ഞങ്ങൾക്കിടയിലെ വഴക്കിന് പ്രധാന കാരണം മൊബൈലാണ്! ഒരു പെൺകുട്ടിയെ ഞാൻ ബ്ലോക്ക് ചെയ്തു; ശിൽപ പറയുന്നു
അടുത്തിടെ സീരിയൽ രംഗത്ത് വലിയ ചർച്ചയായ വിവാഹമാണ് നടി ശിൽപ ശിവദാസിന്റേത്. സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന കന്യാദാനം എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ശിൽപ. കഴിഞ്ഞ മാർച്ചിലായിരുന്നു ശിൽപയുടെ വിവാഹം. ബിസിനസ്സുകാരനായ സംഗീതിനെയാണ് ശിൽപ വിവാഹം ചെയ്തത്. അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഗുരുവായൂര്‍ അമ്പലത്തിൽ വെച്ച് വളരെ ലളിതമായാണ് വിവാഹം നടത്തിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായി മാറിയിരുന്നു.
പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ഒരു വര്‍ഷക്കാലം പ്രണയിച്ച ശേഷമാണ് ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചത്. ആർഭാടങ്ങളൊന്നുമില്ലാതെ വളരെ ലളിതമായി നടത്തിയ വിവാഹം ആരാധകരുടെ ശ്രദ്ധനേടിയിരുന്നു. എന്നാൽ ഇതിനു പിന്നാലെ ചില വിവാദങ്ങളും തലപൊക്കി. ആദ്യമൊരു വിവാഹം കഴിഞ്ഞതും അതിലൊരു മകനുള്ള കാര്യവും മറച്ചുവച്ചാണ് ശിൽപ രണ്ടാമത് വിവാഹം കഴിച്ചത് എന്നുള്ള ആരോപണങ്ങളാണ് പുറത്ത് വന്നത്. വിവാഹദിവസം മാധ്യമങ്ങൾക്ക് മുന്നിൽ ശിൽപ മകനെ അനിയൻ എന്ന് പറഞ്ഞു പരിചയപ്പെടുത്തിയെന്നും ആരോപണങ്ങളുണ്ടായി.

ഇതിനു പിന്നാലെ ഒരു അഭിമുഖത്തിൽ ഒന്നും മറച്ചുവെച്ചിട്ടല്ല വിവാഹം കഴിച്ചതെന്നും സംഗീതിന് എല്ലാ കാര്യങ്ങളും അറിയാമെന്നും ശിൽപ വിശദമാക്കിയിരുന്നു. പേഴ്‌സണൽ കാര്യങ്ങൾ എല്ലാവരെയും അറിയിക്കേണ്ട എന്നുണ്ടായിരുന്നു അതാണ് പലതും പറയാതിരുന്നതെന്നും ശിൽപ വ്യക്തമാക്കി. ഇപ്പോൾ വിവാദങ്ങളെല്ലാം കെട്ടടങ്ങി സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് ശിൽപയും സംഗീതും. സോഷ്യൽ മീഡിയയിൽ സജീവമായ ശിൽപ ഇടയ്ക്കിടെ സംഗീതിനൊപ്പമുള്ള ചിത്രങ്ങളും റീലുകളുമൊക്കെ പങ്കുവയ്ക്കാറുണ്ട്. അതിനിടെ ഇരുവരും ബിഹൈൻഡ്വുഡ്‌സിന് നൽകിയ അഭിമുഖവും ശ്രദ്ധനേടുകയാണ്.
തങ്ങളുടെ ദാമ്പത്യ ജീവിതത്തിലെ രസകരമായ സംഭവങ്ങളും ബേബി പ്ലാനിങ്ങിനെ കുറിച്ചുമെല്ലാം ഇരുവരും സംസാരിക്കുന്നുണ്ട്. നിങ്ങളിൽ ആരാണ് കൂടുതൽ റൊമാന്റിക് എന്ന് അവതാരക ചോദിക്കുമ്പോൾ ശിൽപ എന്നാണ് ഇരുവരും ചേർന്ന് പറയുന്നത്. താൻ റൊമാന്റിക് ആണ്. എന്നാൽ ശിൽപയുടെ അത്രയും വരില്ലെന്ന് സംഗീത് പറയുന്നു. സംഗീത് സ്നേഹം സ്‌നേഹം പ്രകടിപ്പിക്കാൻ തുടങ്ങിയാൽ മറ്റൊന്നും ചെയ്യാൻ സമ്മതിക്കില്ല, തലവേദന എടുത്തുപോകുമെന്നാണ് ശിൽപയുടെ പരാതി.
കുറേ സംസാരിക്കുന്ന ആളാണ്. രാത്രിയൊക്കെ സംസാരിച്ചിരിക്കാൻ ഭയങ്കര ഇഷ്ടമാണ്. എനിക്ക് കുറേനേരം കിടന്ന് ഉറങ്ങുന്നതാണ് ഇഷ്ടം, ശിൽപ പറയുന്നു. സംസാരിച്ചിരിക്കാൻ ഇഷ്ടമില്ലാത്ത ഒരു പാർട്ണറിനെ ആണോ കിട്ടിയതെന്ന് തോന്നാറുണ്ടോ എന്ന് ചോദിക്കുമ്പോൾ, തനിക്ക് ആവശ്യമുള്ള സമയത്തൊക്കെ ആളെ കിട്ടാറുണ്ടെന്നാണ് സംഗീതിന്റെ മറുപടി. സംസാരിച്ചു തുടങ്ങിയാൽ നേരം വെളുക്കുന്നത് വരെ സംസാരിച്ചുകൊണ്ട് ഇരിക്കുമെന്നും ഇരുവരും പറഞ്ഞു. പരസ്‌പരം ഉണ്ടാകാറുള്ള വഴക്കിനെ കുറിച്ച് ചോദിക്കുമ്പോൾ അത് മൊബൈലിൽ നോക്കിയിരിക്കുന്നതിന് ആണെന്നാണ് സംഗീത് പറയുന്നത്.

സംഗീതിന്റെ ഫോൺ താൻ എപ്പോഴും നോക്കാറുണ്ടെന്ന് ശിൽപ പറഞ്ഞു. എന്നാൽ എന്തെങ്കിലും ആവശ്യത്തിനുവേണ്ടി ചെക്ക് ചെയ്യും എന്നല്ലാതെ ശിൽപയുടെ മൊബൈൽ താൻ നോക്കാറില്ലെന്നാണ് സംഗീത് പറഞ്ഞത്. മറ്റെന്ത് പറഞ്ഞാലും തനിക്ക് ദേഷ്യം വാരാറില്ല. എന്നാൽ ഏതെങ്കിലും പെൺകുട്ടിയെക്കുറിച്ച് പറഞ്ഞാൽ അത് തനിക്ക് ഇഷ്ടം ആകില്ലെന്നും ശിൽപ പറഞ്ഞു. ഇൻസ്റ്റാഗ്രാമിൽ സംഗീത് ഒരു പെൺകുട്ടിയെ നോക്കികൊണ്ടിരിക്കുന്നത് കണ്ട് മൊബൈൽ ആ പ്രൊഫൈൽ ബ്ലോക്ക് ചെയ്ത് കളഞ്ഞതും നടി വെളിപ്പെടുത്തി.
ഏട്ടൻ നോക്കിക്കോട്ടെ പക്ഷേ എന്റെ മുൻപിൽ വച്ച് നോക്കരുത്, തെല്ല് പരിഭവത്തോടെ ശില്പ പറഞ്ഞു. ബേബി പ്ലാനിങ് ഉണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു രണ്ടുപേരുടെയും മറുപടി. എന്നാൽ രണ്ടുമൂന്ന് വർഷം കഴിഞ്ഞ് മതിയെന്നാണ് തീരുമാനമെന്ന് ഇരുവരും പറഞ്ഞു. കുഞ്ഞുണ്ടായാലും ശിൽപയെ അഭിനയിക്കാൻ വിടുമെന്ന് സംഗീതും പറയുന്നുണ്ട്.


Click it and Unblock the Notifications