twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാള സിനിമയില്‍ വേര്‍തിരിവുണ്ട്, ആ പഴയ കാലത്തേയ്ക്ക് സിനിമ വരും, തുറന്ന് പറഞ്ഞ് നവ്യ

    |

    മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഒരുത്തീ. ഒരു വലിയ ഇടവേളയ്ക്ക് ശേഷമാണ് താരം വീണ്ടും ക്യാമറയ്ക്ക് മുന്നില്‍ എത്തിയത്. മാര്‍ച്ച് 18 ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഒരു സ്ത്രീയുടെ ജീവിതത്തിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. നവ്യ വളരെ വൃത്തിയായി തന്നെ രാധാമണിയെ അവതരിപ്പിച്ചിട്ടുണ്ട്.

    ഞാന്‍ പിടിച്ചടിച്ചാല്‍ എട്ടു തയ്യല്‍ വീഴും, മുഖം വൃത്തികേടാകും, മമ്മൂട്ടിയുടെ കെയറിംഗിനെ കുറിച്ച് നിസ്താര്‍ഞാന്‍ പിടിച്ചടിച്ചാല്‍ എട്ടു തയ്യല്‍ വീഴും, മുഖം വൃത്തികേടാകും, മമ്മൂട്ടിയുടെ കെയറിംഗിനെ കുറിച്ച് നിസ്താര്‍

    മലയാള സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളെ കുറിച്ച് വാചാലയാവുകയാണ് നവ്യ നായര്‍. മലയാള സിനിമയില്‍ നായികമാര്‍ ഭരിക്കുന്ന കാലം തിരിച്ചുവരുമെന്നാണ് നവ്യ പറയുന്നത്. ദ് ക്യൂവിന് നല്‍കിയ അഭിമുഖത്തിലാണ് മനസ് തുറന്നത്. ഒപ്പം മലയാള സിനിമയില്‍ ഇപ്പോഴും സ്ത്രീ, പുരുഷ വേര്‍തിരിവ് ഉണ്ടെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു. നവ്യയുടെ വാക്കുകളിലൂടെ...

    മുന്‍ഭാര്യയെ പബ്ലിക്കായി സുഹൃത്തേ എന്ന് വിളിച്ച് ധനുഷ്, മറുപടിയുമായി ഐശ്വര്യ, പേര് ഇപ്പോഴും ചര്‍ച്ചയാവുന്നുമുന്‍ഭാര്യയെ പബ്ലിക്കായി സുഹൃത്തേ എന്ന് വിളിച്ച് ധനുഷ്, മറുപടിയുമായി ഐശ്വര്യ, പേര് ഇപ്പോഴും ചര്‍ച്ചയാവുന്നു

     വേര്‍തിരിവുണ്ട്

    മലയാള സിനിമയില്‍ ഇപ്പോഴും സ്ത്രീ പുരുഷ വേര്‍തിരിവുണ്ട്. നല്ല കഥാപാത്രങ്ങള്‍ ചെയ്ത് മുന്നോട്ട് പോവാന്‍ ശ്രമിക്കുക എന്നതാണ് അതില്‍ ചെയ്യാനുള്ളത്. നമ്മുടെ പാത പിന്‍തുടര്‍ന്ന് വീണ്ടും ആളുകള്‍ വരും. അങ്ങനെ വരും തലമുറയില്‍ ഈ വേര്‍തിരിവ് മാറും. ഷീലയും ജയഭാരതിയും ശാരദയും അഭിനയിച്ചിരുന്ന കാലത്ത് അവരും സിനിമ മേഖല ഭരിച്ചിരുന്നു. നായന്മാരേക്കാള്‍ അവരുടെ പേരുകള്‍ അറിയപ്പെട്ടിരുന്ന കാലമുണ്ടായിരുന്നു. ആ കാലം വീണ്ടും തിരിച്ചുവരുമെന്നാണ് നവ്യ പറയുന്നത്.

    ഒരുത്തീയിലെ തന്റെ കഥാപാത്രം

    ഒരുത്തീയിലെ തന്റെ കഥാപാത്രത്തെ കുറിച്ചും നവ്യ ഇതേ അഭിമുഖത്തില്‍ പറയുന്നുണ്ട്.തുടര്‍ച്ചയായി ബുദ്ധിമുട്ടിക്കപെടുമ്പോള്‍ നിവര്‍ത്തികേടുകൊണ്ട് പ്രതികരിക്കുന്ന കഥാപാത്രമാണ് രാധാമണിയുടേതെന്നാണ് താരം പറയുന്നത്. ''സ്ത്രീകളില്‍ പൊതുവെ നല്ല ഒരു ശതമാനം ആളുകളും എന്തെങ്കിലും ഒരു പ്രശ്‌നം ഉണ്ടായാല്‍ പോട്ടെ എന്ന് കരുതി അത് വിട്ടു കളയുന്നവരാണ്. കാരണം പബ്ലിക് ആയി ഒരു സ്ത്രീ എന്ന നിലയില്‍ പ്രതികരിക്കാന്‍ ഒരു പരിധി ഉണ്ട്. സ്ത്രീകള്‍ക്ക് പരിമിതികള്‍ ഒരുപാടുണ്ട്. എത്രത്തോളം അത് മറികടക്കാന്‍ ശ്രമിച്ചാലും അതൊരു യാഥാര്‍ത്ഥ്യമാണെന്ന് നവ്യ പറഞ്ഞു. എന്തിനാണ് സ്ത്രീകളുടെ മാത്രം കാര്യം എടുക്കുന്നത്. ഒരു ജെന്‍ഡര്‍ മാത്രം ബെയ്‌സ് ചെയ്യാതെ നമുക്ക് ഇപ്പോള്‍ പബ്ലിക്കായി ഒരു പ്രശ്‌നം നേരിടേണ്ടി വന്നാല്‍ ഒരു 80 % അല്ലെങ്കില്‍ 70 % ആളുകളും പോട്ടെ എന്ന് വിചാരിക്കുമെന്നും നവ്യ കൂട്ടിച്ചേര്‍ത്തു.

    പുരുഷന്മാരെ പോലെയല്ല

    ഒരു പ്രശ്‌നത്തില്‍ നിന്ന് വെളിയില്‍ വരാന്‍ ആരോട് ചോദിക്കണം, എന്താണ് ചെയ്യേണ്ടത് ഇതൊന്നും നമുക്ക് അറിയില്ലെന്നും, വേറെ മാര്‍ഗമില്ല എന്ന് തോന്നുമ്പോള്‍ മാത്രമാണ് എല്ലാവരും പ്രതികരിക്കുന്നതെന്നും നവ്യ അഭിമുഖത്തില്‍ പറഞ്ഞു. മനുഷ്യര്‍ അങ്ങനെ ആണെന്ന് തോന്നുന്നു. പുരുഷന്മാരേക്കാള്‍ കുറച്ചുകൂടി സ്ലോ ആയിട്ടാണ് സ്ത്രീകള്‍ പ്രതികരിക്കുക. അങ്ങനെ ഒരു നിവര്‍ത്തികേട് കൊണ്ട് ഒരു സാഹചര്യത്തെ നേരിടേണ്ടി വരുന്ന കഥാപാത്രമാണ് നവ്യയുടേതെന്നും നവ്യ വ്യക്തമാക്കി.

    Recommended Video

    നവ്യ സിനിമയിൽ തിരിച്ചെത്തിയതിനു കാരണം ഞാൻ അല്ല..മഞ്ജു തന്നെയെന്ന് നവ്യ | FilmiBeat Malayalam
    രാധാമണി

    രാധാമണി എന്ന കഥാപാത്രം ഒരു ബോട്ടിലെ കണ്ടക്ടര്‍ ആണ്. ഇവര്‍ ഒരിക്കലും മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് ചെയ്യുന്നതല്ല, നേരത്തെ മുതലേ പെട്ടന്ന് പ്രതികരിക്കുന്ന ആളല്ലെന്നും നവ്യ കഥാപാത്രത്തെ കുറിച്ച് പറഞ്ഞു. ഇതിനകത്തു തന്നെ സിനിമ കാണുമ്പോള്‍ മനസ്സിലാവും, ആദ്യം അവര്‍ പ്രതികരിക്കുന്നില്ല. അവരുടെ വീട്ടില്‍ തന്നെ അവരുടെ ദേഷ്യം തീര്‍ക്കുകയാണ് ചെയ്യുന്നത്. പിന്നെയും പിന്നെയും അവര്‍ അപമാനിക്കപ്പെടുമ്പോള്‍, ഉപദ്രവിക്കപ്പെടുമ്പോള്‍, വേറെ നിവര്‍ത്തിയില്ലയെന്നു വരുമ്പോള്‍ നമ്മുടെ ഉള്ളിലെ തീ അല്ലെങ്കില്‍ നമ്മുടെ ഉള്ളിലെ ശക്തി തിരിച്ചറിയുന്ന ആ നിമിഷമാണ് നമ്മുടെ സിനിമയെന്നും നവ്യ പറഞ്ഞു.

    Read more about: navya nair
    English summary
    Navya Nair Revealed Male Dominance is existing in Malayalam film, Revelation Trending
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X