എവിടെപ്പോയാലും ഒരുമിച്ച് തന്നെ! ഹേറ്റേഴ്‌സിനുള്ള മറുപടിയാണോ? ജാസ്മിന്റെ തകര്‍പ്പന്‍ മറുപടി

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചിട്ട് ആഴ്ചകളായി. ജിന്റോ ആയിരുന്നു ആറാം സീസണിലെ വിജയി. എന്നാല്‍ ബിഗ് ബോസ് മലയാളം സീസണ്‍ 6 നെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ആദ്യം ഉയര്‍ന്നു വരിക ജാസ്മിന്റെ പേരായിരിക്കും എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നുവെങ്കിലും ഈ സീസണ്‍ അറിയപ്പെടുന്നത് തന്നെ ജാസ്മിന്റെ പേരിലായിരിക്കും എന്നതാണ് വസ്തുത.

തുടക്കം മുതല്‍ അവസാനം വരെ ബിഗ് ബോസ് വീട്ടിലെ ഏറ്റവും വലിയ കണ്ടന്റ് മേക്കറായിരുന്നു ജാസ്മിന്‍. ബിഗ് ബോസ് മലയാളം സീസണ്‍ 6 അകത്തും പുറത്തും വലിയ വിവാദങ്ങള്‍ക്ക് കൂടി വേദിയായിരുന്നു. ഇതി്‌ന്റെയെല്ലാം നടുവിലുണ്ടായിരുന്നത് ജാസ്മിനായിരുന്നു. അകത്തും പുറത്തും കടുത്ത വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന താരമാണ് ജാസ്മിന്‍. സോഷ്യല്‍ മീഡിയയുടെ ആക്രമണവും ജാസ്മിന് നേരിടേണ്ടി വന്നിട്ടുണ്ട്.

Jasmine

ജാസ്മിന് പഴി കേള്‍ക്കേണ്ടി വന്നതത്രയും ഗബ്രിയുമായുള്ള സൗഹൃദത്തിന്റെ പേരിലായിരുന്നു.ജാസ്മിന്റെ വീട്ടുകാര്‍ പോലും ഈ വിഷയത്തില്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. ജാസ്മിന്റെ പറഞ്ഞു വച്ചിരുന്ന വിവാഹത്തെ പോലും ഈ സൗഹൃദം ബാധിച്ചിരുന്നു. ഇരുവരും മുന്‍കൂട്ടി തയ്യാറാക്കി വന്ന ലവ് ട്രാക്ക് കളിക്കുന്നുവെന്നത് മുതല്‍ പല വിമര്‍ശനങ്ങളും ഈ സൗഹൃദം നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ ആ വിമര്‍ശനങ്ങളെയൊക്കെ അവഗണിച്ച് മുന്നോട്ട് പോവുകയാണ് ഇരുവരും.

ഷോയില്‍ നിന്നും പുറത്തു വന്ന ശേഷവും ജാസ്മിന്റേയും ഗബ്രിയുടേയും സൗഹൃദത്തിന് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല. ഇപ്പോഴിതാ ഉദ്ഘാടന വേദികളിലെല്ലാം ഒരുമിച്ചാണ് ജാസ്മിനും ഗബ്രിയുമെത്തുന്നത്. കഴിഞ്ഞ ദിവസം പാലക്കാട് ഒരു ഉദ്ഘാടനത്തിന് ഇരുവരും ഒരുമിച്ചെത്തിയത് വൈറലായിരുന്നു. ഇതിന് പിന്നാലെ ഇപ്പോഴിതാ ജാസ്മിന്റെ സ്വന്തം നാടായ കൊല്ലത്തും ആരാധകരുടെ ജബ്രികള്‍ ഒരുമിച്ചെത്തിയിരിക്കുകയാണ്.

ഇതിനിടെ തങ്ങള്‍ ഒരുമിച്ചെത്തുന്നത് വെറുക്കുന്നവര്‍ക്കുള്ള മറുപടിയായിട്ടാണോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ജാസ്മിനും ഗബ്രിയും. കൊല്ലത്ത് ഉദ്ഘാടന പരിപാടിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജാസ്മിനും ഗബ്രിയും.

''ഹേറ്റേഴ്‌സിനുള്ള മറുപടി. ഒരാള്‍ക്കും മറുപടിയായിട്ടല്ല നില്‍ക്ുന്നത്. നമുക്ക് ആദ്യമേ ഉണ്ടായിരുന്ന ഫീലിങ്‌സും ഇമോഷന്‍സുമൊക്കെ സത്യസന്ധമായിരുന്നു. അത് അങ്ങനെ തന്നെ പോകുന്നു. ആരേയും കാണിക്കാന്‍ വേണ്ടിയോ, ആരെയെങ്കിലും കാണിച്ചത് മാറ്റി ചെയ്യിക്കാന്‍ വേണ്ടിയോ, ആരുടെയെങ്കിലും അഭിപ്രായങ്ങള്‍ മാറ്റാന്‍ വേണ്ടിയോ ഒന്നുമല്ല. ഞങ്ങള്‍ ഇങ്ങനെ തന്നെയായിരുന്നു ഹൗസിന് അകത്തും. അത് നിങ്ങളിലേക്ക് എത്രത്തോളം എത്തിയിട്ടുണ്ടെന്ന് അറിയില്ല.'' എന്നാണ് ഗബ്രി പറയുന്നത്.

Jasmine

ഞാനും എപ്പിസോഡുകളൊന്നും കണ്ടിട്ടില്ല. കൂടുതലും കണ്ടത് നെഗറ്റീവ് ആണെന്നാണ് മനസിലാക്കുന്നത്. ഞങ്ങള്‍ വീടിന് അകത്തും ഇങ്ങനെ തന്നെയായിരുന്നു. ഇണക്കങ്ങളും പിണക്കങ്ങളും, ഒരു മനുഷ്യനുള്ള എല്ലാ വികാരങ്ങളും ഉണ്ടായിരുന്നു. ആരോടുമുള്ള മറുപടിയല്ല. മറുപടി നല്‍കാനൊന്നും ആളല്ല ഞാന്‍ എന്നും ഗബ്രി പറയുന്നുണ്ട്. പിന്നാലെ ഇതേ മറുപടി തന്നെ ജാസ്മിനും നല്‍കുന്നുണ്ട്.

ആരോടുള്ള മറുപടിയോ ആളുകള്‍ ഇങ്ങനെ പറയണം എന്നു കരുതിയോ അല്ല. ഞങ്ങള്‍ രണ്ടു പേര്‍ക്കും അങ്ങോട്ടും ഇങ്ങോട്ടുമുള്ള സ്‌നേഹം സത്യസന്ധമാണ്. അത് എല്ലാ കാലവും അങ്ങനെ തന്നെ ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു. അത്രയേയുള്ളൂ എന്നാണ് ജാസ്മിന്‍ പറയുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X