സംവിധായകനെ തല്ലിയ സംഭവം നടി തന്നെ ക്രിയേറ്റ് ചെയ്തത്; ഭര്‍ത്താവിനെ റോഡിലിട്ട് തല്ലിയ ആളാണ്!
കുടുംബപ്രേക്ഷകര്‍ക്ക് സുപരിചിതനാണ് ജിഷിന്‍ മോഹന്‍. നായകനായും വില്ലനായുമെല്ലാം അഭിനയിച്ച് സീരിയല്‍ രംഗത്ത് നിറ സാന്നിധ്യമായി മാറിയ നടന്‍. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ജിഷിന്‍. തന്റെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളുമൊക്കെ ജിഷിന്‍ മറയില്ലാതെ തുറന്നു പറയാറുണ്ട്. ഇപ്പോഴിതാ ജിഷിന്‍ പറഞ്ഞ ചില വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.
സ്ത്രീകളുടെ സുരക്ഷയ്ക്കായുള്ള നിയമത്തെ ദുരുപയോഗം ചെയ്യുന്നുവെന്നാണ് ജിഷിന്‍ പറയുന്നത്. എബിസി മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജിഷിന്റെ പ്രതികരണം. സ്ത്രീകള്‍ മൂലം പീഡനം അനുഭവിക്കുന്നുണ്ടവരുണ്ടെന്ന് ജിഷിന്‍ പറയുന്നു. സ്ത്രീകള്‍ക്കായുള്ള നിയമം ചിലര്‍ വ്യക്തിപരമായ ദേഷ്യം തീര്‍ക്കാന്‍ ഉപയോഗിക്കുന്നുവെന്നും ജിഷിന്‍ പറഞ്ഞു.

കല്യാണം കഴിച്ച ഭാര്യയും ഭര്‍ത്താവും തമ്മിലും ഈ വിഷയങ്ങള്‍ ഉണ്ടെന്നും ജിഷിന്‍ പറയുന്നു. പിന്നാലെ തന്റെ സുഹൃത്തിന്റെ അനുഭവം പങ്കുവെക്കുകയാണ് ജിഷിന്‍. എന്റെ ഒരു സുഹൃത്തിന്റെ ഭാര്യ അവനെ തല്ലും. ഞാന്‍ അവനോട് കാര്യം ചോദിച്ചു. ഭാര്യ അടിച്ചാല്‍ തിരികെ അടിക്കണ്ടേ? അവന് അതിനു സാധിക്കില്ല. എന്ത് ചെയ്യും കിട്ടുന്ന തല്ലും വാങ്ങിച്ചോണ്ട് നില്‍ക്കണോ, അത് വേണ്ട എന്നാണ് ജിഷിന്‍ പറയുന്നത്.
അതേസമയം താന്‍ എല്ലാ സ്ത്രീകളെയും അടച്ചാക്ഷേപിക്കുകയല്ല. നല്ല കുടുംബിനികള്‍ ഉണ്ട്. നല്ല സ്ത്രീകള്‍ ഉണ്ട്. അവരെ ഒന്നും പറയില്ല എന്ന് ജിഷിന്‍ വ്യക്തമാക്കുന്നു. എന്നാല്‍ എല്ലാം ആണുങ്ങളുടെ തലയില്‍ കെട്ടി വയ്ക്കുന്നവര്‍ ഉണ്ട്. ഈ നിയമത്തെ മോശമായി ഉപയോഗം ചെയ്യുന്ന ഒരുപാട് സ്ത്രീകള്‍ ഉണ്ടെന്നാണ് താരം അഭിപ്രായപ്പെടുന്നുണ്ട്. താനും ജീവിതത്തില്‍ അത് അനുഭവിച്ചിട്ടുണ്ടെന്നും ഇപ്പോഴും അനുഭവിക്കുന്നുണ്ടെന്നും ജിഷിന്‍ പറയുന്നു.
സോഷ്യല്‍ മീഡിയയിലെ ആക്രമണത്തെക്കുറിച്ചും ജിഷിന്‍ സംസാരിക്കുന്നുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ ഒരു പെണ്‍കുട്ടിയുടെ കൂടെ ഫോട്ടോ ഇട്ടാല്‍ മോശം കമന്റുകള്‍ വരും. എന്റെ കൂടെ ഒരു പെണ്ണ് ഫോട്ടോയില്‍ നിന്നാല്‍ പിറ്റേ ദിവസം അത് വാര്‍ത്തയാകുമെന്നാണ് ജിഷിന്‍ പറയുന്നത്. അതേസമയം, ഒരു ലൊക്കേഷനില്‍ ചെന്ന് കഴിഞ്ഞാല്‍ നമ്മള്‍ ഏറ്റവും കൂടുതല്‍ പേടിക്കേണ്ടത് പെണ്‍കുട്ടികളുടെ കൂടെ വരുന്ന അമ്മമാരേ ആണെന്നും ജിഷിന്‍ പറയുന്നു. അതിനുള്ള കാരണവും താരം പറയുന്നുണ്ട്.

അവര്‍ക്ക് വേറെ പണി ഒന്നുമില്ല. അവിടുത്തെ കഥയും ഇവിടുത്തെ കഥയും എല്ലാം കൂടി കൂട്ടികുഴച്ച് കഥകള്‍ മെനയുകയാണെന്നാണ് ജിഷിന്‍ പറയുന്നത്. അതേസമയം നടി സംവിധായകനെ തല്ലിയ സംഭവത്തെക്കുറിച്ചും ജിഷിന്‍ മനസ് തുറക്കുന്നുണ്ട്. വാര്‍ത്തയായി മാറിയ സംഭവമാണത്. അത് നടി തന്നെ സൃഷ്ടിച്ച സംഭവമാണെന്നാണ് ജിഷിന്‍ പറയുന്നത്. ഈ കുട്ടി എന്റെ കൂടെ അഭിനയിച്ച ആളാണ്. ഒരിക്കല്‍ ഒരു സീനിയര്‍ ആര്‍ട്ടിസ്റ്റ് അഭിയിക്കാന്‍ പോയ നേരം നോക്കി അവരുടെ മൊബൈല്‍ നോക്കി കാര്യങ്ങള്‍ മറ്റുളവര്‍ക്ക് പറഞ്ഞു കൊടുത്തുവെന്നും താരം പറയുന്നു.
എന്റെ മൊബൈല്‍ എങ്ങാനും ആണ് നോക്കുന്നത് എങ്കില്‍ ഞാന്‍ ചെപ്പകുറ്റി നോക്കി പൊട്ടിക്കും. ഈ പറയുന്ന സ്ത്രീ തന്നെ ഇവരുടെ ഭര്‍ത്താവിനെ നടുറോഡില്‍ വച്ച് അടിച്ച ആളാണെന്നും ജിഷിന്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. നടി വരദയാണ് ജിഷിന്റെ ഭാര്യ. ഇരുവരുടേയും ദാമ്പത്യ ജീവിതത്തില്‍ വിള്ളലുകള്‍ വീണതായി ഈയ്യടുത്തായി വാര്‍ത്തകളുണ്ടായിരുന്നു.


Click it and Unblock the Notifications