'ഒരു പെണ്‍കുട്ടി നിന്നെ കാത്തിരിക്കുന്നുണ്ട്, അവളെ വിഷമിപ്പിക്കരുത്'; കാര്‍ത്തിക്കിനോട് ദേഷ്യപ്പെട്ട് അച്ഛന്‍
അവതാരകനും യുട്യൂബറുമായ കാര്‍ത്തിക് സൂര്യയുടെ ഒരു വീഡിയോ കഴിഞ്ഞ ദിവസം വലിയ ചര്‍ച്ചയായി മാറിയിരുന്നു. തന്റെ നാട്ടിലെ ഉത്സവത്തിന്റെ വീഡിയോയാണ് കാര്‍ത്തിക് സൂര്യ പങ്കുവച്ചത്. എന്നാല്‍ വീഡിയോ കണ്ടെവരല്ലാം കാര്‍ത്തിക് സൂര്യയ്‌ക്കെതിരെ വിമര്‍ശനവുമായാണ് വന്നത്. വീഡിയോയില്‍ കാര്‍ത്തിക് സൂര്യ മദ്യപിച്ചിരുന്നുവെന്നായിരുന്നു വിമര്‍ശനം.
മദ്യപിക്കുന്നതായി കാണിച്ചിട്ടില്ലെങ്കിലും താരത്തിന്റെ നടപ്പും സംസാരവുമെല്ലാം മദ്യപന്റേത് പോലെയാണെന്നാണ് ആരാധകര്‍ ചൂണ്ടിക്കാണിച്ചത്. പിന്നാലെ നിരവധി പേരാണ് കാര്‍ത്തിക് സൂര്യയെ വിമര്‍ശിച്ചും ഉപദേശിച്ചുമൊക്കെ എത്തിയത്. എന്നാല്‍ താന്‍ എങ്ങനെയാണോ അത് പച്ചയായി അവതരിപ്പിക്കുകയായിരുന്നു ലക്ഷ്യം എന്നാണ് കാര്‍ത്തിക് സൂര്യ പറഞ്ഞത്.

ഇതിനിടെ ഇപ്പോഴിതാ പുതിയ വീഡിയോയുമായി കാര്‍ത്തിക് സൂര്യ എത്തിയിരിക്കുകയാണ്. വെള്ളമടിച്ച് വ്‌ളോഗ് ചെയ്തതിന് അച്ഛന്‍ കട്ട കലിപ്പായി എന്ന ക്യാപ്ഷനോടെയാണ് കാര്‍ത്തിക് സൂര്യ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ കാര്‍ത്തിക് സൂര്യയെ വഴക്കു പറയുകയും ഉപദേശിക്കുകയുമൊക്കെ ചെയ്യുന്നുണ്ട് അച്ഛന്‍. ഈ വീഡിയോയും ചര്‍ച്ചയായി മാറുകയാണ്.
നീ തുടര്‍ച്ചയായി മൂന്ന് വീഡിയോയില്‍ വെള്ളമടിച്ചു കൊണ്ടുള്ള കലാപരിപാടികളായിരുന്നുവെന്നാണ് അച്ഛന്‍ പറയുന്നത്. എന്നാല്‍ വെള്ളമടിക്കുന്നതായി ഒരിടത്തും കാണിക്കുന്നില്ലെന്ന് കാര്‍ത്തിക് സൂര്യ ന്യായീകരിച്ചു. പക്ഷെ കാണുന്നവര്‍ മണ്ടന്മാരല്ല. ഒരാളുടെ സ്ഥായിയായ ഭാവത്തില്‍ നിന്നും വിഭിന്നമായി വരുമ്പോള്‍ നമുക്ക് മനസിലാക്കാന്‍ പറ്റും. ജനങ്ങള്‍ മണ്ടന്മാരല്ലെന്നായിരുന്നു അച്ഛന്റെ മറുപടി.
''നീ ക്ഷേത്രത്തില്‍ പോയത് എന്തിന് വേണ്ടിയാണ്? നീ ഘോഷയാത്ര നടക്കുമ്പോള്‍ അതിനിടയിലൂടെ വെരകുകയായിരുന്നു. നാട്ടുകാരോടൊക്കെ ഞാന്‍ എറണാകുളത്ത് പോവുകയാണ് ഞാന്‍ എറണാകുളത്ത് പോവുകയാണെന്ന് പറഞ്ഞപ്പോഴേ എനിക്ക് സംശയം തോന്നിയിരുന്നു. അതുവഴി പോകുന്ന പട്ടിയോടും പൂച്ചയോടും വരെ പറയുന്നുണ്ട്. അപ്പോഴേ നീ ബോധരഹിതനാണെന്ന് എനിക്ക് മനസിലായി'' എന്ന് അച്ഛന്‍ പറയുന്നുണ്ട്. .
നീയൊരു കാര്യം മനസിലാക്കണം, നീ മാത്രമല്ല ബുദ്ധിമാന്‍. ബാക്കിയുള്ളവര്‍ക്കും കാര്യം മനസിലാകുമെന്ന് അച്ഛന്‍ പറയുന്നുണ്ട്. എന്നാല്‍ ഞാന്‍ ആരേയും പറഞ്ഞു പറ്റിച്ചിട്ടില്ല എന്നായിരുന്നു കാര്‍ത്തിക് സൂര്യയുടെ മറുപടി. മറ്റുള്ളവരെ വേദനിപ്പിക്കരുത്. നിന്നെ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്. നിന്നില്‍ നിന്നും വലിയ പ്രതീക്ഷയില്ലെങ്കിലും ചെറിയ പ്രതീക്ഷ കാണും. മറ്റുള്ളവരോട് മാന്യമായി പെരുമാറുകയും സംസാരിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയെന്ന നിലയില്‍ അറിയപ്പെടണമെന്നാണ് അച്ഛനമ്മമാര്‍ എന്ന നിലയില്‍ ഞങ്ങളുടെ ആഗ്രഹമെന്നും അച്ഛന്‍ പറയുന്നുണ്ട്.
ആള്‍ക്കാര്‍ക്ക് തെറ്റിദ്ധാരണ വരും, ഞാന്‍ ഭയങ്കര നന്മയാണെന്നും പെര്‍ഫെക്ട് ആണെന്നും. എന്നാല്‍ ഇങ്ങനൊരു വശം കൂടിയുണ്ടെന്നും ഞാന്‍ പെര്‍ഫെക്ട് അല്ലെന്നും കുടെ അവര്‍ക്ക് മനസിലാകാന്‍ വേണ്ടിയാണെന്നായിരുന്നു കാര്‍ത്തിക് സൂര്യയുടെ വിശദീകരണം. ''ഞങ്ങള്‍ രക്ഷകര്‍ത്താക്കള്‍ ഞങ്ങളുടെ കുഞ്ഞുങ്ങള്‍ സമൂഹത്തില്‍ മാന്യതയുള്ളവരാകണം എന്ന് ആഗ്രഹിക്കുന്നവരാണ്. അതില്‍ നിന്നും വിഭിന്നമായി, എന്റെ ജീവിതം ഇതാ പച്ചയായി ഇട്ടിരിക്കുന്നു കണ്ട് മനസിലാക്കൂവെന്ന് പറയുന്നത് വിഡ്ഢിത്താമായേ ഞങ്ങള്‍ എടുക്കൂ. ഒരുതരത്തിലും ഇത്തരം പെരുമാറ്റം അംഗീകരിക്കാനാകില്ല'' എന്നാണ് അച്ഛന്‍ നല്‍കിയ മറുപടി.
വീഡിയോ കാണുന്ന ഒരുപാട് കുഞ്ഞുങ്ങളുണ്ട്. കാര്‍ത്തിക്കേട്ടന്‍ അടിച്ച് പിമ്പിരിയായി റോഡിലൂടെ നടക്കുകയാണെന്ന് അവർ കരുതും. നിനക്ക് ഉളുപ്പില്ലടേയ്? അതോ അതും വിറ്റ് കാശാക്കുകയാണോ? ഇത്തരം പ്രവര്‍ത്തികള്‍ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ല. എനിക്കെന്നല്ല നിന്നെ സ്‌നേഹിക്കുന്ന ആര്‍ക്കും ഇഷ്ടപ്പെടില്ല. ഇനി മേലാല്‍ ആവര്‍ത്തിക്കരുതെന്നും അച്ഛന്‍ പറയുന്നുണ്ട്.
മറ്റുള്ളവരുടെ മുന്നില്‍ എനിക്ക് ഇങ്ങനൊരു വശം കൂടിയുണ്ടെന്ന് കാണിക്കുന്ന നീ എന്തൊരു മണ്ടനാണ്. എല്ലാം ആവശ്യത്തിന് കൊള്ളാം.പക്ഷെ ഓവര്‍ ആവരുത്. കഴിഞ്ഞ മൂന്ന് വീഡിയോയില്‍ നീ കാണിച്ചത് ഓവറാണ്. അതിന്റെ ആവശ്യമില്ല. എല്ലാത്തിനും ഒരു പരിധി വേണമെന്നും അച്ഛന്‍ പറയുന്നുണ്ട്.
ഒരു പെണ്‍കുട്ടി നിനക്ക് വേണ്ടി കാത്തിരിക്കുകയാണ്. അതിനെ വേദനിപ്പിക്കുന്ന തരത്തിലുള്ള പെരുമാറ്റം നിന്റെ ഭാഗത്തു നിന്നും ഉണ്ടാകരുത്. നീ എന്ത് ന്യായീകരണം നടത്തിയാലും നീ ഇപ്പോള്‍ കാണിച്ചതിന് പരിഹാരം ആകില്ല. ഇത് ഇവിടം കൊണ്ട് നിര്‍ത്തിക്കോണം. മേലാല്‍ ആവര്‍ത്തിക്കരുത്. എനിക്ക് ആരുടേയും മുമ്പില്‍ തല കുനിക്കാന്‍ പറ്റില്ലെന്നും അച്ഛന്‍ പറയുന്നുണ്ട്.
ഇതോടെ ഇനി ഇതുപോലുള്ള ആക്ടിവിറ്റി വീഡിയോയില്‍ കവര്‍ ചെയ്യില്ലെന്ന് കാര്‍ത്തിക് സൂര്യ പറയുന്നുണ്ട്. വീഡിയോയില്‍ മാത്രമല്ല, ജീവിതത്തിലും കൊണ്ടു നടക്കാന്‍ പാടില്ലെന്നാണ് അച്ഛന്‍ പറഞ്ഞത്.. മേലില്‍ പാടില്ല. നിര്‍ത്തിക്കോണം. എനിക്കിത് വലിയ വിഷമമുണ്ടാക്കിയെന്നും അച്ഛന്‍ പറയുന്നുണ്ട്. ഒടുവില്‍ തനിക്ക് മനസിലായെന്നും ഇനി ഇങ്ങനൊരു സാഹചര്യം വ്‌ളോഗില്‍ കാണില്ലെന്നും കാര്‍ത്തിക് സൂര്യ അച്ഛന് വാക്ക് നല്‍കുന്നുണ്ട്.
വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുമായി എത്തിയത്. കാര്‍ത്തിക് സൂര്യയുടെ അച്ഛന് കയ്യടിക്കുകയാണ് ആരാധകര്‍. 'അച്ഛന്‍ ഒട്ടും വളച്ചു കെട്ടാതെ വയറുനിറച്ച് കൊടുത്തു. ഇത്രയും നന്മയും സ്‌നേഹവുമുള്ള അച്ഛനാണ് ഇന്നത്തെ സല്യൂട്ട്, സത്യത്തില്‍ എനിക്ക് കാര്‍ത്തിക് സൂര്യയേക്കാള്‍ അച്ഛനോടുള്ള ഇഷ്ടം കൂടി വരുന്നു, എന്ത് നല്ല അച്ഛനാണ് ഇത്. നല്ല മാന്യമായ സ്വഭാവം, അച്ഛനൊരു ബിഗ് സല്യൂട്ട്, നിങ്ങളെപ്പോലുള്ള ആളുകളെ അനുകരിക്കുന്ന എത്രയോ കുട്ടികളുണ്ട് ബ്രോ. കഴിക്കുന്നുണ്ടെങ്കിലും അത് വ്‌ളോഗില്‍ കാണിക്കരുത്. പുതുതലമുറ നോക്കിയിരിക്കുകയാണ്. അച്ഛന് സപ്പോര്‍ട്ട്' എന്നായിരുന്നു ചില കമന്റുകള്‍.
''അച്ഛനെ പല വീഡിയോകളിലും കണ്ടിട്ടുണ്ട്. പക്ഷേ ഇപ്പോ കണ്ട അച്ഛനോട് വലിയ ബഹുമാനം തോന്നി. ഒരച്ഛന്റെ കടമ അദ്ദേഹം വളരെ ഉത്തരവാദിത്വത്തോടെ ചെയ്തു. സമൂഹത്തിനു ഇദ്ദേഹം ഒരു മാതൃക ആണ്. പല വീടുകളിലും മാതാപിതാക്കള്‍ മക്കളോട് പറയാന്‍ മടിച്ച് നില്‍ക്കുന്ന കാരൃം എന്തു ഭംഗിയാണ് അവതരിപ്പിച്ചത് . അദ്ദേഹത്തിന് ഒരു ബിഗ് സല്യൂട്ട്, ക്യാമറക്ക് മുന്നില്‍ അച്ഛന്‍ ഇത് പോലെ സംസാരിച്ചെങ്കില്‍ ബിഹൈന്‍ഡ് ദ സീന്‍ ആലോചിക്കാന്‍ പറ്റുന്നില്ല. അച്ഛന്‍ സൂപ്പര്‍ 100% കറക്ട്. കാര്യങ്ങള്‍ വളരെ വ്യക്തമായി പറഞ്ഞു. ചില രക്ഷിതാക്കള്‍ മക്കള്‍ എന്ത് തെറ്റ് ചെയ്താലും ന്യായികരിക്കുന്നവര്‍ ഉണ്ട്. അവര്‍ക്ക് ഈ അച്ഛന്‍ ഒരു പാഠം ആകട്ടെ. പിന്നെ കാര്‍ത്തിക് സൂര്യ മര്യാദക്ക് നടന്നോ എപ്പോഴും കൂടെ നില്‍ക്കാന്‍ അച്ഛനും അമ്മയും ഭാര്യയും മാത്രമെ ഉണ്ടാകുവോള്ളൂ' എന്നായിരുന്നു മറ്റ് ചിലരുടെ പ്രതികരണം.

''കാര്‍ത്തിക്കിന്റ അച്ഛന്‍ പറഞ്ഞത് 100% സത്യം, കാര്‍ത്തിക്കിനെ കാത്തിരിക്കുന്ന ഒരു പെണ്‍കുട്ടിയുണ്ട്. അവള്‍ക്ക് ഫ്രിണ്ട്‌സും, ഫാമിലിയും റിലേറ്റീവ്‌സും ഒക്കെയുണ്ട്. ഇതുപോലെ ഉള്ള കലാപരിപാടികള്‍ ആ കുട്ടിയെ നന്നായി ബാധിക്കും. ഇനിയെങ്കിലും ശ്രദ്ധിക്കുക, നൂറു ശതമാനം അച്ഛനോട് യോജിക്കുന്നു. കമ്പനി ഒക്കെ വേണം കാര്‍ത്തി. അത് മറ്റുള്ളവര്‍ വിമര്‍ശിക്കാന്‍ പാകത്തിന് വേണ്ട ട്ടോ. കാര്‍ത്തിക്ക് ഒരു സെലിബ്രിറ്റി എന്ന പേര് ഉണ്ട്. കുട്ടി അത് കളയണ്ട ട്ടോ. സ്‌നേഹം കൊണ്ടാണ് പറയുന്നത്, ഇത് തന്നെയാണ് ഞങ്ങള്‍ക്കും പറയാനുള്ളത്. കുടുംബ ജീവിതം പലതും തകരുന്നത് മദ്യപാനത്തിലൂടെയാണ്. മൂന്നുനാലു വീഡിയോ മുന്നേ ഞാനും ഈ കാര്യം പറഞ്ഞിരുന്നു. അങ്ങേയറ്റം സൂക്ഷിക്കണമെന്ന് ജീവിതത്തില്‍ പല മാറ്റങ്ങള്‍ വരാന്‍ പോവുകയാണ്. ഇത്രയും കാലം പോയ പോലെയല്ല ഇനി അങ്ങോട്ട് നൂറുവട്ടം ശ്രദ്ധിച്ച് കൈകാര്യം ചെയ്താല്‍ വളരെ നല്ലത്'' എന്നായിരുന്നു ആരാധകരില്‍ ചിലര്‍ പറഞ്ഞത്.
''ഞാന്‍ ഒരു അധ്യാപിക ആണ്. മോന്റെ എല്ലാ വീഡിയോയും കാണാറുണ്ട്. ഞാന്‍ ഇന്ന് വരെ ഒരു യൂട്യൂബ് ചാനലിലും കമന്റ് ഇട്ടിട്ടില്ല. ഇത് ആദ്യം ആയിട്ടാണ്. പല തവണ കാര്‍ത്തിക് പറയുന്നു 'ഞാന്‍ എന്താണോ അതു അതു പോലെ കാണിക്കാന്‍ ആണ് ശ്രമിച്ചത്' എന്ന്. അതു തെറ്റായ ഒരു സന്ദേശം നല്‍കുന്നുണ്ട് മോനെ. മദ്യപാനം ഒക്കേഷണല്‍ ആണെങ്കില്‍ കൂടി അതു ഒരു നല്ല കാര്യം അല്ല. അച്ഛന്‍ പറഞ്ഞത് 100% ശരിയാണ് മോനെ. അച്ഛനോട് മാപ്പ് പറയണം. ഒരുപാട് സ്‌നേഹം. മാതാപിതാക്കളെയും സ്‌നേഹിക്കുന്നവരെയും വിഷമിപ്പിക്കരുത്'' എന്നാണ് മറ്റൊരു ആരാധികയുടെ കമന്റ്.


Click it and Unblock the Notifications