സായി കുമാറിനെ പോലെയാണോ മകള്‍ വൈഷ്ണവിയും; താരപുത്രിയുടെ അഭിനയത്തെ കുറിച്ച് സംവിധായകന്‍

സായി കുമാറിനെ പോലെ തന്നെ അഭിനയ ജീവിതത്തിലേക്ക് എത്തിയിരിക്കുകയാണ് മകള്‍ വൈഷ്ണവിയും. പിതാവ് സിനിമകളില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ മകള്‍ മിനിസ്‌ക്രീനിലാണ് തന്റെ കഴിവുകള്‍ പുറത്തെടുത്തത്. സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന കൈയ്യെത്തും ദൂരത്ത് സീരിയലിലൂടെയാണ് വൈഷ്ണവി അഭിനയത്തിലേക്ക് എത്തുന്നത്. തന്റെ വയസിനെക്കാളും പ്രായം കൂടുതലുള്ള കഥാപാത്രം മനോഹരമായി ചെയ്യാന്‍ താരപുത്രിയ്ക്ക് സാധിച്ചിരുന്നു.

വൈഷ്ണവിയുടെ അഭിനയത്തിന് വലിയ പ്രേക്ഷക പ്രശംസയാണ് ലഭിച്ചത്. സംവിധായകന്‍ മോഹന്‍ കുപ്ലാരിയും സൂചിപ്പിക്കുന്നത് അത് തന്നെയാണ്. അന്തരിച്ച പ്രമുഖ നടൻ കൊട്ടാരക്കര ശ്രീധരൻ നായരുടെ പാരന്പര്യം ഉള്ളത് കൊണ്ട് വൈഷ്ണവിയുടെയും സായി കുമാറിന്റെയും അഭിനയം എങ്ങനെയാണ് എന്നതിനെ കുറിച്ച് സീരിയല്‍ ടുഡേ മാഗസിന് നല്‍കിയ അഭിമുഖത്തിലൂടെ സംവിധായകന്‍ പറയുകയാണിപ്പോള്‍.

സായി കുമാറിന്റെ മകള്‍ എന്നതിനപ്പുറം, കൊട്ടാരക്കര ശ്രീധരന്‍ നായരുടെ കൊച്ചുമകളാണ്

'സായി കുമാറിന്റെ മകള്‍ എന്നതിനപ്പുറം, കൊട്ടാരക്കര ശ്രീധരന്‍ നായരുടെ കൊച്ചുമകളാണ് വൈഷ്ണവി. അഭിനയം എന്നാല്‍ അവരുടെ രക്തത്തില്‍ കലര്‍ന്നിട്ടുള്ളതാണ്. അങ്ങനെ പാരമ്പര്യം ഉണ്ടെന്ന് കരുതി അവരുടെ നിലയില്‍ അവര്‍ എത്തണമെന്നില്ല. എന്നിരുന്നാലും കഴിവുള്ള നടിയാണ്. സായി കുമാറിന്റെ രീതിയില്‍ ആണ് വൈഷ്ണവി അഭിനയിക്കുന്നത്. പല ബിഹേവിങ് ആക്ടിങിലും സായി കുമാറിനെ കാണാന്‍ സാധിക്കാറുണ്ടെന്നും മോഹന്‍ കുപ്ലാരി പറഞ്ഞു.

കൈയ്യെത്തും ദൂരത്തിന്റെ കാസ്റ്റിങ്ങിനെ കുറിച്ചും സംവിധായകന്‍

കൈയ്യെത്തും ദൂരത്തിന്റെ കാസ്റ്റിങ്ങിനെ കുറിച്ചും സംവിധായകന്‍ സംസാരിച്ചിരുന്നു. പ്രേക്ഷകരില്‍ ഒരാളായി സ്വീകരിക്കാന്‍ പറ്റുന്ന താരങ്ങളെയാണ് കൊണ്ട് വന്നത്. ഓരോ കഥാപാത്രവും പ്രേക്ഷകരുടെ മനസിനെ സ്വാധീനിക്കാന്‍ സാധിക്കുമെന്ന് നോക്കി തന്നെയാണ് കാസ്റ്റിങ് നടത്തിയത്. അത് വിജയിക്കാന്‍ സാധിച്ചുവെന്നും സംവിധായകന്‍ പറയുന്നു.

പാരമ്പര്യത്തിലൂടെയാണ് വൈഷ്ണവിയും അഭിനയത്തിലേക്ക് എത്തുന്നത്

മലയാള സിനിമയിലെ അതുല്യ പ്രതിഭയായിരുന്നു കൊട്ടാരക്കര ശ്രീധരന്‍ നായര്‍. അദ്ദേഹത്തിന്റെ മകനാണ് സായി കുമാര്‍. നടി ശോഭ മോഹനും മകളാണ്. ശോഭയുടെ മക്കളായ വിനു മോഹനും അനു മോഹനും നേരത്തെ സിനിമയില്‍ എത്തിയിരുന്നു. ഇതേ പാരമ്പര്യത്തിലൂടെയാണ് വൈഷ്ണവിയും അഭിനയത്തിലേക്ക് എത്തുന്നത്. മിനിസ്‌ക്രീനിലൂടെയാണ് തുടക്കമെങ്കിലും ഗംഭീര പ്രകടനം കാഴ്ച വെച്ചാണ് തുടക്കം. കൈയ്യെത്തും ദൂരത്ത് സീരിയലിലെ കനക ദുര്‍ഗ എന്ന നെഗറ്റീവ് റോളിലാണ് താരപുത്രി അഭിനയിച്ചത്. മിനിസ്ക്രീനിലെ ശ്രദ്ധേയാരയ താരങ്ങളും പുതുമുഖങ്ങളുമൊക്കെ അണിനിരക്കുന്ന സീരിയലിൽ അമ്മ കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്.

മലയാള സിനിമയില്‍ വേര്‍തിരിവുണ്ട്, ആ പഴയ കാലത്തേയ്ക്ക് സിനിമ വരും, തുറന്ന് പറഞ്ഞ് നവ്യ

Recommended Video

Santhosh Varkey Talks About Nithya Menon | FilmiBeat Malayalam
നടന്‍ സായി കുമാറിന്റെ ആദ്യ ഭാര്യ പ്രസന്നയിലുള്ള ഏക മകളാണ് വൈഷ്ണവി

നടന്‍ സായി കുമാറിന്റെ ആദ്യ ഭാര്യ പ്രസന്നയിലുള്ള ഏക മകളാണ് വൈഷ്ണവി. സായി കുമാര്‍ ഭാര്യയുമായി വേര്‍പിരിഞ്ഞതോടെ വൈഷ്ണവി അമ്മയുടെ കൂടെയായിരുന്നു. മകളുടെ വിവാഹത്തിന് ക്ഷണിച്ചില്ലെന്ന തരത്തില്‍ നടന്‍ രംഗത്ത് വരികയും ആ വിവാഹത്തില്‍ പങ്കെടുക്കാത്തതുമൊക്കെ മുന്‍പ് വലിയ വാര്‍ത്തകളായിരുന്നു. 2018 ജൂണിലായിരുന്നു വൈഷ്ണവിയുടെ വിവാഹം. ഭര്‍ത്താവ് സുജിത്ത് കുമാര്‍. ഇരുവരുടേതും അറേഞ്ച്ഡ് മ്യാരേജ് ആയിരുന്നു. സുജിത്ത് ദുബായില്‍ വര്‍ക്ക് ചെയ്തിരുന്നെങ്കിലും ഇപ്പോള്‍ നാട്ടിലാണ്. വിവാഹം കഴിഞ്ഞ ശേഷം അഭിനയത്തിലേക്ക് വന്നതാണെങ്കിലും ഭര്‍ത്താവിന്റെ സപ്പോര്‍ട്ടുണ്ടെന്ന് മുന്‍പൊരിക്കല്‍ നടി പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X