ഒരു ദിവസം പോലും മകളെ പിരിഞ്ഞിരിക്കാൻ കഴിയില്ല; പന്ത്രണ്ട് വർഷം കാത്തിരുന്ന് കിട്ടിയതാണ്; കാർത്തിക കണ്ണൻ

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി കാര്‍ത്തിക കണ്ണന്‍. വളരെ ചെറിയ പ്രായത്തിൽ അഭിനയത്തിലേക്ക് എത്തിയതാണ് കാർത്തിക. നിരവധി ജനപ്രിയ പരമ്പരകളിൽ അഭിനയിച്ചിട്ടുള്ള കാർത്തിക, നായികയായും വില്ലത്തിയായുമെല്ലാം തിളങ്ങിയിട്ടുണ്ട്. അടുത്തിടെയായി കൂടുതലും അപ്പച്ചി വേഷങ്ങളിലാണ് നടി എത്തുന്നത്. നിലവിൽ തൂവൽ സ്പർശം, എന്നും സമ്മതം തുടങ്ങിയ പരമ്പരകളിലാണ് കാർത്തിക അഭിനയിക്കുന്നത്.

മലയാളത്തിലെ ആദ്യ മെഗാ സീരിയലിൽ തന്നെ അഭിനയിക്കാൻ കഴിഞ്ഞ നടിയാണ് കാർത്തിക. ഒരുപിടി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി അഭിനയത്തിൽ സജീവമായി നിൽക്കുന്ന കാർത്തിക ഇടക്കാലത്ത് സീരിയലിൽ നിന്നും സിനിമയിൽ നിന്നുമെല്ലാം ഇടവേളയെടുത്തിയിരുന്നു. പിന്നീട് വീണ്ടും സജീവമാവുകയായിരുന്നു.

Karthika Kannan

ഇപ്പോഴിതാ തന്റെ ആ ഇടവേളയെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് കാർത്തിക. സിനിമകളിൽ നിന്നും വിട്ടു നിൽക്കുന്നതിന്റെ കാരണവും പങ്കുവച്ചു. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് നടി മനസുതുറന്നത്‌.

സീരിയലുകളിൽ നെഗറ്റീവ് വേഷങ്ങളിലൂടെയാണ് ശ്രദ്ധ നേടിയതെങ്കിൽ യഥാര്‍ത്ഥ ജീവിതത്തില്‍ താനൊരു വില്ലത്തിയല്ലെന്ന് കാര്‍ത്തിക കണ്ണന്‍ പറയുന്നു. കുടുംബത്തിനാണ് ഏറ്റവും പ്രാധാന്യം നല്‍കുന്നത്. അഭിനയിക്കുന്നതില്‍ എല്ലാ പിന്തുണയും നല്‍കി ഭര്‍ത്താവ് കണ്ണന്‍ കൂടെയുണ്ട്. എന്നാല്‍ അവരെ വിട്ടു പിരിഞ്ഞു നില്‍ക്കാന്‍ തനിക്ക് കഴിയില്ലെന്ന് കാർത്തിക പറയുന്നു.

'മുപ്പത് വര്‍ഷത്തിലേറെയായി അഭിനയ ലോകത്തുണ്ട്. ഇപ്പോള്‍ സീരിയലുകളിലാണ് കൂടുതല്‍ ശ്രദ്ധിക്കുന്നത്. മാസത്തില്‍ മുപ്പത് ദിവസവും ഷൂട്ട് ഉണ്ടാവും. നിലവിൽ രണ്ട് സീരിയലുകളാണ് ചെയ്യുന്നത്. ഒന്നാം തിയ്യതി മുതല്‍ 15 ആം തിയ്യതി വരെ ഒരു സീരിയലിന് ഡേറ്റ് കൊടുക്കും. 16 മുതല്‍ 30 വരെ രണ്ടാമത്തെ സീരിയലിനും. ഒരു ആര്‍ട്ടിസ്റ്റിന്റെ ജീവിതം അങ്ങനെയാണ്. റിയല്‍ ലൈഫ് എന്നൊന്നില്ല. അഭിനയമാണ് എല്ലാ ദിവസവും', കാര്‍ത്തിക കണ്ണന്‍ പറയുന്നു.

'സിനിമകളില്‍ നിന്ന് അവസരം വരുന്നുണ്ട്. പക്ഷെ മകളെ വിട്ടു നില്‍ക്കാന്‍ കഴിയില്ല. അവള്‍ക്ക് വേണ്ടിയാണ് കരിയറില്‍ നിന്നും ബ്രേക്ക് എടുത്തത്. പിരിഞ്ഞിരിക്കാന്‍ എനിക്ക് കഴിയില്ല. അമ്മ എന്ന് പറയുമ്പോള്‍ അതാണല്ലോ. അത് മാത്രമല്ല, മക്കളില്ലാതെ ഒരുപാട് സങ്കടപ്പെട്ടതാണ് ഞങ്ങള്‍. പന്ത്രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് അവളെ കിട്ടിയത്. സിനിമയുടെ ഷൂട്ടിങ് വരുമ്പോള്‍ കൂടുതല്‍ ദിവസം അവളെ പിരിഞ്ഞിരിക്കാന്‍ കഴിയില്ല. സീരിയലാവുമ്പോള്‍ എന്നും പോയി വരാം. അതുകൊണ്ടാണ് സിനിമയില്‍ അത്ര ശ്രദ്ധ കേന്ദ്രീകരിക്കാത്തത്', കാര്‍ത്തിക വ്യക്തമാക്കി.

Karthika Kannan

അഭിനയം കൂടാതെ ബിസിനസിലെ താനിപ്പോൾ ശ്രദ്ധിക്കുന്നുണ്ടെന്ന് കാർത്തിക പറഞ്ഞു. 'കൊവിഡ് കാലത്താണ് അച്ചാറ് ബിസിനസ് തുടങ്ങിയത്. ഇപ്പോള്‍ തിരുവനന്തപുരത്ത് മാത്രമാണ് കമ്പനി. പക്ഷെ ഡെലിവറി സൗകര്യം എല്ലായിടത്തമുണ്ട്. വിദേശത്തേക്ക് ഞാന്‍ പോയിട്ടില്ലെങ്കിലും എന്റെ അച്ചാറ് ഇന്ത്യ കടന്നിട്ടുണ്ട്. കല്യാണം കഴിക്കുന്നതുവരെ പാചകം എന്താണെന്ന് അറിയില്ലായിരുന്നു. വിവാഹ ശേഷമാണ് പാചകം പഠിച്ചത്. അത്യാവശ്യം നന്നായി പാചകം ചെയ്യാന്‍ അറിയാം', കാര്‍ത്തിക കണ്ണൻ പറഞ്ഞു.

സിനിമയിൽ ഛായാഗ്രാഹകനായ കണ്ണനാണ് കാർത്തികയുടെ ഭർത്താവ്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. സെറ്റിൽ വെച്ച് പ്രണയത്തിലായ ഇരുവരും രജിസ്റ്റർ മാര്യേജ് ചെയ്യുകയും പിന്നീട് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാവുകയുമായിരുന്നു. നിരുപമ എന്നാണ് ഇവരുടെ മകളുടെ പേര്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X