സീരിയല്‍ നടിമാരെ കല്യാണം കഴിക്കുന്നവര്‍ ഇതൂടി അറിയണം! പിന്നീട് പറഞ്ഞിട്ട് കാര്യമില്ലെന്ന് ജീജ സുരേന്ദ്രന്‍
മലയാളത്തിലും ടെലിവിഷന്‍ സീരിയലുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. സിനിമാ താരങ്ങളെക്കാളും സീരിയലില്‍ അഭിനയിക്കുന്ന താരങ്ങള്‍ക്ക് ജനപ്രീതിയുണ്ടാവുന്ന സാഹചര്യവുമുണ്ട്. എന്നാല്‍ വിചാരിക്കുന്നത് പോലെ അത്ര സുഖകരമല്ല അവരുടെ ജീവിതം. അടുത്തിടെയായി സീരിയല്‍ മേഖലയില്‍ ആത്മഹത്യകളടക്കം വര്‍ധിച്ച് വരുന്നത് പതിവ് കാഴ്ചയായി മാറുകയാണ്.
മാസങ്ങളുടെ വ്യത്യാസത്തില്‍ മലയാള സീരിയലിലെ രണ്ട് നടിമാരാണ് ആത്മഹത്യ ചെയ്തത്. ഇതിനെ കുറിച്ചും സീരിയല്‍ മേഖലയെ കുറിച്ചും സംസാരിക്കുകയാണ് നടിമാരായ സീമ ജി നായരും നടി ജീജ സുരേന്ദ്രനും. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടിമാര്‍ മനസ് തുറന്ന് സംസാരിച്ചത്.

'നടിമാരെ കല്യാണം കഴിക്കുന്നവര്‍ ഒരു കാര്യം മനസിലാക്കണം. കാലത്ത് ഒന്‍പത് മണിയ്ക്ക് ഓഫീസില്‍ പോയി വൈകുന്നേരം അഞ്ച് മണിയ്ക്ക് വരുന്നതല്ല നടിമാരുടെ ജോലി. നടിമാരെ മാത്രമല്ല സീരിയലിലെ അടക്കമുള്ള നടന്മാരെ കല്യാണം കഴിക്കുന്നവര്‍ ജോലി സമയത്തെ കുറിച്ച് ആശങ്കപ്പെട്ടിട്ട് കാര്യമില്ല. എന്റെ ഭര്‍ത്താവ് നിര്‍ബന്ധമായും പത്ത് മണിയ്ക്ക് വന്നിരിക്കണം, എന്റെ ഭാര്യ അഞ്ച് മണിയ്ക്ക് വീട്ടിലെത്തണം എന്ന് പറഞ്ഞിട്ട് കാര്യമില്ല.
ജോലി കഴിഞ്ഞ് വീട്ടിലെത്തിയതിന് ശേഷം അവരുമായി വഴക്ക് കൂടിയത് കൊണ്ട് യാതൊരു കാര്യവുമില്ല. ആണ്‍കുട്ടികളോടും പെണ്‍കുട്ടികളോടുമൊക്കെ എനിക്ക് പറയാനുള്ളത് ഇതാണെന്നാണ്', ജീജ വ്യക്തമാക്കുന്നത്.
അവസരം കുറയുന്നതോടെ പലരും ചൂഷണത്തിന് വിധേയരാവേണ്ടി വരും. അഭിനയം നമ്മുടെ ഉള്ളിൽ തന്നെ ഉണ്ടാവേണ്ടതാണ്. കഴിവില്ലാത്തവരെ ഒരു സംവിധായകനോ, തിരക്കഥാകൃത്തിനോ സഹായിക്കാൻ പറ്റില്ല. അങ്ങനെയുള്ളവരുടെ അടുത്ത് പോയിട്ട് ചൂഷണത്തിന് വിധേയരായെന്ന് പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല. അതിനെ മണ്ടത്തരമാണെന്നല്ലാതെ വേറൊന്നും പറയാൻ പറ്റില്ലെന്നാണ് ജീജയുടെ അഭിപ്രായം.
ഒരു ദിവസത്തെ ഷൂട്ടിങ്ങിന് രണ്ടായിരം മുതല്‍ പതിനയ്യിയിരം വരെയാണ് സീരിയല്‍ താരങ്ങളുടെ പ്രതിഫലം. കഥാപാത്രങ്ങളുടെ പ്രധാന്യം അനുസരിച്ചാണ് വേതനത്തിലെ വേര്‍ത്തിരിവ് വരുന്നത്. ഇതിനിടയില്‍ മാര്‍ക്കറ്റ് നഷ്ടപ്പെടുന്നവര്‍ക്ക് ഈ പ്രശസ്തി ഒരു ബാധ്യതയായിട്ടും മാറാറുണ്ട്. ഈ വിഷയത്തില്‍ നടി സീമ ജി നായരും പ്രതികരിച്ചിരിക്കുകയാണ്.
ബിസിനസുകാരനായ കാമുകനുമായി അകന്നു; മുൻ പങ്കാളി തിരിച്ചെത്തി; വീണ്ടും ഒരുമിച്ച് സുസ്മിതയും റൊഹ്മാനും

ഒത്തിരി സിനിമയിലും സീരിയലുകളിലുമൊക്കെ അഭിനയിച്ചിട്ടുള്ള താന്‍ ഏറെ കാലം ഒരു സീരിയല്‍ പോലും കിട്ടാതെ ഇരിക്കേണ്ട സാഹചര്യം വരെ ഉണ്ടായിട്ടുണ്ടെന്നാണ് സീമ പറയുന്നത്. മാത്രമല്ല അത് കാരണം മരിക്കേണ്ട കാര്യമുണ്ടോന്ന് ചോദിച്ചാല്‍ ഇല്ലെന്നാണ് തന്റെ അഭിപ്രായമെന്നും നടി വ്യക്തമാക്കുന്നു.
'സ്ഥിരമായി സീരിയലില്‍ ആരെയാണ് നായികയാക്കാന്‍ പറ്റുന്നതെന്നാണ്? സീമ ജി നായര്‍ ചോദിക്കുന്നത്. സ്ഥിരമായി ഒന്ന് രണ്ട് സീരിയലില്‍ നായികയായി അഭിനയിച്ചു എന്ന് കരുതി, പിന്നീട് വരുന്ന എല്ലാ സീരിയലിലും ആ കുട്ടിയെ തന്നെ നായികയാക്കാമെന്ന് ഇവിടെയാരും വാക്ക് കൊടുത്തിട്ടില്ല.
ഞാനൊക്കെ എത്രയോ വര്‍ഷം സീരിയല്‍ ഇല്ലാതെ ഇരുന്നിട്ടുണ്ട്. അതില്‍ അഭിനയിക്കാതെയും ചാന്‍സ് പോലുമില്ലാതെയും വര്‍ഷങ്ങളോളം ഞാന്‍ ഇരുന്നിട്ടുണ്ട്. സീരിയല്‍ കിട്ടിയില്ലെന്ന് പറഞ്ഞ് ആര്‍ക്കും ഡിപ്രഷനൊന്നും വന്നിട്ടില്ല. പക്ഷേ ചില ജീവിതസാഹചര്യങ്ങളാണ് ഇതിന് കാരണം.
പൊതുവേ ആര്‍ട്ടിസ്റ്റുകള്‍ക്ക് ഉള്ളതിലും കൂടുതല്‍ കാണിച്ച് നടക്കേണ്ട അവസ്ഥയാണ്. ഡ്രസ്സിന് ഡ്രസ്സ്, കാര്‍, തുടങ്ങി ജീവിതരീതി തന്നെ മാറ്റമുണ്ട്. ആ ലെവലില്‍ ഓടുമ്പോള്‍ നമുക്ക് നമ്മുടെ വര്‍ക്ക് കൊണ്ട് പല കാര്യങ്ങളും മുന്നോട്ട് കൊണ്ട് പോകാന്‍ പറ്റിയില്ലെന്ന് വരുമെന്നാണ്', സീമ പറയുന്നത്.


Click it and Unblock the Notifications











