റിതുവിനെ വെറുതെ വിടണം, അവള്‍ക്കൊരു ജീവിതമുണ്ട്; മറുപടി നല്‍കി ജിയ ഇറാനി

ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ വിജയി ആരാകും? ഈ ചോദ്യമാണ് ഇന്ന് മിക്ക മലയാളികളും പരസ്പരം ചോദിക്കുന്നത്. തമിഴ്‌നാട്ടിലെ ലോക്ക്ഡൗണിനെ തുടര്‍ന്ന് അപ്രതീക്ഷിതമായി ഷോ നിര്‍ത്തിവച്ചിരുന്നു. പിന്നീട് താരങ്ങളെ നാട്ടിലേക്ക് എത്തിക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ സീസണിലേത് പോലെ ഒരു വിജയിയെ കണ്ടെത്താതെ പോകില്ലെന്ന തീരുമാനമായിരുന്നു ബിഗ് ബോസ് അണിയറ പ്രവര്‍ത്തകര്‍ എടുത്തത്. ഇതിനെ തുടര്‍ന്നാണ് വിജയിയെ കണ്ടെത്തിയിരിക്കുമെന്ന് അറിയിച്ചത്. ഇതിനായി തിരഞ്ഞെടുത്ത മാര്‍ഗ്ഗം വോട്ടിംഗ് ആയിരുന്നു.

വര്‍ക്കൗട്ട് വേഷത്തില്‍ രാഖി സാവന്ത്; ഫോട്ടോയെടുക്കാന്‍ അടുത്തു കൂടി ആരാധകര്‍

ഷോ നിര്‍ത്തി വെക്കേണ്ടി വന്നപ്പോള്‍ ഉണ്ടായിരുന്ന മത്സാരാര്‍ത്ഥികളില്‍ നിന്നുമാണ് വോട്ടിംഗിലൂടെ വിജയിയെ കണ്ടെത്തുക. ഇതെ തുടര്‍ന്ന് വോട്ടിംഗ് ആരംഭിക്കുകയും അവസാനിക്കുകയുമൊക്കെ ചെയ്തു. എന്നാല്‍ വിജയിയെ ഇതുവരേയും പ്രഖ്യാപിച്ചിട്ടില്ല. ആരാകും വിജയി എന്നറിയാനായി കാത്തിരിക്കുകയാണ്. എപ്പോഴായിരിക്കും വിജയിയെ പ്രഖ്യാപിക്കുക എന്നും വ്യക്തമായിട്ടില്ല. പ്രഖ്യാപനം വൈകുന്നതിനെതിരെ പ്രേക്ഷകര്‍ക്കിടയില്‍ വിമര്‍ശനം ശക്തമായിട്ടുണ്ട്.

റിതു മന്ത്ര

ബിഗ് ബോസിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് റിതു മന്ത്ര. ബിഗ് ബോസ് വീട്ടില്‍ മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടാതെ സ്വന്തമായ ഗെയിമിലൂടെ മുന്നോട്ട് പോയ താരമാണ് റിതു. ഇതിന്റെ പേരില്‍ ശക്തമായ വിമര്‍ശനവും റിതു നേടിയിട്ടുണ്ട്. ചില വിവാദ പ്രസ്താവനകളും റിതുവിന്റെ ഭാഗത്തു നിന്നും ഉണ്ടായിരുന്നു. എങ്കിലും ധാരാളം ആരാധകരെ നേടാന്‍ റിതുവിന് സാധിച്ചിട്ടുണ്ട്. റിതുവിനെ പോലെ തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് റിതുവിന്‍രെ സുഹൃത്തായ ജിയ ഇറാനി.

റിതുവിന്റെ പ്രതികരണം

താനും റിതുവും തമ്മില്‍ പ്രണയത്തിലാണെന്ന ജിയയുടെ വെളിപ്പെടുത്തലോടെയാണ് ജിയ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. പിന്നാലെ റിതുവുമൊത്തുള്ള ധാരാളം ചിത്രങ്ങളും ജിയ പുറത്ത് വിട്ടിരുന്നു. എന്നാല്‍ ജിയയെ കുറിച്ച് റിതു ഇന്നുവരെ ഒന്നും പറഞ്ഞിട്ടില്ല. ഇതേ തുടര്‍ന്ന് ജിയ പറയുന്നത് വാസ്തമാണോ എന്ന സംശയവും പലരും ഉന്നയിച്ചിട്ടുണ്ട്. റിതുവിന്റെ പ്രതികരണം ഇല്ലാതെ ജിയയുടെ വാക്കുകളെ വിശ്വസിക്കാനാകില്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇതിനിടെ ഇപ്പോഴിതാ ഒരു കമന്റിന് ജിയ നല്‍കിയ മറുപടി വൈറലാവുകയാണ്.

 വെറുതെ വിടണം


ശില്‍പ എന്ന അക്കൗണ്ടില്‍ നിന്നും ലഭിച്ച കമന്റിനാണ് ജിയ മറുപടി നല്‍കിയിരിക്കുന്നത്. റിതുവിനെ വെറുതെ വിടണം. അവള്‍ക്ക് മുന്നിലൊരു ജീവിതമുണ്ട്. ഭാവിയില്‍ അവള്‍ ആരെയെങ്കിലും വിവാഹം കഴിക്കും. അത് അവളുടെ ജീവിതമാണ്. എന്തിനാണ് അവളെ പിന്തുടരുന്നത് എന്നായിരുന്നു കമന്റ്. ഇതിന് ജിയ നല്‍കിയ മറുപടി, ഒന്നു പോ ചേച്ചി അവിടുന്ന് എന്നായിരുന്നു. താരത്തിന്റെ പരിഹാസ രൂപേണയുള്ള മറുപടി ശ്രദ്ധ നേടുകയാണ്.

Recommended Video

Bigg Boss Malayalam Season: Why Manikuttan Will Win The Season 3 Title With A Big Margin?
 ഫോളോ ചെയ്യുന്നില്ല

നേരത്തെ ബിഗ് ബോസ് വീട്ടില്‍ വച്ച് തനിക്കൊരു പ്രണയമുണ്ടെന്ന് റിതു പറഞ്ഞിരുന്നു. എന്നാല്‍ എന്താണ് അയാളുടെ പ്രതികരണം എന്ന് പുറത്ത് വന്നാല്‍ മാത്രമേ അറിയുകയുള്ളൂവെന്നായിരുന്നു റിതു പറഞ്ഞത്. ഇതിനിടെ റിതു ജിയയെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുന്നില്ലെന്നടക്കം സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X