ഓര്‍മ്മകളില്‍ ചിലത് സ്വപ്നങ്ങളാണ്, ചില പ്രതീക്ഷകളാണ് ജീവിതം; ജിഷിന്റെ വാക്കുകള്‍ ചര്‍ച്ചയാകുന്നു!

മലയാളി കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതരാണ് ജിഷിനും വരദയും. ഓണ്‍ സ്‌ക്രീനില്‍ വില്ലനും നായികയുമായിരുന്നവര്‍ ജീവിതത്തില്‍ നായികയും നായികയുമായി മാറുകയായിരുന്നു. ഇരുവരുടേയും പ്രണയവും വിവാഹവുമൊക്കെ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായ വിശേഷങ്ങളായിരുന്നു. സീരിയല്‍ ലോകത്തിലെ താരങ്ങളാണ് ജിഷിനും വരദയും. സിനിമയിലും അഭിനയിച്ചിട്ടുണ്ടെങ്കിലും വരദ താരമാകുന്നത് സീരിയലിലൂടെയാണ്. ജിഷിനും ആരാധകരുടെ ഇഷ്ടം നേടുന്നത് സീരിയലിലൂടെയാണ്.

അമല എന്ന പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ജിഷിനും വരദയും പ്രണയത്തിലായത്. അധികം വൈകാതെ തന്നെ ഇരുവരും വിവാഹിതരാവുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി പുറത്ത് വരുന്ന റിപ്പോര്‍ട്ടടുകള്‍ താരദമ്പതികളുടെ ആരാധകരെ നിരാശപ്പെടുത്തുന്നതാണ്. ജിഷിനും വരദയും പിരിഞ്ഞുവെന്നും ഉടനെ തന്നെ ഔദ്യോഗികമായി വിവാഹ മോചിതരാകുമെന്നുമൊക്കെയാണ് റിപ്പോര്‍ട്ടുകള്‍.

പോസ്റ്റുകളും കുറിപ്പുകളും

വാര്‍ത്തകളോട് ജിഷിനോ വരദോയോ ഇതുവരേയും വ്യക്തമായി പ്രതികരിച്ചിട്ടില്ല. ഇതിനിടെ ജിഷിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന പോസ്റ്റുകളും കുറിപ്പുകളും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ജിഷിന്റെ പുതിയ കുറിപ്പും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ആഗ്രഹങ്ങളെക്കുറിച്ചാണ് പുതിയ പോസ്റ്റില്‍ ജിഷിന്‍ പറയുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

ഓര്‍മ്മകളില്‍ ചിലത് സ്വപ്നങ്ങളാണ് .സ്വപ്നങ്ങളില്‍ ചിലത് ആഗ്രഹങ്ങളാണ് .. ആഗ്രഹങ്ങളില്‍ ചിലത് പ്രതീക്ഷകളാണ് ..ആപ്രതീക്ഷകളാണ് ജീവിതം എന്നായിരുന്നു ആരാധകര്‍ക്ക് ശുഭദിനം ആശംസിച്ചു കൊണ്ട് ജിഷിന്‍ കുറിച്ചത്. താരത്തിന്റെ പോസ്റ്റിന് മറുപടിയുമായി നിരഴവധി പേരും എത്തിയിട്ടുണ്ട്. തന്റെ ചിത്രവും താരം കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

ജിഷിനും വരദയും

ജിഷിനും വരദയും 2014ല്‍ ആണ് വിവാഹിതരായത്. സൗഹൃദത്തില്‍ തുടങ്ങിയ ബന്ധമാണ് പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിയത്. ്. ഇരുവര്‍ക്കും ഒരു മകനുണ്ട്. രണ്ടു പേരും ഇപ്പോള്‍ അകന്നാണ് കഴിയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയാണ്. വരദ തന്റെ മാതാപിതാക്കളുടെ കൂടെയാണ് താമസിക്കുന്നത്. മകനും വരദയ്‌ക്കൊപ്പമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അതേസമയം, വിവാഹമോചനത്തെ കുറിച്ച് താരങ്ങള്‍ ഇതുവരെ ഒന്നും തന്നെ സംസാരിച്ചിട്ടില്ല. ഇതിനിടെ വരദ സ്വന്തമായി ഒരു യുട്യൂബ് ചാനലും ആരംഭിച്ചിട്ടുണ്ട്. യാത്രകളും മറ്റുമായി തിരക്കിലാണ് ഇപ്പോള്‍ വരദ. താന്‍ പോകുന്ന യാത്രകളുടേയും തന്റെ വീട്ടുവിശേഷങ്ങളുമെല്ലാം വരദ തന്റെ യൂട്യൂബ് ചാനല്‍ വഴി ആരാധകരുമായി പങ്കുവെക്കാറുണ്ട്. അടുത്തിടെ വരദ ഹിമാലയത്തിലേക്ക് നടത്തിയ സോളോ ട്രിപ്പിന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

സീരിയല്‍ തിരക്കിലാണ്

ജിഷിന്‍ സീരിയല്‍ തിരക്കിലാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ജിഷിന്‍. ഇടയ്ക്കിടെ സഹതാരങ്ങള്‍ക്കൊപ്പം ചെയ്ത റീല്‍സ് വീഡിയോകള്‍ ജിഷിന്‍ പങ്കുവെക്കാറുണ്ട്. ഈയ്യടുത്ത് കന്യാദാനം പരമ്പരയില്‍ തനിക്കൊപ്പം അഭിനയിക്കുന്ന ഐശ്വര്യയ്‌ക്കൊപ്പമുള്ള ജിഷിന്റെ റീല്‍ വൈറലായി മാറിയിരുന്നു.

അതേസമയം ഈയ്യടുത്ത് നടി അനു ജോസഫിന് നല്‍കിയ അഭിമുഖത്തില്‍ വരദ വിവാഹ മോചന വാര്‍ത്തകളെക്കുറിച്ച് പ്രതികരിച്ചിരുന്നു. 'ഒരാളുടെ വ്യക്തിജീവിതത്തിലേക്ക് ഒളിഞ്ഞുനോക്കുന്നത് തെറ്റാണ്. ഇത്തരം വാര്‍ത്തകളോട് എനിക്കൊന്നും പറയാനില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇതെല്ലാം ഞാനും കാണുന്നുണ്ട്. ഞാന്‍ പ്രതികരിക്കുന്നില്ലെന്ന് മാത്രം.' എന്നായിരുന്നു വരദ പറഞ്ഞത്.

 പേഴ്സണല്‍ ലൈഫിലേക്ക്

ഒരാളുടെ പേഴ്സണല്‍ ലൈഫിലേക്ക് ഒളിഞ്ഞ് നോക്കുന്നത് തെറ്റാണ്. ഒളിഞ്ഞ് നോക്കിയതിനുശേഷം അറിയാന്‍ വയ്യാത്ത കാര്യം എഴുതുന്നത് അതിലേറെ തെറ്റാണ്. സംഗതി ശരിയോ തെറ്റോ ആയിക്കൊള്ളട്ടെ അത് ഓരോരുത്തരുടേയും വ്യക്തിപരമായ കാര്യമാണെന്ന് ഓര്‍ക്കുന്നത് നല്ലതാണെന്നായിരുന്നു വരദ പറഞ്ഞത്. വിവാഹമോചിതരായിട്ടില്ല ആകുമ്പോള്‍ അറിയിക്കാമെന്നാണ് ഗോസിപ്പുകള്‍ കേട്ട് മടുത്ത് ഒരിക്കല്‍ ജിഷിന്‍ ഒരിക്കല്‍ പ്രതികരിച്ചത്. ഉടനെ തന്നെ താരങ്ങള്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമിടുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X