കെട്ടിപ്പിടിക്കലും അലറി വിളിക്കലും ഏല്‍ക്കുന്നില്ല, മോട്ടിവേഷനാണ് പുതിയ സ്ട്രാറ്റജി; റോബിനെ ട്രോളി ജാസ്മിന്‍

ബിഗ് ബോസ് മലയാളം സീസണ്‍ 4 കഴിഞ്ഞിട്ട് മാസങ്ങളായി. അഞ്ചാം സീസണിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അടുത്ത മാസം അഞ്ചാം സീസണ്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ബിഗ് ബോസ് നാലാം സീസണില്‍ തുടങ്ങിവച്ച പ്രശ്‌നങ്ങളും വഴക്കുകളുമൊന്നും ഇപ്പോഴും അവസാനിച്ചിട്ടില്ല. അന്ന് തിരികൊളുത്തപ്പെട്ട തീ ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയാണ്. ഷോയില്‍ നിന്നും പുറത്ത് വന്ന ശേഷവും ചില മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള പിണക്കം അതുപോലെ തുടരുകയാണ്.

ബിഗ് ബോസ് മലയാളം സീസണിലെ ചിരവൈരികളായിരുന്നു റോബിനും ജാസ്മിനും. പോയ സീസണിലെ ഏറ്റവും ജനപ്രീയരും വിന്നറാകാന്‍ വരെ സാധ്യതയുണ്ടായിരുന്നവരുമാണ് റോബിനും ജാസ്മിനും. എന്നാല്‍ രണ്ടു പേരും ഒരേ ആഴ്ചയില്‍ ഷോയില്‍ നിന്നും പുറത്താവുകയായിരുന്നു. റോബിനെ സഹതാരത്തെ കയ്യേറ്റം ചെയ്തതിന് പുറത്താക്കിയപ്പോള്‍ ജാസ്മിന്‍ റോബിനെ തിരിച്ചു കൊണ്ടു വരാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോവുകയായിരുന്നു.

സോഷ്യല്‍ മീഡിയ പോര്

റോബിനും ജാസ്മിനും ഷോയ്ക്ക് ശേഷം വീണ്ടും കണ്ട് പ്രശ്‌നങ്ങള്‍ പറഞ്ഞ് അവസാനിപ്പിച്ചുവെന്നാണ് ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസമായി നടക്കുന്ന സോഷ്യല്‍ മീഡിയ പോര് ആ ധാരണ തെറ്റാണെന്ന് തെളിയിക്കുന്നതാണ്. കഴിഞ്ഞ ദിവസം റോബിന്‍ ബിഗ് ബോസില്‍ നിന്നുമുള്ളൊരു വീഡിയോ പങ്കുവച്ചതോടെയായിരുന്നു തുടക്കം. പിന്നാലെ ജാസ്മിന്‍ പഴയൊരു വീഡിയോ പങ്കുവച്ച് റോബിന് പരോക്ഷമായൊരു മറുപടി നല്‍കുകയായിരുന്നു.

ഇന്‍സ്റ്റഗ്രാം സ്റ്റോറി

ഇതിന് ശേഷം ജാസ്മിന്‍ പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറികളും റോബിനുള്ളതാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇപ്പോഴിതാ ചില കമന്റുകള്‍ക്ക് ജാസ്മിന്‍ നല്‍കിയ മറുപടിയും ശ്രദ്ധ നേടുകയാണ്. റോബിന്‍ ആരാധകരുടെ കമന്റിനടക്കം ജാസ്മിന്‍ മറുപടി നല്‍കുന്നുണ്ട്. ഓരോ കല്ലിനും അതിന്റേതായ മൂല്യമുണ്ടെന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് ജാസ്മിന്‍ നല്‍കിയ മറുപടി, അതെ. അതുപോലെ തന്നെ ക്രിസ്റ്റല്‍ മെത്തിനും സെന്‍ട്രല്‍ ജയിലിലെ ഇഷ്ടിക കല്ലുകള്‍ക്കും. ഹൗ ബ്യൂട്ടിഫുള്‍ പീപ്പിള്‍. എന്നായിരുന്നു.

ജെനറ്റിക്‌സ്

ജെനറ്റിക്‌സ്. സ്ട്രീറ്റജി എന്ന് പറയണം എന്നുണ്ടായിരുന്നു. പക്ഷെ ഞാന്‍ ജീനിനെ മാത്രമാണ് കുറ്റപ്പെടുത്തുന്നത്. സീറോ ടോളറന്‍സ് ബുള്‍ഷിറ്റ് എന്നും മറ്റൊരു കമന്റിനുള്ള മറുപടിയായി ജാസ്മിന്‍ പറയുന്നുണ്ട്. ബിഗ് ബോസ് ഇപ്പോളും തീര്‍ന്നില്ലേ എന്നായിരുന്നു ഒരാളുടെ കമന്റ്. പുതിയ സീസണ്‍ വരാന്‍ പോവുന്നതല്ലേ, അപ്പോ കുറച്ച് മോട്ടിവേഷണല്‍ ഡയലോഗ് ഒക്കെ ഇട്ട് കുറച്ചുടെ സ്‌ക്രീന്‍ ടൈം ഉണ്ടാക്കുന്നത് ആണ് പുതിയ സ്ട്രാറ്റജി എന്നായിരുന്നു ജാസ്മിന്റെ മറുപടി. കെട്ടിപ്പിടിക്കലും ഉമ്മ വെക്കലും അലറി വിളിക്കലും ഒന്നും അങ്ങട്ട് ഏല്‍ക്കുന്നില്ല. ജീവിച്ചു പോണ്ടേ പിള്ളേച്ചാ എന്നും ജാസ്മിന്‍ പറയുന്നു.

ബിഗ് ബോസില്‍ നിന്നുമുള്ള വീഡിയോ

പിന്നാലെ ബിഗ് ബോസില്‍ നിന്നുമുള്ളൊരു വീഡിയോയും ജാസ്മിന്‍ പങ്കുവച്ചിട്ടുണ്ട്. ലക്ഷ്മി പ്രിയ സഹായിക്കാന്‍ വേണ്ടി റോബിന്‍ ജയിലില്‍ പോകാന്‍ ഒരുക്കമായതിനെക്കുറിച്ച് ഷോയില്‍ വച്ച് മോഹന്‍ലാലിനോടായി സംസാരിക്കുന്ന തന്റെ വീഡിയോയാണ് ജാസ്മിന്‍ പങ്കുവച്ചിരിക്കുന്നത്.
റോബിന്റെ അഭിനയം കണ്ട് ഞെട്ടിയിരിക്കുകയാണ് ഞാന്‍. ലക്ഷ്മി ചേച്ചിയെ അപ്‌സെറ്റായി കണ്ട് മനസലിഞ്ഞ് ജയിലില്‍ പോകാന്‍ തീരുമാനിച്ചതാണെന്നാണ് പറയുന്നത്. അത് കേട്ടപ്പോള്‍ എനിക്ക് ഞെട്ടലുണ്ടായെന്നാണ് ജാസ്മിന്‍ പറയുന്നത്.

മന്ദബുദ്ധികളാക്കുക

സ്വാര്‍ത്ഥത താല്‍പര്യത്തിനായി പാവയെ മോഷ്ടിച്ച, വെള്ളത്തില്‍ വീണപ്പോഴും ബ്ലെസ്ലി സെല്ലില്‍ കിടന്ന് സുഖമില്ലാതെയായത് കണ്ടപ്പോഴും നോക്കി നിന്നയാള്‍ ഇപ്പോള്‍ ഇങ്ങനെ പറയുന്നത് കേള്‍ക്കുമ്പോള്‍ എനിക്ക് അത്ഭുതം തോന്നുന്നു. ഡോക്ടര്‍ റോബിന് മനസലിവ് ഉണ്ടായെന്ന് പറയുന്നത് എനിക്ക് അത്ഭുതമാണ്. ബിഗ് ബോസിനേയും ഇവിടെ നില്‍ക്കുന്ന പതിമൂന്ന് പേരേയും മന്ദബുദ്ധികളാക്കുകയാണെന്നും വീഡിയോയില്‍ ജാസ്മിന്‍ പറയുന്നുണ്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X