എയ്ഡ്‌സ് വന്നപോലെ ആയിരുന്നു അവരുടെ പെരുമാറ്റം; ഒറ്റപ്പെടുത്തലുകള്‍ തളര്‍ത്തി; വെളിപ്പെടുത്തി ജുവല്‍ മേരി
മലയാളത്തിലെ മുന്‍നിര അവതാരകയാണ് ജുവല്‍ മേരി. അവതാരക എന്ന നിലയില്‍ കയ്യടി നേടിയതോടെയാണ് ജുവലിനെ തേടി സിനിമയെത്തുന്നത്. മമ്മൂട്ടിയ്‌ക്കൊപ്പമായിരുന്നു ജുവലിന്റെ അരങ്ങേറ്റം. പിന്നീട് നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായി. സിനിമയ്ക്കും അവതരണത്തിനും പുറമെ എഴുത്തിലും ജുവല്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ നഷ്ടപ്രണയത്തെക്കുറിച്ച് മനസ് തുറക്കുകയാണ് ജുവല്‍ മേരി. മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. പ്രണയ തകര്‍ച്ചയെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ മൂലം തനിക്ക് സ്‌കൂള്‍ മാറേണ്ടി വന്നുവെന്നാണ് ജുവല്‍ പറയുന്നത്. അവതരണത്തിലെ രസകരമായ അനുഭവങ്ങളും ജുവല്‍ പങ്കുവെക്കുന്നുണ്ട്.

ജീവിതത്തില്‍ പ്രണയങ്ങളുണ്ടായിട്ടുണ്ട്. ഇമോഷണലി ആഴത്തില്‍ ചെന്നിറങ്ങിയ പ്രണയങ്ങള്‍ കുറവാണ്. ഒരിക്കല്‍ സ്‌നേഹിച്ചവരോട് എനിക്ക് ഇപ്പോഴും ആ സ്‌നേഹമുണ്ട്. പക്ഷെ അതിന് മുകളിലുള്ള മുറിവ് ഭയങ്കരമാണ്. പ്രണയം നഷ്ടപ്പെട്ടതോര്‍ത്ത് വേദനിച്ച നിമിഷങ്ങളും ഉണ്ടായിട്ടുണ്ട്. അന്നൊക്കെ എനിക്കുണ്ടായിരുന്ന ധൈര്യത്തിന്റെ നാലിലൊരു അംശമെങ്കിലും സ്‌നേഹം പ്രണയിച്ചവന് ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നിപ്പോയിരുന്നു. അത്രയും എന്നെ തേച്ചൊട്ടിച്ച് കളഞ്ഞുവെന്നാണ് ജുവല്‍ പറയുന്നത്.
മാനസികമായി തളര്‍ന്ന് സ്‌കൂളില്‍ എല്ലാവരും ഒറ്റപ്പെടുത്തി. അവസാനം സ്‌കൂളില്‍ നിന്നു തന്നെ പോകേണ്ട അവസ്ഥ വരെ വന്നിട്ടുണ്ട്. പതിമൂന്നാമത്തെ വയസിലൊക്കെ ഒരുപാട് മനസികമായി തളര്‍ന്ന നിമിഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്നത്തെ പ്രേമമൊക്കെ വലിയ സംഭവമാണ്. നാട്ടിലും വീട്ടിലും എല്ലാവരും നമ്മളെത്തന്നെ ഉറ്റുനോക്കും. എന്തോ എയ്ഡ്‌സ് വന്നപോലെ ആയിരുന്നു. അവരുടെ പെരുമാറ്റമെന്ന് ജുവല്‍ ഓര്‍ക്കുന്നു.
അന്ന് ഒറ്റയ്ക്ക് ഒരു ബെഞ്ചിലിരുന്ന് പഠിക്കേണ്ടി വന്നിട്ടുണ്ട്. അതാണ് സ്‌കൂള്‍ മാറാന്‍ കാരണമായത്. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ആ പതിമൂന്ന് വയസുള്ള എന്നോട് ഭയങ്കര അടങ്ങാത്ത സ്‌നേഹമാണ്. ആരൊക്കെയോ എന്നെ ചവിട്ടിക്കൂട്ടിയിട്ടും ചത്തുപോകാതെ ഞാന്‍ ഇവിടെ വരെ എത്തിയല്ലോ എന്നോര്‍ത്ത് എനിക്ക് എന്നോടുതന്നെ ഒരുപാട് സ്‌നേഹം തോന്നാറുണ്ടെന്നും താരം പറയുന്നു.
അവതാരകയായി സ്റ്റേജില്‍ നില്‍ക്കുമ്പോള്‍ അബദ്ധം പറ്റിയതിനെക്കുറിച്ചും ജുവല്‍ സംസാരിക്കുന്നുണ്ട്. കമല്‍ഹാസനും മമ്മൂട്ടിയും പങ്കെടുത്ത പരിപാടിയില്‍ വച്ചാണ് ജുവലിന് അബദ്ധം പറ്റിയത്.
ഒരിക്കല്‍ കമല്‍ഹാസന്‍ പങ്കെടുത്ത പരിപാടിയില്‍ ഞാനായിരുന്നു അവതാരകന്‍. വേദിയിലേക്ക് കമല്‍ഹാസന്‍ സാര്‍ കടന്നുവന്നപ്പോള്‍ വല്ലാത്ത ഒരു അമ്പരപ്പായിരുന്നു എനിക്ക്. വേദിയില്‍ പിണറായി വിജയനും മമ്മൂട്ടിയും അങ്ങനെ ഒട്ടേറെ പ്രഗത്ഭര്‍ ഉണ്ടായിരുന്നു. അവരുടെ കൂട്ടത്തിലേക്ക് പെട്ടെന്ന് കമല്‍ഹാസന്‍ സാര്‍ കടന്നു വന്നപ്പോള്‍ ശരിക്കും ഞാന്‍ പെട്ടു പോയെന്നാണ് ജുവല്‍ പറയുന്നത്.

എന്താണ് പറയേണ്ടത് എന്നതെല്ലാം മറന്നു പോയി. പക്ഷെ എങ്ങനെയൊക്കെയോ ആ ഒരു നിമിഷം കൈകാര്യം ചെയ്തു. അത് ആര്‍ക്കും ഇപ്പോഴും മനസിലായിട്ടില്ലെന്ന് തോന്നുന്നു. പക്ഷെ എന്നെങ്കിലും ആ വീഡിയോ നിങ്ങള്‍ കാണുമ്പോള്‍ എന്നെ സൂക്ഷിച്ച് നോക്കിയാല്‍ മതി. എന്റെ മുഖത്ത് ആ അമ്പരപ്പു കാണമെന്നും താരം പറയുന്നു.
പത്തേമാരിയായിരുന്നു ജുവലിന്റെ ആദ്യ സിനിമ. പിന്നീട് ഉട്യോപ്യയിലെ രാജാവ്, ഒരേ മുഖം, ഞാന്‍ മേരിക്കുട്ടി, പാപ്പന്‍ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴിലും അഭിനയിച്ചിട്ടുണ്ട്. ക്ഷണികം ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഡി ഫോര്‍ ഡാന്‍സിലൂടെയാണ് അവതാരകയായി മാറുന്നത്. തുടര്‍ന്ന് ടോപ് സിംഗര്‍, സ്റ്റാര്‍ സിംഗര്‍ തുടങ്ങിയ പരിപാടികളുടേയും അവതാരകയായി.


Click it and Unblock the Notifications











