കുടുംബ പ്രശ്‌നങ്ങൾ കാരണം ഒരാഴ്ച കൊണ്ട് കല്യാണം നടത്തി, ഒന്നും മറച്ചു വെച്ചല്ല വിവാഹം ചെയ്തത്; ശിൽപ ശിവദാസ്

മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി ശിൽപ ശിവദാസ്. സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന കന്യാദാനം എന്ന പരമ്പരയിലൂടെയാണ് ശിൽപ കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറുന്നത്. പരമ്പരയിൽ ദയ എന്ന കഥാപാത്രത്തെ ആണ് ശില്‍പ അവതരിപ്പിക്കുന്നത്. മോഡലിങിൽ നിന്ന് അഭിനയ രംഗത്തേക്ക് എത്തിയ ശിൽപ സോഷ്യൽ മീഡിയയിൽ ഒക്കെ സജീവ സാന്നിധ്യമാണ്.

കഴിഞ്ഞ മാസം ആയിരുന്നു ശിൽപയുടെ വിവാഹം. ബിസിനസ്സുകാരനായ സംഗീത് ശില്‍പയെ താലി ചാർത്തിയത്. അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഗുരുവായൂര്‍ അമ്പലത്തിൽ വെച്ച് നടന്ന ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായി മാറിയിരുന്നു. പ്രണയ വിവാഹമായിരുന്നു ഇത്. ഒന്നര വര്‍ഷം തന്റെ പിന്നാലെ നടന്നതിന് ശേഷമാണ് സംഗീതിനോട് യെസ് പറഞ്ഞതെന്നും, ശേഷം ഒരു വര്‍ഷക്കാലം തങ്ങൾ പ്രണയിച്ചുവെന്നും ശിൽപ വിവാഹ ശേഷം മാധ്യമങ്ങളെ കണ്ടപ്പോൾ പറഞ്ഞിരുന്നു.

silpa sangeeth

ശിൽപയുടെ വിവാഹ വീഡിയോയും പ്രതികരണവും വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ വൈറലാവുകയും വിവാദമാവുകയും ചെയ്തിരുന്നു. ശിൽപയുടെ രണ്ടാം വിവാഹമായിരുന്നു ഇത് അത് മറച്ചു വച്ചാണ് വിവാഹം കഴിച്ചത് എന്നിങ്ങനെ പല വാർത്തകളും പ്രചരിക്കുകയുണ്ടായി. ഇപ്പോഴിതാ, അതിനെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് ശില്പയും സംഗീതും. ബിഹൈൻഡ്വുഡ്‌സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരങ്ങൾ.

സോഷ്യല്‍ മീഡിയയിൽ വന്ന പല കമന്റുകളും വീഡിയോകളും വേദനിപ്പിച്ചു എന്ന് സംഗീത പറയുന്നു. എന്റെ പാസ്റ്റ് ലൈഫ് മറച്ചുവച്ചാണ് വിവാഹം ചെയ്തത്, സംഗീതിന് ഒന്നും അറിയില്ല എന്നൊക്കെ പറഞ്ഞായിരുന്നു കമന്റുകള്‍. സംഗീതിന്റെ വീട്ടുകാര്‍ വിവാഹത്തിന് പങ്കെടുക്കാത്തതിനെയും പലരും വിമര്‍ശിച്ചിരുന്നു. ആദ്യമൊക്കെ ആ കമന്റുകള്‍ കണ്ട് ഒരുപാട് വേദനിച്ചെന്ന് ശിൽപയും പറഞ്ഞു.

ഒന്നര വര്‍ഷമേ ആയിട്ടേയുള്ളൂ ഞാന്‍ സീരിയലിൽ വന്നിട്ട്. ഞാനൊരു സീരിയല്‍ നടി ആയതുകൊണ്ടല്ലേ ഇതൊക്കെ കേള്‍ക്കേണ്ടി വന്നത്. അല്ലായിരുന്നുവെങ്കില്‍ ഇതൊന്നും കേള്‍ക്കേണ്ടി വരില്ലയിരുന്നല്ലോ എന്നോർത്തായിരുന്നു സങ്കടം. തളർന്ന് പോയപ്പോൾ സപ്പോർട്ട് തന്നത് സംഗീതാണ്. നമുക്ക് നമ്മളെ പരസ്പരം അറിയാം, പിന്നെ എന്തിനാണ് മറ്റുള്ളവർ പറയുന്നതിന് കാത് കൊടുക്കുന്നത് എന്നാണ് സംഗീത് ചോദിക്കുക എന്നും ശിൽപ പറയുന്നു.

ചില കുടുംബ പ്രശ്നങ്ങൾ ഉണ്ടായെന്നത് സത്യമാണ്. അങ്ങനെ പേഴ്സണൽ ലൈഫിലെ കാര്യങ്ങള്‍ എല്ലാം പരസ്യപ്പെടുത്തേണ്ടതില്ല എന്നത് ഞങ്ങളുടെ തീരുമാനം ആയിരുന്നു. അതുകൊണ്ടാണ് അത്തരം കാര്യങ്ങളൊന്നും പുറത്ത് പറയാതിരുന്നത്. ഞാന്‍ എന്റെ സ്വകാര്യ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ മറച്ചു വച്ച് സംഗീതിനെ പറ്റിച്ചു എന്നൊക്കെ പറയുന്നത് കേട്ടപ്പോള്‍ വിഷമം തോന്നി.

silpa sangeeth

ഒരാഴ്ച കൊണ്ടാണ് ഞങ്ങളുടെ കല്യാണം നടന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 8 ന് ആണ് ഞങ്ങള്‍ പ്രണയം പറഞ്ഞത്. അതിന് ശേഷം കല്യാണം പെട്ടെന്ന് വേണ്ട എന്ന തീരുമാനത്തിലായിരുന്നു. എന്നാല്‍ ചില കുടുംബ പ്രശ്നങ്ങൾ കാരണം പെട്ടെന്ന് നടത്തേണ്ടി വന്നു. ഒരാഴ്ച മാത്രമേ സമയം കിട്ടിയുള്ളൂ.

പ്രപ്പോസ് ചെയ്ത ദിവസം തന്നെ കല്യാണം കഴിക്കണം എന്നത് സംഗീതിന്റെ ആഗ്രഹം ആയിരുന്നു. കല്യാണം നടക്കുന്നുണ്ടെങ്കില്‍ അത് ഗുരുവായൂര്‍ നടയില്‍ വെച്ചായിരിക്കണമെന്ന് ഞാൻ ആദ്യമേ പറഞ്ഞിരുന്നു. അത് അത് പോലെ നടന്നുവെന്നും ശിൽപ പറഞ്ഞു.

കല്യാണത്തിന് ധരിച്ച വേഷത്തെ കുറിച്ച് എല്ലാവരും പറയുന്നുണ്ടായിരുന്നു. അൽപം വ്യത്യസ്തമായിരിക്കണം എന്നുള്ളത് കൊണ്ടാണ് ഭരതനാട്യം സ്റ്റൈലിലുള്ള ഒരു ഹാഫ് സാരി ചെയ്തത്. പതിനായിരം രൂപയായിരുന്നു ആ ഡ്രസ്സിന്. അതിന് ശേഷം റിസപ്ഷന് ധരിച്ച സാരിയ്ക്ക് പതിനഞ്ചായിരം രൂപയായി. സംഗീതിന്റെ വിവാഹ വേഷത്തിന് മൂവായിരം രൂപ ആയെന്നും ഇരുവരും അഭിമുഖത്തിൽ പറഞ്ഞു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X