയാന്‍ സാധിക്കും. സീരിയില്‍ രംഗത്തെ താരങ്ങളും മിമിക്രി താരങ്ങളും ഒരുമിക്കുന്ന പരിപാടി സംപ്രേക്ഷണം തുടങ്ങിയ കാലം മുതല്‍ക്കു തന്നെ ജനപ്രീയമായി മാറിയിരുന്നു.

ഒരുപാട് താരങ്ങളുടെ തിരിച്ചുവരവിനും സ്വീകാര്യത കൂട്ടുന്നതിനുമൊക്കെ സ്റ്റാര്‍ മാജിക് കാരണമായിട്ടുണ്ട്. സ്റ്റാര്‍ മാജിക്കില്‍ വന്നതോടെ താരങ്ങളായി മാറുകയും, കൂടുതല്‍ അവസരങ്ങള്‍ തേടിയെത്തുകയും ചെയ്തവരുമൊക്കെയുണ്ട്. തങ്ങള്‍ കഥാപാത്രങ്ങളായി മാത്രം കണ്ട് ശീലിച്ചവരുടെ മറ്റൊരു വശം കൂടി അടുത്തറിയാന്‍ പ്രേക്ഷകരെ സഹായിച്ചിട്ടുണ്ട് സറ്റാര്‍ മാജിക്.

Star Magic

അതേസമയം ഷോയില്‍ താരങ്ങള്‍ പരസ്പരം കളിയാക്കാനായി പറയുന്ന പല തമാശകളും ബോഡി ഷെയ്മിംഗും റേസിസം നിറഞ്ഞതു്മാണെന്ന വിമര്‍ശനവും ശക്തമാണ്. എന്നാല്‍ ഇത്തരം ആരോപണങ്ങളെ നിരസിക്കുകയാണ് ബിനു അടിമാലി, നോബി തുടങ്ങിയ താരങ്ങള്‍ ചെയ്തിട്ടുളള്ളത്. ഇതിന്റെ പേരില്‍ പലപ്പോഴായി ഷോയും താരങ്ങളും സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. എങ്കിലും ഇതൊന്നും ഷോയുടെ ജനപ്രീതി ഇല്ലാതാക്കിയിട്ടില്ല.

ഇതിനിടെ, ഇപ്പോഴിതാ ഷോയുടെ പുതിയ പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. ഷോയില്‍ അരങ്ങേറുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളെക്കുറിച്ച് പറഞ്ഞുള്ള പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയിയല്‍ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. വിശദമായി വായിക്കാം തുടര്‍ന്ന്.

ജിത്തു വേണുഗോപാലും ഭാര്യ കാവേരിയുമാണ് പുതിയ എപ്പിസോഡില്‍ ഷോയിലേക്ക് അതിഥികളായെത്തുന്നത്. പരമ്പരകളിലൂടെയായി ശ്രദ്ധിക്കപ്പെട്ട ജിത്തു നേരത്തെയും സ്റ്റാര്‍ മാജിക്കില്‍ പങ്കെടുത്തിട്ടുണ്ട്. ഈയ്യടുത്തായിരുന്നു ജിത്തുവിന്റെ വിവാഹം കഴിഞ്ഞത്. ഭാര്യയ്‌ക്കൊപ്പമാണ് ജിത്തു എത്തുന്നത് എന്നതാണ് ഇത്തവണത്തെ പ്രത്യേകത. ഒരേ കളറിലുള്ള ഡ്രസണിഞ്ഞെത്തിയ ഇരുവരും വാരായോ എന്ന പാട്ടിനൊപ്പം ചുവടുവെക്കുന്നുണ്ട്. പിന്നാലെ ഷോയിലെ പതിവ് പരിപാടികളിലേക്ക് കടക്കുന്നതും പ്രൊമോയില്‍ കാണാം.

ജിത്തുവിന്റെ ഭാര്യയോടായി, കല്യാണം കഴിഞ്ഞാല്‍ എവിടെയൊക്കെ കൊണ്ടുപോവുമെന്നാണ് പറഞ്ഞിട്ടുള്ളതെന്ന് അവതാരകയായ ലക്ഷ്മി നക്ഷത്ര ചോദിക്കുകയാണ്. പാരീസ് എന്നായിരുന്നു മറുപടി. ഉടനെ തന്നെ പാസ്പോര്‍ട്ടില്ലാത്ത ഇവന്‍ എങ്ങനെ പാരീസില്‍ കൊണ്ടുപോവാനാണെന്ന് നോബി കൗണ്ടര്‍ അടിക്കുകയാണ്. ഇത് കേട്ടതും ഗ്യാസിന്റെ ബുക്ക് കാണിച്ച് ഇതാണ് പാസ്പോര്‍ട്ട് എന്ന് പറഞ്ഞ ടീമാണെന്ന് ബിനു അടിമാലിയും കൗണ്ടറടിക്കുന്നുണ്ട്.

എന്നാല്‍ ചിരി വേദിയില്‍ അപ്രതീക്ഷിതമായി ചില സംഭവങ്ങളും അരങ്ങേറുന്നുണ്ടെന്നാണ് പ്രൊമോയില്‍ പറയുന്നത്. നോബിയും ബിനു അടിമാലിയുമാണ് പ്രശ്നമുണ്ടാക്കി മാറി നില്‍ക്കുന്നതായാണ് വീഡിയോയില്‍ കാണിക്കുന്നത്. വളരെ നാടകീയമായിട്ടാണ് പ്രൊമോ വീഡിയോ അവസാനിക്കുന്നത്. എന്നാല്‍ ഇത് പ്ലാന്‍ ചെയ്ത സംഭവമാണെന്നാണ് കമന്റിലൂടെ ആരാധകര്‍ പറയുന്നത്. നമ്മളിത് കുറേ കണ്ടതാണെന്ന് അവര്‍ പറയുന്നു.

Star Magic

അതേസമയം സ്റ്റാർ മാജിക്കിലെ ബോഡി ഷെയ്മിംഗ് തമാശകള്‍ക്കെതിരെയുള്ള വിമർശനങ്ങളോട് ബിനു അടിമാലി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. അതൊക്കെ തമാശമാത്രമാണെന്നും സുഹൃത്തുക്കളെന്ന നിലയില്‍ പറയുന്നതാണെന്നും അവരും ആ അർത്ഥത്തിലാണ് എടുക്കുന്നതെന്നുമാണ് ബിനു അടിമാലി പറഞ്ഞത്.

എന്തായാലും ഷോയുടെ പുതിയ എപ്പിസോഡിനായി കാത്തിരിക്കുകയാണ് ആരാധകർ. എന്തായിരിക്കാം സംഭവിച്ചിട്ടുണ്ടാവുക എന്ന ആകാംഷയിലാണ് അവർ. ആരാധകർ പറഞ്ഞത് പോലെ മറ്റൊരു പ്രാങ്ക് ആണോ അതോ ശരിക്കും എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകുമോ എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകർ. നോബിയും ബിനുവും ആയതിനാല്‍ തന്നെ തമാശയാകാനുള്ള സാധ്യതയാണ് ആരാധകർ കാണുന്നത്.

More from Filmibeat

Read more about: നോബി serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X