For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഉപ്പും മുളകില്‍ അടുത്ത വിവാഹം! ഭാസിക്കും രമയ്ക്കും പിന്നാലെ കനകവും ചന്ദ്രനും? കാണൂ!

  |

  ടെലിവിഷന്‍ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച പരമ്പരകളിലൊന്നാണ് ഉപ്പും മുളകും. നിത്യജീവിതത്തിലെ കാര്യങ്ങളുമായി ചേര്‍ത്തൊരുക്കി സ്വഭാവികത നിറഞ്ഞ അഭിനയവുമായാണ് ഓരോ താരവും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. മികച്ച സ്വീകാര്യതയുമായാണ് പരമ്പര മുന്നേറുന്നത്. ഇടയ്ക്ക് ചില അസ്വാരസ്യങ്ങളൊക്കെ അരങ്ങേറിയിരുന്നുവെങ്കിലും പൂര്‍വ്വാധികം ശക്തിയോടെ പരമ്പര മുന്നേറുകയാണ്. ബിജു സോപാനവും നിഷ സാരംഗുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ബാലുവും നീലുവും മാത്രമല്ല മക്കളായ മുടിയനും ലച്ചുവും കേശുവും ശിവയും പാറുക്കുട്ടിയുമൊക്കെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ്.

  ബോക്‌സോഫീസിനെ പൊളിച്ചടുക്കിയ ലൂസിഫര്‍ വമ്പന്‍ സിനിമകളേയും പൊട്ടിച്ചു! 10 ദിവസം കൊണ്ട് നേടിയത്? കാണൂ
  അടുത്തിടെയാണ് ഈ കുടുംബത്തിലേക്ക് പാറുക്കുട്ടി എത്തിയത്. കരുനാഗപ്പള്ളി സ്വദേശിനിയായ അമേയ ആണ് പാറുക്കുട്ടിയായെത്തിയത്. പാറുക്കുട്ടി ആദ്യമായ് അച്ഛനെന്ന് വിളിച്ചതും ആദ്യ പിറന്നാളാഘോഷിച്ചതിനുമൊക്കെ പ്രേക്ഷകരും സാക്ഷികളായിരുന്നു. പാറുക്കുട്ടിയുടെ ക്യട്ട് രംഗങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് തരംഗമായി മാറുന്നത്. രമയുടേയും ഭാസിയുടേയും പാത പിന്തുടര്‍ന്ന് ഓട്ടോ ചന്ദ്രനും കനകവും പ്രണയത്തിലാണെന്നും അടുത്ത് തന്നെ വിവാഹിതരായേക്കുമെന്നുള്ള സൂചനകളുമായാണ് പുതിയ പ്രമോ എത്തിയത്. പരമ്പരയില്‍ത്തുടങ്ങിയ പ്രണയം യഥാര്‍ത്ഥ ജീവിതത്തിലേക്ക് പകര്‍ത്തിയവരാണ് രമയും ഭാസിയും. അത് പോലെ തന്നെയാവുമോ ചന്ദ്രനും കനകവുമെന്നാണ് ആരാധകരുടെ ചോദ്യം.

  ചിത്രങ്ങള്‍ക്ക് കടപ്പാട്: ഫേസ്ബുക്ക് പേജ്

  ഓട്ടോ ചന്ദ്രനെ അവതരിപ്പിക്കുന്നത്

  ഓട്ടോ ചന്ദ്രനെ അവതരിപ്പിക്കുന്നത്

  ജിജി കലാമന്ദിറാണ് ഓട്ടോ ചന്ദ്രന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബാലുവിന്‍രെ വീട്ടിലെ അംഗത്തെപ്പോലെയാണ് ചന്ദ്രന്‍. ഓട്ടോക്കാരന്‍ മാത്രമല്ല സകലമാന ഉടായിപ്പും അദ്ദേഹത്തിന്‍രെ കൈയ്യിലുണ്ടെങ്കിലും പൊതുവെ ആളൊരു മാന്യനാണ്. കുട്ടികളുടെ പ്രിയപ്പെട്ട ചന്ദ്രന്‍ മാമന്‍ കൂടിയാണ് അദ്ദേഹം. നാളിത്രയായിട്ടും അദ്ദേഹം വിവാഹം കഴിക്കാത്തതെന്താണെന്ന് ചോദിച്ച് നേരത്തെ കുട്ടിപ്പട്ടാളമെത്തിയിരുന്നു. കുട്ടുമാമനെപ്പോലെ തന്നെ ചന്ദ്രന്‍ മാമന്റേയും വിവാഹക്കാര്യം തങ്ങളേറ്റെടുത്തെന്നായിരുന്നു ഇവര്‍ പറഞ്ഞത്. പെണ്ണുകാണാന്‍ പോവുന്നതിനായി കോലം കെട്ടിയ ചന്ദ്രനേയും പരമ്പരയില്‍ കണ്ടിരുന്നു.

  കനകമായെത്തുന്നത്

  കനകമായെത്തുന്നത്

  രോഹിണി രാഹുലാണ് കനകമെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചൊക്കലിംഗം മാമന്റെ മകളായ കനകം ഇടയ്ക്ക് ബാലുവിന്റെ വീട്ടിലേക്കെത്താറുണ്ട്. തമിഴ് സംസാരിച്ച് വീട്ടിലേക്കെത്തുന്ന കനകത്തിനോട് നീലുവിന് തുടക്കത്തില്‍ വലിയ താല്‍പര്യമുണ്ടായിരുന്നില്ല. അണ്ണേ എന്ന വിളിയുമായാണ് കനകം എത്താറുള്ളത്. നീലു ഗര്‍ഭിണിയായിരിക്കുന്ന സമയത്തുള്ള ആഘോഷത്തിലും കനകം പങ്കെടുത്തിരുന്നു. ഇടവേളയ്ക്ക് ശേഷം വീണ്ടും കനകം ബാലുവിന്റെ വീട്ടിലേക്കെത്തിയിരിക്കുകയാണ് അതിനിടയിലാണ് വിവാഹാലോചനയുടെ കാര്യം ലച്ചുവും സംഘവും എടുത്തിട്ടത്.

  അടുത്ത വിവാഹം

  അടുത്ത വിവാഹം

  പരമ്പരയില്‍ അടുത്ത വിവാഹത്തിനുള്ള വഴിയൊരുങ്ങിയെന്ന സന്തോഷത്തിലാണ് ആരാധകര്‍. ഭാസിക്കും രമയ്ക്കും പിന്നാലെ കനകവും ചന്ദ്രനും വിവാഹിതരായേക്കുമെന്നുള്ള സൂചനകളാണ് പുതിയ പ്രമോ നല്‍കുന്നത്. ഭാസിയും രമയും യഥാര്‍ത്ഥ ജീവിതത്തിലാണ് ഒരുമിച്ചതെങ്കില്‍ കനകവും ചന്ദ്രനും പരമ്പരയ്ക്കായി ഒരുമിച്ചെക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.
  കനകത്തെ ആദ്യമായി കാണുന്നതും അതിനിടയില്‍ ഇരുവരും സംസാരിക്കുന്നതുമൊക്കെയാണ് തിങ്കളാഴ്ചത്തെ എപ്പിസോഡിലുള്ളത്. പ്രമോ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

   രമയ്ക്കും ഭാസിക്കും പിന്നാലെ

  രമയ്ക്കും ഭാസിക്കും പിന്നാലെ

  ബാലുവിന്റെ അടുത്ത സുഹൃത്തായ ഭാസിയെ അവതരിപ്പിക്കുന്ന സുരേഷ് കുമാറും രമയെ അവതരിപ്പിച്ച വര്‍ഷയും വിവാഹിതരായിരുന്നു. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചതിന് പിന്നാലെയായാണ് അത് സംഭവിച്ചത്. പരമ്പരയില്‍ ഇരുവരും ഒരുമിച്ചിരുന്നില്ലെങ്കിലും യഥാര്‍ത്ഥ ജീവിതത്തിലായിരുന്നു അത് സംഭവിച്ചത്. വിവിധ സീരിയലുകളിലൂടെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് വര്‍ഷ. അഭിനയം മാത്രമല്ല പരമ്പരയ്ക്ക് തിരക്കഥയൊരുക്കിയും സുരേഷ് ബാബു ഞെട്ടിച്ചിരുന്നു.

  ചിത്രങ്ങള്‍ വൈറലായി

  ചിത്രങ്ങള്‍ വൈറലായി

  വര്‍ഷയുടേയും സുരേഷ് കുമാറിന്റേയും ഹണിമൂണാഘോഷത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ബാലുവും ശ്രീക്കുട്ടനുമൊക്കെ ഇവരോടൊപ്പമുണ്ടായിരുന്നു. ഹണിമൂണ്‍ ആഘോഷിക്കുന്നവരയെങ്കിലും വെറുതെ വിട്ടൂടേയെന്നായിരുന്നു ബാലുവിനോട് ആരാധകര്‍ ചോദിച്ചത്. വിവാഹത്തിന് ശേഷവും ഇരുവരും അഭിനയത്തില്‍ സജീവമാണ്.

   വരുംദിനങ്ങള്‍ക്കായി കാത്തിരിക്കുന്നു

  വരുംദിനങ്ങള്‍ക്കായി കാത്തിരിക്കുന്നു

  അപ്രതീക്ഷിത ട്വിസ്റ്റുകളുമായാണ് ഉപ്പും മുളകും മുന്നേറുന്നത്. ഇടയ്ക്കിടയ്ക്ക് അതിഥികളായി പുതിയ കഥാപാത്രങ്ങള്‍ എത്താറുണ്ട്. പിന്നീട് കുറച്ച് കാലം അവരെ ചുറ്റിപ്പറ്റിയാവും കാര്യങ്ങള്‍ നീങ്ങുന്നത്. അത്തരത്തില്‍ വരാനിരിക്കുന്ന എപ്പിസോഡുകളില്‍ ചന്ദ്രനും കനകയും തമ്മിലുള്ള പ്രണയമായിരിക്കും നിറഞ്ഞുനില്‍ക്കുന്നതെന്നാണ്.

  English summary
  Its time for next marriage in Uppum Mulakum?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X