സ്‌ക്രീന്‍ ടൈമിന് വേണ്ടി ലൈല മജ്‌നു കളിക്കാന്‍ എന്റെ പട്ടിക്കറിയില്ല; റോബിന് ജാസ്മിന്റെ മറുപടി
നാല് സീസണുകളാണ് ബിഗ് ബോസ് മലയാളത്തില്‍ കടന്നു പോയത്. ആരാധകര്‍ പ്രതീക്ഷയോടെ അഞ്ചാം സീസണിന് വേണ്ടി കാത്തിരിക്കുകയാണ്. ഇതുവരെ അരങ്ങേറിയതില്‍ ഏറ്റവും നാടകീയവും സംഭവ ബഹുലവുമായ സീസണ്‍ ഏതെന്ന് ചോദിച്ചാല്‍ നിസ്സംശയം ആരും പറയുക സീസണ്‍ 4 ആണെന്നാകും. അടിയും വഴക്കുമെല്ലാം ബിഗ് ബോസ് വീട്ടില്‍ പതിവാണെങ്കിലും ഇത്രയും വലിയ അടി ബിഗ് ബോസ് വീട് അതുവരെ കണ്ടിട്ടില്ലായിരുന്നു.
സീസണ്‍ 4 കഴിഞ്ഞിട്ട് നാളുകളായെങ്കിലും ബിഗ് ബോസ് തുടങ്ങി വച്ച അടികള്‍ ഇതുവരേയും തീര്‍ന്നിട്ടില്ല. കഴിഞ്ഞ സീസണിലെ ഏറ്റവും വലിയ ശത്രുക്കളായിരുന്നു റോബിനും ജാസ്മിനും. പൊതുവെ വീടിന് പുറത്ത് വരുന്നതോടെ താരങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നതായാണ് കാണുന്നത്. റോബിനും ജാസ്മിനും പുറത്ത് വന്ന ശേഷം എല്ലാം പറഞ്ഞ് അവസാനിപ്പിച്ചതായി തോന്നുകയും ചെയ്തിരുന്നു. എന്നാല്‍ ഒന്നും അവസാനിച്ചിട്ടില്ലെന്നതാണ് വസ്തുത.

ഇപ്പോഴിതാ റോബിനും ജാസ്മിനും തമ്മിലുള്ള സോഷ്യല്‍ മീഡിയയിലെ വാക് പോര് ആരാധകരുടെ ശ്രദ്ധ നേടുകയാണ്. റോബിന്റെ ഒരു പോസ്റ്റും അതിന് ജാസ്മിന്‍ നല്‍കിയ മറുപടിയുമൊക്കെയാണ് ഇപ്പോള്‍ ബിഗ് ബോസ് ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയം. ബിഗ് ബോസില്‍ നിന്നുമുള്ളൊരു വീഡിയോ പങ്കുവെച്ചു കൊണ്ട് റോബിനാണ് സംഭവത്തിന് തിരി കൊളുത്തുന്നത്.

ഇയാള്‍ക്ക് ഞാന്‍ ഒരു മൂല്യവും കാണുന്നില്ല. ഇയാളേക്കാള്‍ മൂല്യം എന്റെ പട്ടിയ്ക്കുണ്ടെന്ന് ജാസ്മിന്‍ പറയുന്നതാണ് വീഡിയോ. പിന്നാലെ ഇതിനെ എതിര്‍ത്ത് ലക്ഷ്മി പ്രിയ സംസാരിക്കുന്നതും വീഡിയോയിലുണ്ട്. തുടര്‍ന്ന് റോബിന് മറുപടി നല്‍കുകയാണ്. ഒരു കല്ലിനാണെങ്കിലും അതിന് അതിന്റേതായ മൂല്യമാണ്. അത് കാണുന്ന ആളുടെ കാഴ്ചപ്പാട് പോലെയിരിക്കും. എന്നെ ഇഷ്ടപ്പെടുകയും ഇഷ്ടപ്പെടാതിരിക്കുന്നതും അവരുടെ ഇഷ്ടം. ഞാനെന്ന വ്യക്തി ഞാനായിട്ടേ ഇരിക്കുകയുള്ളൂ. ആദ്യം മുതല്‍ അവസാനം വരെ ഞാന്‍ ഞാനായിട്ടേ നില്‍ക്കുകയുള്ളൂ. ഇവരെന്ത് പറഞ്ഞാലും കഴപ്പമില്ല. കാരണം ഞാന്‍ എന്നില്‍ വിശ്വസിക്കുന്നുണ്ടെന്നാണ് റോബിന്‍ പറയുന്നത്.

വലിയ ചര്‍ച്ചയായി മാറിയ എപ്പിസോഡുകളൊന്നില്‍ നിന്നുമുള്ള വീഡിയോയാണ് റോബിന്‍ പങ്കുവച്ചിരിക്കുന്നത്. ഞാന്‍ എന്നില്‍ വിശ്വസിക്കുന്നുണ്ട്. ബിഗ് ബോസില്‍ നിന്നുമുള്ള എന്റെ ഏറ്റവും പ്രിയപ്പെട്ട സീനുകളില്‍ ഒന്ന് എന്നു പറഞ്ഞാണ് റോബിന്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. തനിക്ക് വേണ്ടി വാദിച്ച ലക്ഷ്മി ചേച്ചിയോടുള്ള സ്‌നേഹവും റോബിന്‍ പോസ്റ്റില്‍ അറിയിക്കുന്നുണ്ട്. പിന്നാലെ റോബിന്റെ പോസ്റ്റിന് മറു പോസ്റ്റുമായി ജാസ്മിന്‍ എത്തുകയായിരുന്നു.

കോമഡി സ്റ്റാര്‍സില്‍ അതിഥിയായി എത്തിയ ജാസ്മിനോട് റോബിനോട് ഇത്രയും ശത്രുത വരാന്‍ കാരണമെന്താണെന്ന് കലാഭവന്‍ ഷാജോണ്‍ ചോദിക്കുന്നതും അതിന് ജാസ്മിന്‍ നല്‍കുന്ന മറുപടിയുമാണ് വീഡിയോയിലുള്ളത്. തുടക്കം പാവ ടാസ്‌കിലായിരുന്നു. എന്റെ സുഹൃത്തിന്റെ പാവ എടുത്തു. പാവ എടുത്തതിലല്ല പ്രശ്‌നം. അത് കള്ളത്തരം പറഞ്ഞ് കണ്‍വിന്‍സ് ചെയ്തിട്ടാണ് എടുക്കുന്നത്. പാവ നഷ്ടപ്പെട്ടതോടെ അവള്‍ പുറത്ത് വെയിലത്ത് നില്‍ക്കുകയാണ്. നേരത്തെ തന്നെ സ്വന്തമായൊരു പാവ ഉണ്ടായിരുന്നിട്ടാണ് ഈ പാവ സ്വന്തമാക്കിയത്. ഗെയിമില്‍ ജയിക്കണം എന്ന സ്വാര്‍ത്ഥതായിരുന്നു. അത് ജയിക്കാന്‍ ഒരു പാവ മതി, അതുണ്ടായിട്ടും അടുത്തത് കൂടെ എടുത്തത് അത്യാഗ്രഹവും സ്വാര്‍ത്ഥതയുമാണെന്നാണ് ജാസ്മിന്‍ പറയുന്നത്.

പിന്നെ എന്റെ നേരെ വന്ന് അഗ്രസീവായി സംസാരിച്ചു. പുറത്തായിരുന്നുവെങ്കില്‍ നിന്റെ തലമണ്ട അടിച്ചു പൊട്ടിച്ചേനെ എന്നൊക്കെ പറഞ്ഞു. എന്നോട് ഒരാള്‍ ദേഷ്യപ്പെട്ടാല്‍ ഞാന്‍ വെറുതെയിരിക്കില്ല. ഞാന്‍ തിരിച്ചും ദേഷ്യപ്പെടും. പക്ഷെ എഡിറ്റര്‍മാര്‍ പുറത്ത് വിട്ടത് എന്റെ ദേഷ്യം മാത്രമാണെന്നും ജാസ്മിന്‍ പറയുന്നുണ്ട്. വീഡിയോയ്‌ക്കൊപ്പം ജാസ്മിന്‍ കുറിച്ച വാക്കുകളും ശ്രദ്ധ നേടുന്നുണ്ട്.

വെള്ളമടിച്ചു കോണ്‍തിരിഞ്ഞു പാതിരാത്രിക്ക് വീട്ടില്‍ വന്നു കേറുമ്പോ ചെരിപ്പൂരി കാലുമടക്കി ചുമ്മാ തൊഴിക്കാന്‍ എനിക്കൊരു പെണ്ണിനെ വേണം എന്ന ഡയലോഗ് കേട്ട് രോമാഞ്ചം വന്ന ഒരു കാലം ഉണ്ടായിരുന്നു. ചിലര്‍ക്ക് പുറത്തുള്ള ഏതോ ഒരു കല്ലിനേക്കാളും വില സ്വന്തം പട്ടി തന്നെ ആയിരിക്കും. അറ്റ് ലീസ്‌റ് സ്‌ക്രീന്‍ ടൈമിന് വേണ്ടി 'ഫേക്ക്' ആയി തെറി വിളിക്കാനും കുത്തി തിരുപ്പ് ഉണ്ടാക്കാനും ലൈല മജ്‌നു കളിക്കാനും എന്റെ പട്ടിക്ക് അറിയില്ല എന്നാണ് ജാസ്മിന്‍ പറയുന്നത്.
അധികം വൈകാതെ തന്നെ റോബിന്റെ പോസ്റ്റും ജാസ്മിന്റെ മറുപടിയുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഇതിനോട് എങ്ങനെയായിരിക്കും റോബിന്‍ പ്രതികരിക്കുക എന്നത് കണ്ടറിയണം.


Click it and Unblock the Notifications