എല്ലാവരും സന്തോഷം അര്‍ഹിക്കുന്നു, മാപ്പ് നല്‍കാനുള്ള ശക്തി തരൂ; റോബിനൊപ്പമുള്ള ചിത്രവുമായി ജാസ്മിന്‍

ജാസ്മിന്‍ പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറി സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. നാര്‍സിസ്റ്റുകളെക്കുറിച്ചുള്ള വാക്കുകളാണ് ജാസ്മിന്‍ പങ്കുവച്ചിരിക്കുന്നത്.

ബിഗ് ബോസ് മലയാളം സീസണ്‍ 4ലൂടെ താരമായി മാറിയ ആളാണ് ജാസ്മിന്‍ എം മൂസ. തന്റെ ഉറച്ച നിലപാടുകളും ആരേയും കൂസാത്ത ആറ്റിറ്റിയൂഡുമാണ് ജാസ്മിനെ വ്യത്യസ്തയാക്കുന്നത്. ഫൈനല്‍ വരെ എത്താനും ഒരുപക്ഷെ വിന്നറാകാന്‍ വരെ സാധ്യതയുണ്ടായിരുന്ന താരമായിരുന്നു ജാസ്മിന്‍. എന്നാല്‍ തന്റെ നിലപാടില്‍ നിന്നും മാറാന്‍ താല്‍പര്യമില്ലാതിരുന്ന ജാസ്മിന്‍ ഒരു ഘട്ടത്തില്‍ ഷോയില്‍ നിന്നും സ്വയം ഇറങ്ങി പോവുകയായിരുന്നു.

ബിഗ് ബോസ് വീട്ടില്‍ വച്ച് റോബിന്‍ രാധാകൃഷ്ണനുമായി നിരന്തരം കലഹിച്ചിരുന്ന താരമാണ് ജാസ്മിന്‍. ഷോയ്ക്ക് ശേഷവും ഇരുവര്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ലെന്നാണ് പിന്നീട് നടന്ന സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ പരസ്പരം ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി ഇരുവരും പോരടിച്ചിട്ടുണ്ട്.

Jasmine

എന്നാല്‍ ഇപ്പോഴിതാ ജാസ്മിന്‍ പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറി സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. നാര്‍സിസ്റ്റുകളെക്കുറിച്ചുള്ള വാക്കുകളാണ് ജാസ്മിന്‍ പങ്കുവച്ചിരിക്കുന്നത്. താരം പങ്കുവച്ച വാക്കുകള്‍ റോബിനുള്ളതാണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ആ വാക്കുകള്‍ വായിക്കാം.

നാര്‍സിസ്റ്റുകള്‍ മറ്റുള്ളവരില്‍ നെഗറ്റീവ് വികാരങ്ങളുണ്ടാക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. പ്രതികരണം ലഭിക്കാന്‍ വേണ്ടിയാണത്. പരുഷമായതോ ഇന്‍സെന്‍സിറ്റീവായതോ എന്തെങ്കിലും പറഞ്ഞോ, ക്രൂരമായ എന്തെങ്കിലും ചെയ്താണ് ഇത് നേടിയെടുക്കുക. നിങ്ങള്‍ക്ക് ഭ്രാന്താണെന്നും ഓവര്‍ റിയാക്ട് ചെയ്യുകയാണെന്നും ഡ്രാമ ക്യൂനാണെന്ന് വിളിച്ചും ആ വികാരങ്ങളെ കളിയാക്കും. നിങ്ങളുടെ വികാരങ്ങള്‍ തെറ്റാണെന്ന് വരുത്തിക്കും.

അതോടെ നിങ്ങള്‍ സ്വയം സംശയിക്കും. ഇതിലൂടെ ആത്മാഭിമാനത്തെ ബാധിക്കും. ഒരു നാര്‍സിസ്റ്റിനെ നിങ്ങളെ നിയന്ത്രിക്കാനോ എങ്ങനെ ചിന്തിക്കണമെന്ന് തീരുമാനിക്കാനോ അനുവദിക്കരുത്. അത് മാനുപുലേഷനും ഇമോണഷല്‍ അബ്യൂസുമാണ്. അവര്‍ പ്രതികരണത്തിനായി ബോധപൂര്‍വ്വം തന്നെ പ്രകോപിപ്പിക്കും.

നാര്‍സിസ്റ്റുകള്‍ പറയുന്നതും ചെയ്യുന്നതും വ്യത്യസ്തമായിരിക്കും. അവരുടെ വാക്കുകള്‍ ശൂന്യമായിരിക്കും. തങ്ങളുടെ നേട്ടത്തിനായി ഒരു വ്യക്തിയേയോ സാഹചര്യത്തെയോ മാന്യുപുലേറ്റ് ചെയ്യാനാണത് ഉപയോഗിക്കുക. ഒന്നും നേടാതെ തന്നെ തങ്ങളുടേതാണെന്ന തോന്നലുണ്ടാകും അവര്‍ക്ക്. അതിനായി എന്തെങ്കിലും ചെയ്യുകയോ ചോദിക്കുകയോ എന്തെങ്കിലും തരത്തിലുള്ള അംഗീകാരം കാണിക്കുകയോ ചെയ്യില്ല. അത് അവരുടേതാണ് എന്നാണ് ഭാവം.

അവര്‍ പാത്തോളജിക്കല്‍ ഹിപ്പോക്രാറ്റ്‌സാണ്. മൂല്യങ്ങളും അനുകമ്പയുമുണ്ടെന്ന് ഭാവിക്കും. പക്ഷെ ഒന്നുമുണ്ടാകില്ല. പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവര്‍ പുണ്യാളന്മാരും മാലാകമാരുമായിരിക്കും. പക്ഷെ അടച്ചിട്ട വാതിലിന് പിന്നില്‍ അവര്‍ നുണ പറയും, മാനുപുലേറ്റ് ചെയ്യും, കുറ്റം പറയും, അപമാനിക്കും, അസഭ്യം പറയും. തങ്ങള്‍ക്ക് ഇഷ്ടമുള്ളത് എന്തും പറയുകയും ചെയ്യുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് അവരുടെ ജീവിതം. പക്ഷെ തിരിച്ച് പറയാന്‍ അനുവദിക്കില്ല.

അവര്‍ മറ്റുള്ളവര്‍ക്ക് ഒരുപാട് നിയമങ്ങള്‍ വെക്കും. പക്ഷെ ഒന്നും സ്വയം പാലിക്കില്ല. പറയുന്നതൊന്നും പ്രവര്‍ത്തിയില്‍ കാണില്ല. ഈ വാക്കുകളാണ് ജാസ്മിന്‍ പങ്കുവച്ചിരിക്കുന്നത്. പിന്നാലെ റോബിനൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. ഈ ചിത്രത്തോടൊപ്പം ജാസ്മിന്‍ പങ്കുവച്ച വാക്കുകളും ശ്രദ്ധ നേടുന്നത്. റോബിനുമായുള്ള പ്രശ്‌നങ്ങള്‍ ജാസ്മിന്‍ സ്വയം അവസാനിപ്പിക്കുകയാണെന്ന സൂചന നല്‍കുന്നതാണ് ഈ വാക്കുകള്‍.

Jasmine

പണത്തിന് ബെഡ് വാങ്ങാനാകും പക്ഷെ ഉറക്കത്തെ വാങ്ങാനാകില്ല. പണത്തിന് സുഹൃത്തുക്കളെ വാങ്ങാനും പക്ഷെ പ്രണയത്തെ വാങ്ങാനാകില്ലെന്നാണ് താരം പറയുന്നത്. ചെയ്തതും ചെയ്യിപ്പിച്ചതും പറഞ്ഞതും പറയിപ്പിച്ചതും കേട്ടതും കേള്‍പ്പിച്ചതും അനുഭവിച്ചതും അനുഭവിപ്പിച്ചതും ആയിട്ടുള്ള കുറച്ച് കാര്യങ്ങള്‍ അത് അതിലൂടെ പോയവര്‍ക്ക് മാത്രമേ അറിയുകയുള്ളൂ. കഴിഞ്ഞത് കഴിഞ്ഞു. അത് മാറ്റാനാകില്ലെന്നും ജാസ്മിന്‍ പറയുന്നു.

എന്നെ മാപ്പ് നല്‍കാനുള്ള ശക്തി നല്‍കി അനുഗ്രഹിക്കുക. ഉപാധികളില്ലാതെ ക്ഷമിക്കാനുള്ള ഗ്രേസ് നല്‍കുക. എന്റെ തന്നെ പ്രവര്‍ത്തികള്‍ക്കും പ്രതികരണങ്ങള്‍ക്കും ക്ഷണിക്കാനുള്ള ശക്തി നല്‍കുക. എന്നെ എല്ലാ ദേഷ്യത്തില്‍ നിന്നും വെറുപ്പില്‍ നിന്നും അക്ഷമകളില്‍ നിന്നും സ്വതന്ത്ര്യയാക്കുക. അവസാനമായി, റോജ ഒരു ചാപ്റ്ററാണ് ഒരു പുസ്തകമല്ല. നമ്മളെല്ലാം ശുഭാന്ത്യവും സന്തോഷവും അര്‍ഹിക്കുന്നുണ്ട്. എന്നും ജാസ്മിന്‍ പറയുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X