twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കട തുറന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും ആരും വന്നില്ല, കാരണം കേട്ടപ്പോള്‍ ഞെട്ടി; വേദനയോടെ കണ്ണന്‍ സാഗര്‍

    |

    മലയാളികള്‍ക്ക് സുപരിചിതനാണ് കണ്ണന്‍ സാഗര്‍. മിമിക്രകലാകാരനായും നടനായുമെല്ലാം കണ്ണന്‍ വര്‍ഷങ്ങളായി മലയാളികളുടെ കണ്‍മുന്നിലുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമായ കണ്ണന്‍ പങ്കുവെക്കുന്ന കുറിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ കണ്ണന്റെ പുതിയ കുറിപ്പും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുകയാണ്.

    ആരാധക മനം കവര്‍ന്ന് ജാന്‍വി; ഹോട്ട് ഫോട്ടോഷൂട്ട്ആരാധക മനം കവര്‍ന്ന് ജാന്‍വി; ഹോട്ട് ഫോട്ടോഷൂട്ട്

    ഒരു ചെറിയ കടയുള്ള കാര്യം ഞാന്‍ പലപ്പോഴായി വെളിപ്പെടുത്തിയിരുന്നു, ഞാന്‍ ആശുപത്രിവാസം തുടങ്ങികഴിഞ്ഞു ഇരുപത്തി നാലോ, അഞ്ചോ ദിനത്തിന് ശേഷം കടതുറന്നു, രണ്ടുനാള്‍ ആരും വന്നതില്ല, ഇവിടെ എന്തുണ്ട് എന്നുപോലും തിരക്കിയില്ല പിന്നെയും തുറന്നുകൊണ്ടിരുന്നു, ആരും വരാത്തതിന്റെ കാരണം അന്വേഷണം നടത്തി, അപ്പോഴാ ചിലര്‍ പറഞ്ഞത്, നിങ്ങള്‍ക്ക് കൊറോണ വന്നതല്ലേ ഇങ്ങനെ തുറന്നാല്‍ മാറ്റാര്‍ക്കേലും വരുമോ എന്ന പേടിയാണ്. കണ്ണന്‍ പറയുന്നു. ആ വാക്കുകള്‍ വിശദമായി വായിക്കാം.

    Kannan Sagar

    കൊറോണാ ഏതായാലും പത്തു പതിനഞ്ചു ദിവസത്തെ ആശുപത്രി വാസം വിധിയെഴുതി, ആ തടവില്‍ കിടക്കുകയും, ആരോഗ്യ പ്രവര്‍ത്തകരുടെ നല്ല സ്‌നേഹമുള്ള ഇടപെടല്‍മൂലം ഒരു നല്ലകുട്ടിയെ പോലെ സമയാ സമയം മരുന്നും ആഹാരവും കഴിച്ചതിന്റെ ഫലമായി ഞാന്‍ ആരോഗ്യം വീണ്ടെടുത്തു വരുന്നു, ആത്മവിശ്വാസം കൈവിടാതെത്തന്നെ, ആരോഗ്യമുള്ള ഓടിച്ചാടി നടക്കുന്ന ഒരാള്‍ക്ക് പെട്ടന്ന് ഒരു അസുഖം വന്നാല്‍ ആ കുടുംബത്തിന്റെ ജീവിതക്രമം തന്നെ താളം തെറ്റും, തൊഴില്‍മേഖല, സാമ്പത്തികം, ആരോഗ്യം, സഹപ്രവര്‍ത്തകര്‍ ഇനിക്കൂട്ടുമോ എന്ന തോന്നലുകളും, പെട്ടന്ന് ആരോഗ്യം വീണ്ടെടുക്കണം പൂര്‍വ്വാതികം ശക്തിയോടെ തിരിച്ചുവരവ് നടത്തണം എന്നൊക്കെ മനസ്സില്‍ ഒരു അടക്കം പറച്ചില്‍ ദിനവും നടക്കുന്നു, മനകരുത്തും, ആത്മവിശ്വാസവും ആരോഗ്യത്തിനു വേണ്ടിയും പ്രയഗ്‌നത്തിലാണ് ഞാന്‍ അതില്‍ ഉറച്ചു തന്നെ നില്‍ക്കുന്നു..

    എന്നാല്‍ ഒരു ചെറിയ കടയുള്ള കാര്യം ഞാന്‍ പലപ്പോഴായി വെളിപ്പെടുത്തിയിരുന്നു, ഞാന്‍ ആശുപത്രിവാസം തുടങ്ങികഴിഞ്ഞു ഇരുപത്തി നാലോ, അഞ്ചോ ദിനത്തിന് ശേഷം കടതുറന്നു, രണ്ടുനാള്‍ ആരും വന്നതില്ല, ഇവിടെ എന്തുണ്ട് എന്നുപോലും തിരക്കിയില്ല പിന്നെയും തുറന്നുകൊണ്ടിരുന്നു,
    ആരും വരാത്തതിന്റെ കാരണം അന്വേഷണം നടത്തി, അപ്പോഴാ ചിലര്‍ പറഞ്ഞത്, നിങ്ങള്‍ക്ക് കൊറോണ വന്നതല്ലേ ഇങ്ങനെ തുറന്നാല്‍ മാറ്റാര്‍ക്കേലും വരുമോ എന്ന പേടിയാണ്..

    എന്താ ഇതിനൊക്കെ മറുപടി പറകുക, ഞാന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ, വാര്‍ഡ് മെമ്പറുടെ, ആശാവര്‍ക്കറുടെ ഓക്കെ നിര്‍ദ്ദേശം അനുസരിച്ചു, മറ്റാര്‍ക്കും ഒരു ദോഷവും എന്നാലോ എന്റെ കുടുംബത്താലോ ഉണ്ടാകരുത് എന്ന നിര്‍ബന്ധബുദ്ധിയോടെ, വീട്ടില്‍ ഇരിക്കാന്‍ പറഞ്ഞ ദിനത്തേക്കാളും മൂന്നോ നാലോ ദിവസം കഴിഞ്ഞാണ് വെളിയില്‍ പോലും ഇറങ്ങിയത്, എന്നാലും മറ്റുള്ളവരുടെ പേടിക്കു മുന്നില്‍ ഒന്നും പറയാനില്ല, തിരുത്താനില്ല, ദിനവും കൊറോണായെ കുറിച്ചു അവബോധം ഉണ്ടാക്കുന്നരീതിയിലുള്ള പരസ്യങ്ങളും, സെമിനാറുകളും, ആശയ വിനിമയങ്ങളും, സംരക്ഷണവും, മുന്‍കരുതലുകളും, പ്രതിരോധിക്കേണ്ട രീതികളും, വന്നാലുള്ള പ്രാഥമിക ചികിത്സാഘട്ടങ്ങളെ കുറിച്ചുമൊക്കെ, കേട്ടും പ്രാവര്‍ത്തികമാക്കിയും, അറിഞ്ഞും, അറിവുകള്‍ പങ്കുവെച്ചും നമ്മള്‍ ഈ മഹാമാരിയെ അടുത്തറിയുന്നു,
    എന്നിട്ടും പേടിച്ചാല്‍ ഒളിക്കാന്‍ ഇനി കാടെവിടെയാണ്,..

    ഈ കുറിപ്പ് എനിക്ക് വേണ്ടി മാത്രം എഴുതിയതല്ല, കൊറോണവന്നുപോയ പലരുടെയും അനുഭവങ്ങള്‍, ഒറ്റപ്പെടുത്തല്‍, സഹകരണകുറവുകള്‍, പറഞ്ഞു പ്രചരിപ്പിക്കല്‍, മാനസികമായി തളര്‍ത്തല്‍ അങ്ങനെ കഴിഞ്ഞുവന്ന ജീവിത ചര്യകളില്‍ നിന്നും ചെറു വെതിയാനങ്ങള്‍ക്കു കീഴ്‌പ്പെടുന്ന സാധുമനുഷ്യരുടെ ആത്മധൈര്യം കെടുത്താതെ, നൈരാശ്യം വിതറാതെ ഒരു പിന്തുണയേക്കുക, വീണടുത്തുനിന്നും കൈപിടിച്ച് ഒന്നെഴുന്നേല്‍പ്പിക്കാന്‍ സഹായിക്കുക..
    ഞാന്‍ എല്ലാവരെയുമല്ല പറഞ്ഞത്, നല്ലരീതിയില്‍ പ്രവര്‍ത്തിക്കുകയും, സഹായങ്ങള്‍ ചെയ്യുകയും, ചങ്കുപോലെ കൂടെ നില്‍ക്കുകയും ഓക്കെ ചെയ്യുന്നവരുണ്ട്, ഒരു പരിധിവരെ അവര്‍ത്തന്നെയാണ് ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതും, അല്‍പ്പം സ്വാന്തനം ഏകുന്നതും എന്നു പറയാതെവയ്യ...

    ലോഹിതദാസിനോട് അന്ന് മഞ്ജു കള്ളം പറഞ്ഞു, വെളിപ്പെടുത്തി സത്യൻ അന്തിക്കാട്, ക്ഷമിക്കട്ടെ എന്ന് നടിലോഹിതദാസിനോട് അന്ന് മഞ്ജു കള്ളം പറഞ്ഞു, വെളിപ്പെടുത്തി സത്യൻ അന്തിക്കാട്, ക്ഷമിക്കട്ടെ എന്ന് നടി

    Recommended Video

    Drishyam-ഇന്തോനേഷ്യന്‍ ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്ന ആദ്യ മലയാള ചിത്രം

    കൊറോണാ വന്നാല്‍ ചിലര്‍ക്ക് അനുബന്ധ അസുഖങ്ങള്‍ ഉണ്ടെങ്കില്‍ അത് പൊന്തിവരും, തുടര്‍ ചികിത്സക്ക് വഴിയൊരുങ്ങും എന്റെ അനുഭവം, കൊറോണ എനിക്ക് ഒരു മൈനര്‍ അറ്റാക് ഫ്രീ തന്നു, അതിനു തുടര്‍ ചികിത്സവേണ്ടിവന്നു, എന്നാല്‍ ചിലരില്‍ കൊറോണ വന്നുപോകുന്നതുപോലും അറിയുന്നില്ല,
    ഭയമല്ല, ജാഗ്രതമതി, പ്രിയപ്പെട്ടവര്‍ക്ക്, കന്നി ഒന്നിന്റെ നല്ല നാളുകള്‍ സസ്‌നേഹം നേര്‍ന്നു, ആയുരാരോഗ്യ സൗഖ്യമായി ഇരിക്കാന്‍ പ്രാര്‍ഥനകള്‍.

    Read more about: actor
    English summary
    Kannan Sagar Opens Up His Bad Experiences After Coviid Recovery
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X