വിവാഹം കഴിഞ്ഞ് രണ്ട് മാസം, മഹാലക്ഷ്മി ഗര്‍ഭിണി! വൈറലായി പുതിയ ചിത്രങ്ങള്‍

ഈയ്യടുത്ത് വലിയ ചര്‍ച്ചയായി മാറിയ താരവിവാഹമായിരുന്നു മഹാലക്ഷ്മിയുടേയും രവീന്ദര്‍ ചന്ദ്രശേഖറുടേയും. ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് മഹാലക്ഷ്മി. അവതാരകയായും സീരിയില്‍ നടിയായുമൊക്കെ പ്രശസ്തയാണ് മഹാലക്ഷ്മി. സണ്‍ മ്യൂസിക്കിലൂടെ അവതാരകയായിട്ടായിരുന്നു മഹാലക്ഷ്മിയുടെ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് താരം നിരവധി പരമ്പരകളില്‍ അഭിനയിച്ച് കയ്യടി നേടുകയായിരുന്നു.

താരം ഇപ്പോള്‍ അന്‍പേ വാ എന്ന തമിഴ് പരമ്പരയില്‍ അഭിനയിച്ചു കൊണ്ടിരിക്കുകായണ്. ഈയ്യടുത്തായിരുന്നു മഹാലക്ഷ്മി രവീന്ദറിനെ വിവാഹം കഴിക്കുന്നത്. നിര്‍മ്മാതാവാണ് രവീന്ദര്‍. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. പിന്നാലെ തിരുപ്പതി ക്ഷേത്രത്തില്‍ വച്ച് ഇരുവരും വിവാഹം കഴിക്കുകയായിരുന്നു.

വിവാഹ ചിത്രങ്ങള്‍

എന്നാല്‍ രവീന്ദറിന്റേയും മഹാലക്ഷ്മിയുടേയും വിവാഹ ചിത്രങ്ങള്‍ പുറത്ത് വന്നതോടെ സോഷ്യല്‍ മീഡിയയില്‍ നിന്നും കനത്ത സൈബര്‍ ആക്രമണമാണ് ഇരുവരും നേരിട്ടത്. രവീന്ദരിന്റെ വണ്ണവും നിറവുമൊക്കെയായിരുന്നു സോഷ്യല്‍ മീഡിയ പരിഹസിക്കാനുള്ള കാരണമായി കണ്ടത്. രവീന്ദറിനെ മഹാലക്ഷ്മി വിവാഹം കഴിച്ചത് പണത്തിന് വേണ്ടിയാണെന്നായിരുന്നു സോഷ്യല്‍ മീഡയയുടെ ആരോപണം. എന്നാല്‍ വിമര്‍ശകര്‍ക്ക് ചുട്ടമറുപടി നല്‍കികൊണ്ട് ദമ്പതികള്‍ കയ്യടി നേടുകയും ചെയ്തു.

മഹാലക്ഷ്മി ഗര്‍ഭിണി

തങ്ങളുടെ പ്രണയം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന ചിത്രങ്ങളിലൂടെ ലോകത്തോട് വിളിച്ച് പറയാറുണ്ട് മഹാലക്ഷ്മിയും രവീന്ദറും. ഇപ്പോഴിതാ മഹാലക്ഷ്മി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചൊരു ചിത്രം വൈറലായി മാറുകയാണ്. ഇരുവരും ഒരുമിച്ചുള്ള ഡിന്നറിന്റെ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ഈ ചിത്രം കണ്ടതും മഹാലക്ഷ്മി ഗര്‍ഭിണിയാണോ എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ചിത്രത്തില്‍ മഹാലക്ഷ്മിയുടെ വയറ് വലുതായിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുന്നത്.

താരം ഗര്‍ഭിണിയാണെന്ന് ഉറപ്പിച്ച മട്ടാണ് സോഷ്യല്‍ മീഡിയ. സെപ്തംബറിലായിരുന്നു രവീന്ദറും മഹാലക്ഷ്മിയും വിവാഹം കഴിക്കുന്നത്. രണ്ട് മാസത്തിനകം തന്നെ താരം ഗര്‍ഭിണിയായോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ദമ്പതികള്‍ ഇതുവരേയും വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ലെങ്കിലും നിരവധി പേരാണ് ആശംസകളുമായി എത്തിക്കൊണ്ടിരിക്കുന്നത്. അതേസമയം വൈറലായി മാറിയ പോസ്റ്റിന് ശേഷവും മഹാലക്ഷ്മി സോഷ്യല്‍ മീഡിയയില്‍ തന്റെ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.

പുറമേ കാണുന്ന ഭംഗിക്കല്ല പ്രാധാന്യം

നേരത്തെ വിവാഹ മോചിതയായ മഹാലക്ഷ്മിക്ക് എട്ട് വയസ്സുള്ള മകനുമുണ്ട്. എന്നാല്‍ സൈബര്‍ ആക്രമണങ്ങളെ ഒന്നും മഹാലക്ഷ്മിയും രവീന്ദറും കാര്യമായി എടുത്തില്ല. തങ്ങള്‍ പരസ്പരം മനസിലാക്കി വിവാഹം കഴിച്ചവരാണെന്നും മഹാലക്ഷ്മിയുടെ സമ്മത പ്രകാരം തന്നെയാണ് വിവാഹം നടന്നതെന്നുമാണ് രവീന്ദര്‍ പറഞ്ഞത്. പുറമേ കാണുന്ന ഭംഗിക്കല്ല പ്രാധാന്യമെന്നും ഭര്‍ത്താവിന്റെ തടി വിവാഹത്തിന് സമ്മതിക്കുന്ന സമയത്ത് തന്റെ ആശങ്കയേ അല്ലായിരുന്നെന്ന് മഹാലക്ഷ്മിയും പറഞ്ഞിരുന്നത്.
സിനിമയുടെ ചിത്രീകരണത്തിനിടെയാണ് മഹാലക്ഷ്മിയും രവീന്ദറും പരിചയപ്പെടുന്നത്. ആദ്യം പ്രൊപ്പോസ് ചെയ്യുന്നത് താനാണെന്ന് രവീന്ദര്‍ നേരത്തെ പറഞ്ഞിരുന്നു, എന്നാല്‍ അന്ന് മഹാലക്ഷ്മി സമ്മതം പറഞ്ഞിരുന്നില്ല. പിന്നീട് സുഹൃത്തുക്കളായ ശേഷമാണ് രവീന്ദറുമായുള്ള വിവാഹത്തിന് മഹാലക്ഷ്മി തയ്യാറാവുകയായിരുന്നു.

വിവാഹം

അതേസമയം, വിവാഹം കഴിക്കുന്നതിന് മുമ്പ് തന്റെ തടിയിൽ സ്വയം ആശങ്ക ഉണ്ടായിരുന്നെന്ന് രവീന്ദർ പറഞ്ഞിരുന്നു. വിദേശത്ത് പോയി വണ്ണം കുറച്ച് വരാം. വിവാഹത്തിന് കുറച്ച് സമയം തരണമെന്ന് താന്‍ പറഞ്ഞിരുന്നു. പക്ഷെ അതിന്റെ ആവശ്യമില്ലെന്നായിരുന്നു മഹാലക്ഷ്മി പറഞ്ഞത്. ആരോ​ഗ്യത്തിന്റെ കാര്യത്തിന് വേണമെങ്കിൽ തടി കുറയ്ക്കാം. പക്ഷെ വിവാഹം കഴിക്കാൻ വേണ്ടി മാത്രം വണ്ണം കുറയ്ക്കേണ്ട ആവശ്യമില്ലെന്നായിരുന്നു മഹാലക്ഷ്മിയുടെ പ്രതികരണം.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X