കാവ്യയുടെ കണ്ണേട്ടന്‍ ജീവിതത്തിലേക്ക് തിരിച്ചുവരുമോ...?
ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കസ്തൂരിമാന്‍ സീരിയലിന്റെ പ്രേക്ഷകരെല്ലാം ആകാംക്ഷയുടെ മുള്‍മുനയിലാണ്. കാവ്യയുടെ കണ്ണേട്ടന്‍ ജീവിതത്തിലേക്ക് തിരിച്ചുവരുമോ... മരണപ്പെട്ടു എന്ന് പറഞ്ഞ് നിര്‍ത്തിയ എപ്പിസോഡില്‍ പ്രേക്ഷകര്‍ക്കറിയാമായിരുന്നു, നായകന്‍ മരിക്കില്ല.. മരിച്ചാല്‍ കഥയില്ല എന്ന്.

പ്രേക്ഷകരുടെ ഊഹം തെറ്റിയില്ല.. ജീവ മരിച്ചില്ല. പക്ഷെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. തലയ്ക്കാണ് പരുക്ക്. എന്തും സംഭവിക്കാം.. വിവരമറിഞ്ഞ് മുത്തശ്ശി തളര്‍ന്ന് വീണു. ഈ പ്രതിസന്ധിയെ കാവ്യ എങ്ങിനെ മറികടക്കും എന്നറിയാന്‍ അക്ഷമരായി കാത്തിരിയ്ക്കുകയാണ് ആരാധകര്‍.
മികച്ച നടനുള്ള പോരാട്ടം കടുക്കുന്നു! ഫഹദും മോഹന്‍ലാലും ജയസൂര്യയും തമ്മിലാണ് പോരാട്ടം! ആര് നേടും?
ഹിന്ദിയില്‍ സീ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന കും കും ഭാഗ്യ എന്ന സീരിയലിന്റെ ചുവടുപിടിച്ചാണ് കസ്തൂരിമാന്റെ കഥ പുരോഗമിയ്ക്കുന്നത്. കും കും ഭാഗ്യയുടെ കഥഗതി പ്രകാരം, മരണത്തില്‍ നിന്ന് തിരിച്ചെത്തുന്ന നായകന് ഓര്‍മ നഷ്ടപ്പെടുന്നതായിട്ടാണ് കഥ പുരോഗമിയ്ക്കുന്നത്. കാവ്യയുടെ കണ്ണേട്ടനും ഈ അവസ്ഥയായിരിക്കുമോ...?


Click it and Unblock the Notifications