പറ്റില്ലെന്ന് പറഞ്ഞ് നെല്‍സണ്‍ ഇറങ്ങിപ്പോയി, ഞാന്‍ തിരിച്ചുവിളിക്കാനും പോയില്ല; പിണക്കത്തെക്കുറിച്ച് ജിഷിന്‍
ജനപ്രീയ പരിപാടിയാണ് സ്റ്റാര്‍ മാജിക്. ടമാര്‍ പഠാര്‍ എന്ന പേരില്‍ ആരംഭിച്ച് ഇപ്പോള്‍ സ്റ്റാര്‍ മാജിക്കായി വളര്‍ന്നു പന്തലിച്ചു നില്‍ക്കുകയാണ് പരിപാടി. സീരിയില്‍ താരങ്ങളും മിമിക്ര താരങ്ങളും മാറ്റുരയ്ക്കുന്ന പരിപാടി തമശകളാല്‍ സമ്പന്നമാണ്. അതേസമയം താരങ്ങള്‍് പറയുന്ന ചില തമാശകളിലെ ബോഡി ഷെയ്മിംഗും റേസിസവുമൊക്കെ പലപ്പോഴും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ അത്തരം വിമര്‍ശനങ്ങളോട് പ്രതികരിക്കുകയാണ് നടന്‍ ജിഷിന്‍ മോഹന്‍.
സീരിയല്‍ രംഗത്തെ മിന്നും താരമാണ് ജിഷിന്‍. വില്ലന്‍ വേഷങ്ങളിലൂടെയാണ് ജിഷിന്‍ ശ്രദ്ധ നേടുന്നത്. സ്റ്റാര്‍ മാജിക് കുടുംബത്തിലെ അംഗവുമാണ് ജിഷിന്‍. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബോഡി ഷെയ്മിംഗ് വിമര്‍ശനങ്ങളോട് ജിഷിന്‍ പ്രതികരിക്കുന്നത്.

അതൊക്കെ അതിന്റെ സെന്‍സില്‍ എടുക്കാന്‍ പറ്റുന്നവര്‍ പോയാല്‍ മതിയെന്നേ. കാഴ്ചക്കാരുടെ കാര്യവും അങ്ങനെ തന്നെ. അതിന്റെ തമാശ പാര്‍ട്ട് മാത്രമേ എടുക്കേണ്ടതുള്ളൂ. ബിനു ചേട്ടന്‍ സ്വയം കളിയാക്കുകയും ചെയ്യുന്നുണ്ട്. അവര്‍ പറയുന്നത് നമ്മളും നമ്മള്‍ പറയുന്നത് അവരും ഉള്‍ക്കൊള്ളുന്നതാണ്. തങ്കച്ചന്‍ ചില ഫിഗര്‍ ചെയ്ത് വരുമ്പോള്‍ ചിലത് ചേരും ചിലത് ചേരില്ല. അപ്പോള്‍ കൗണ്ടര്‍ അടിക്കുന്നതാണ്. അതിന്റെ ഫണ്‍ പാര്‍ട്ടേ കാണേണ്ടതുള്ളൂ.
ബോഡി ഷെയ്മിംഗ് ഉണ്ടെങ്കില്‍ അവര്‍ പറയില്ലേ. ഇത് ബോഡി ഷെയ്മിംഗ് ആണ് എന്നോട് അങ്ങനെ പറയരുതെന്ന് വന്നു നില്‍ക്കുന്ന ആള് പറയില്ലേ. അവര്‍ക്ക് പരാതിയില്ലെങ്കില്‍ ബാക്കിയുള്ളവര്‍ക്കാണോ പരാതി എന്നാണ് ജിഷിന്‍ ചോദിക്കുന്നത്. പിന്നാലെ ഷോയില്‍ വച്ചുണ്ടായ നാടകീയമായൊരു സംഭവവും ജിഷിന്‍ തുറന്നു പറയുന്നുണ്ട്. നെല്‍സണ്‍ തന്നോട് പിണങ്ങിയതിനെക്കുറിച്ചാണ് ജിഷിന്‍ മനസ് തുറക്കുന്നത്.
ഒരു ദിവസം ഞാന്‍ ആദ്യമായി ചെയ്ത നാടകം റീക്രിയേറ്റ് ചെയ്യാന്‍ തീരുമാനിച്ചു. ഒരു പ്രേതവും പ്രേതത്തിന്റെ മോനുമാണുള്ളത്. ഫണ്‍ ആയിട്ട് ചെയ്യാന്‍ പറ്റും. നമ്മുടെ അനുഭവങ്ങളൊക്കെ തന്നെയാണ് കുറച്ച് എക്‌സ്ട്ര ഫണ്‍ ചേര്‍ത്ത് ചെയ്യുന്നത്. അങ്ങനെ അത് ചെയ്യാമെന്ന് പറഞ്ഞു. നോബി പ്രേതത്തിന്റെ അച്ഛന്‍ ആകട്ടെ എന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞു നോബിയേക്കാള്‍ നല്ലത് നെല്‍സണ്‍ ചേട്ടന്‍ ആണ്. ബോഡി ഷെയ്മിംഗ് ആണ്. പക്ഷെ അതൊക്കെ നമ്മളേയും പറയുന്നതാണ്. നമ്മള്‍ ആ സ്പിരിറ്റിലാണ് എടുക്കുന്നത്.

നോബി വേണ്ട നെല്‍സണ്‍ ചേട്ടന്‍ ആകുമ്പോള്‍ വേറെ പ്രത്യേകിച്ച് മേക്കപ്പൊന്നും വേണ്ടെന്ന് ഞാന്‍ പറഞ്ഞു. പക്ഷെ പുള്ളി അത് ആ സെന്‍സില്‍ എടുത്തില്ല. പുള്ളി സീരിയസ് ആയി. എന്നാല്‍ അത് വേണ്ടെന്നായി. ഞാനൊരു സ്‌റ്റേജ് പരിപാടിയ്ക്ക് പോയപ്പോള്‍ മുമ്പിലിരുന്നൊരു കള്ളു കുടിയന്റേത് ചെയ്യാമെന്ന് പറഞ്ഞു. നെല്‍സണ്‍ ചേട്ടനോട് കള്ളുകുടിയന്‍ ആകുമോ എന്ന് ചോദിച്ചപ്പോള്‍ ഞാനൊന്നും ചെയ്യില്ല എന്ന് പറഞ്ഞു.
പുള്ളിയ്ക്ക് അത് ഇഷ്ടപ്പെട്ടില്ല. അതെന്ത് പരിപാടിയാണ്, നിങ്ങള്‍ പറയുമ്പോള്‍ നമ്മള്‍ കേട്ടോട്ട് നില്‍ക്കണം. നമ്മള്‍ പറയുമ്പോള്‍ നില്‍ക്ക് പറ്റില്ലേ എന്ന് ഞാന്‍ ചോദിച്ചു. അതൊന്നും പറ്റില്ലെന്ന് പറഞ്ഞ് നെല്‍സണ്‍ ചേട്ടന്‍ ഇറങ്ങിപ്പോയി. എനിക്ക് പറ്റില്ലെന്ന് പറഞ്ഞു. പിന്നെ സോള്‍വ് ആയി. അനൂപ് എന്നോട് പോയ് വിളിക്കാന്‍ പറഞ്ഞു. ഞാന്‍ എന്തിന് പോകണം എന്ന് ഞാന്‍ ചോദിച്ചു. പിന്നെ പുള്ളി വന്നു. അതൊക്കെ പാര്‍ട്ട് ഓഫ് ദ ഗെയിം മാത്രമാണ് എന്നും ജിഷിന്‍ പറയുന്നു.


Click it and Unblock the Notifications