'ഒന്നര കൊല്ലം മെസേജ് അയച്ച് ശല്യം ചെയ്തു, ഒരു റിപ്ലേ കൊടുത്തത് ഇങ്ങനെയായി'; വിവാഹത്തെ പറ്റി നടി ശിൽപ ശിവദാസ്

കന്യാദാനം സീരിയൽ താരം ശിൽപ ശിവദാസ് വിവാഹ ശേഷം പ്രണയകഥ പങ്കുവയ്ക്കുന്നു, വിശദമായി വായിക്കാം.

മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടി ശിൽപ ശിവദാസ് വിവാഹിതയായി. സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന കന്യാദാനം എന്ന പരമ്പരയിൽ ശ്രദ്ധേയ വേഷത്തിൽ എത്തി കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരി ആയി മാറിയ നടിയാണ് ശില്‍പ ശിവദാസ്. നടൻ ദേവന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കന്യാദാനം പരമ്പരയിൽ ദയ എന്ന കഥാപാത്രത്തെ ആണ് ശില്‍പ അവതരിപ്പിക്കുന്നത്.

തൃശ്ശൂര്‍ സ്വദേശിനിയാണ് ശിൽപ ശിവദാസ്. മോഡലിങിൽ നിന്ന് അഭിനയ രംഗത്തേക്ക് എത്തിയ താരം വളരെ പെട്ടെന്നാണ് പ്രേക്ഷക പ്രീതി നേടിയെടുത്തത്. സോഷ്യൽ മീഡിയയിലൊക്കെ സജീവമായ ശിൽപയുടെ ചിത്രങ്ങളൊക്കെ ഏറെ ശ്രദ്ധ നേടാറുണ്ട്. നിരവധി പേരാണ് താരത്തെ സോഷ്യൽ മീഡിയയിൽ പിന്തുടരുന്നത്.

ഇന്ന് രാവിലെ ആയിരുന്നു നടിയുടെ വിവാഹം. ബിസിനസ്സുകാരനായ സംഗീത് ആണ് ശില്‍പയുടെ വരൻ. ഇന്ന് രാവിലെ അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഗുരുവായൂര്‍ അമ്പല നടയില്‍ വച്ചായിരുന്നു സംഗീത് ശിൽപയുടെ കഴുത്തില്‍ മിന്ന് ചാര്‍ത്തിയത്.

shilpa sivadas

അതിന് ശേഷം നടത്തിയ വിരുന്ന് സൽക്കാരത്തിൽ നടൻ ദേവന്‍ ഉള്‍പ്പടെയുള്ള മിനി സ്‌ക്രീന്‍ താരങ്ങളും പങ്കെടുത്തിരുന്നു. മകളെ പോലെ തന്നെ ശില്‍പയെ ചേര്‍ത്ത് നിര്‍ത്തി, വധൂ വരന്മാരെ അനുഗ്രഹിച്ച ശേഷമാണ് ദേവന്‍ ചടങ്ങിൽ നിന്ന് മടങ്ങിയത്.

തങ്ങളുടേത് ഒരു പ്രണയ വിവാഹം ആണ് എന്നാണ് ശില്‍പ പറഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെ ആയിരുന്നു ആദ്യം പരിചയപ്പെട്ടത്. ആദ്യം പ്രണയം പറഞ്ഞതും പ്രപ്പോസ് ചെയ്തതും സംഗീത് ആണ്. ഇന്‍സ്റ്റഗ്രാമില്‍ സംഗീത് നിരന്തരം മെസേജ് അയച്ച് ശല്യം ചെയ്യുമായിരുന്നു. അവസാനം ഒരു റിപ്ലേ കൊടുത്തതാണ് ഇങ്ങനെ ആയതെന്നാണ് ശിൽപ പറഞ്ഞത്.

ഒന്നര വര്‍ഷത്തോളം സംഗീത് നിരന്തരം എനിക്ക് മെസേജുകൾ അയച്ചു കൊണ്ടിരുന്നു. ആദ്യമൊന്നും ഞാന്‍ അത് മൈന്റ് ചെയ്തതേയില്ല. അവസാനം പാവം തോന്നി ഒരു റിപ്ലേ കൊടുത്തു. അന്ന് മുതലാണ് ഞങ്ങളുടെ സൗഹൃദം ആരംഭിച്ചത്. പിന്നീട് ഒരു വര്‍ഷത്തോളം ഞങ്ങൾ പ്രണയിച്ചു. അങ്ങനെ ഇപ്പോള്‍ ഏകദേശം രണ്ടര വര്‍ഷത്തിന് ശേഷമാണ് ഞങ്ങൾ വിവാഹത്തിലേക്ക് എത്തിയതെന്ന് ശില്‍പ പറഞ്ഞു.

പത്ത് രണ്ടായിരം ഹായ് മെസേജുകള്‍ അയച്ച ശേഷമാണ് ഒരു റിപ്ലേ വന്നത് എന്നാണ് സംഗീത് പറഞ്ഞത്. സംഗീത് പൊതുവെ ഒരു നാണ കാരനാണ് ആണ്. അങ്ങനെ വീഡിയോയിലും ഒന്നും വരില്ല. എന്റെ കൂടെ കൂടിയതിന് ശേഷമാണ് ഇപ്പോള്‍ കുറച്ചെങ്കിലും ഫോട്ടോസിലും വീഡിയോസിലും ഒക്കെ വരാൻ തുടങ്ങിയത്.

shilpa sivadas

കെയറിങ് ആണ് സംഗീതില്‍ ഏറ്റവും ഇഷ്ടമുള്ള കാര്യം എന്നാണ് ശില്‍പ പറഞ്ഞത്. തിരിച്ചും അങ്ങനെ തന്നെയാണ് എന്ന് സംഗീതും പറഞ്ഞു. കല്യാണം കഴിഞ്ഞ ശേഷം അഭിനയിക്കാന്‍ ഒന്നും പോകണ്ട എന്ന് പറയുമോ എന്നതായിരുന്നു എന്റെ ടെന്‍ഷന്‍. പക്ഷെ സംഗീതിനെ സംബന്ധിച്ച് അങ്ങനെ ഒന്നും ഇല്ല.

കല്യാണ ശേഷം നാലഞ്ച് ദിവസം കഴിഞ്ഞ് ഞാന്‍ വീണ്ടും ഷൂട്ടിങിന് ജോയിന്‍ ചെയ്യും. അഭിനയിക്കുന്ന കാര്യത്തിൽ ഒക്കെ വളരെ സപ്പോര്‍ട്ടീവ് ആണ് സംഗീത് എന്നും വിവാഹ ശേഷം ശിൽപ ശിവദാസ് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, സംഗീതിന്റെ വീട്ടുകാർ പൂർണമായും വിവാഹത്തിന് സമ്മതിച്ചിട്ടില്ലെന്ന് താരം പറഞ്ഞു. അതുകൊണ്ട് തന്നെ വളരെ കുറച്ചു പേരാണ് വിവാഹത്തിന് എത്തിയത്. ലളിതമായ ചടങ്ങായി നടത്തിയതും അതുകൊണ്ടാണെന്നും ശിൽപ പറഞ്ഞു. തന്റെ വീട്ടുകാരുടെ പൂർണ പിന്തുണ ഉണ്ടായിരുന്നെന്നും നടി പറഞ്ഞു.

More from Filmibeat

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X