എല്ലാവരുടേയും മുന്നില്‍ വച്ച് ബോഡി ഷെയ്മിംഗ് ചെയ്തു; ചില വാക്കുകള്‍ വേദനിപ്പിച്ചു: കാതോട് കാതോരം നായിക

ജനപ്രീയ പരമ്പരയാണ് കാതോട് കാതോരം. കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര ഇപ്പോള്‍ സോഷ്യല്‍ മീഡിയിയലും വൈറലാണ്. പരമ്പരയിലെ നായകനും നായികയുമായ അര്‍ജുന്റേയും മീനുവിന്റേയും ആദ്യ രാത്രി രംഗം വൈറലായി മാറിയിരുന്നു. ഇതോടെ സോഷ്യല്‍ മീഡിയയില്‍ താരങ്ങളായി മാറിയിരിക്കുകയാണ് കൃഷ്‌ണേന്ദുവും അര്‍ജുനും.

മോഡലിംഗിലൂടെ അഭിനയത്തിലേക്ക് കടന്നു വന്ന താരമാണ് കൃഷ്‌ണേന്ദു. ഇപ്പോഴിതാ തനിക്ക് നേരത്തെ നേരിടേണ്ടി വന്ന ബോഡി ഷെയ്മിംഗിനെക്കുറിച്ച് സംസാരിക്കുകയാണ് കൃഷ്‌ണേന്ദു. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

Krishnendhu

സീരിയലിലേക്ക് വരുമ്പോള്‍ ചിലര്‍ക്ക് ഒരു സങ്കല്‍പ്പമുണ്ടാകും. സൗന്ദര്യത്തിന്റെ കാര്യത്തില്‍ സിനിമയിലുള്ള സങ്കല്‍പ്പമല്ല സീരിയലിലുള്ളത്. കുറച്ചാളുകള്‍ ഒരു സ്റ്റീരിയോടൈപ്പുണ്ടാക്കി വച്ചിട്ടുണ്ട്. എന്നെ സ്‌ക്രീനില്‍ കാണുന്നത് പോലെയല്ല, ഞാന്‍ നന്നേ മെലിഞ്ഞിട്ടാണ്. സ്‌ക്രീനില്‍ ഡ്രസൊക്കെയിട്ട് വരുമ്പോള്‍ വലിപ്പം തോന്നുന്നതാണ്. ബോഡി ഷെയ്മിംഗ് വിഷമമുണ്ടാക്കിയിട്ടുണ്ട്. അതേസമയം ഈ ശരീരം എനിക്കൊരു അനുഗ്രഹമാണ് തോന്നിയിട്ടുള്ളത്. ഇഷ്ടപ്പെടുന്ന വസ്ത്രം ധരിക്കാം, കഴിക്കാമെന്നാണ് കൃഷ്‌ണേന്ദു പറയുന്നത്. അതേസമയം, തന്റെ ശരീരപ്രകൃതം മാറ്റാന്‍ നോക്കിയിട്ടുണ്ടെന്നും താരം പറയുന്നു.

പലരും പരസ്യമായി പറയാറുണ്ട്. അതിനെ ആ രീതിയില്‍ എടുത്താല്‍ മതിയാകും. പക്ഷെ എനിക്ക് ആദ്യമൊന്നും അത് അങ്ങനെ ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. ഒരു വശത്ത് മാത്രമേ ഇതൊരു പ്രശ്‌നമാകുന്നുള്ളൂ. മറുവശത്ത് നോക്കുമ്പോള്‍ എന്റെ സുഹൃത്തുക്കളൊക്കെ ചോദിക്കുന്നത് നീ എങ്ങനെയാണ് ഈ ബോഡി നിലനിര്‍ത്തുന്നത്, ഡയറ്റിംഗ് ആണോ എന്നൊക്കെയാണ്. ആ ഒരു സൈഡില്‍ മാത്രമേ പ്രശ്‌നമുള്ളൂ. അതുപക്ഷെ ക്യാമറാ ആംഗിളിലൂടേയും വസ്ത്രത്തിലൂടേയും മേക്കപ്പിലൂടേയും പരിഹരിക്കാമെന്നും താരം പറയുന്നു.

പരസ്യമായി ബോഡി ഷെയ്മിംഗ് ചെയ്തപ്പോള്‍ എനിക്ക് വിഷമം തോന്നിയിരുന്നു. ചില വാക്കുകള്‍ വിഷമിപ്പിച്ചു. പക്ഷെ പിന്നീട് ഞാനത് ആ സെന്‍സില്‍ എടുത്തു തുടങ്ങി. ബോഡി ഷെയ്മിംഗ് ആണെന്ന് കരുതി എടുക്കുമ്പോഴാണ് വിഷമം തോന്നുന്നത്. നമ്മുടെ നല്ലതിന് വേണ്ടി കൂടിയാണെന്ന് കരുതാന്‍ തുടങ്ങിയതോടെ വിഷമം മാറി. നമ്മളെ നല്ല ഭംഗിയായി കാണാനും അവര്‍ വിചാരിക്കുന്നത് പോലെ വരാനും വേണ്ടിയാണെന്ന് കരുതിയതോടെ ഓക്കെയായെന്നാണ് കൃഷ്‌ണേന്ദു പറയുന്നു.

Krishnendhu

മോഡലിംഗിലൂടെയാണ് കൃഷ്‌ണേന്ദു കരിയര്‍ ആരംഭിക്കുന്നത്.. അതിലൂടെ സിനിമയില്‍ അവസരങ്ങള്‍ കിട്ടിയെങ്കിലും അത് നഷ്ടമാവുകയായിരുന്നു. 'ഞാനിതിനു മുന്നേ ഒരു സിനിമയില്‍ അഭിനയിച്ചിരുന്നു. പക്ഷേ അവസാനം ആ ഭാഗം അവര്‍ കട്ട് ചെയ്ത് ഒഴിവാക്കി.'' എന്നാണ് താരം പറയുന്നത്. ആ വിഷമത്തില്‍ ഇരിക്കുമ്പോഴാണ് കൃഷ്‌ണേന്ദുവിനെ തേടി ദുല്‍ഖറിനൊപ്പമുള്ള പരസ്യത്തിലേക്ക് തിരഞ്ഞെടുക്കുന്നത്. പിന്നാലെ താരത്തെ തേടി പരമ്പരയുമെത്തി. ഇന്ന് മിനി സ്‌ക്രീനിലെ മുന്‍നിര നായികയാണ് കൃഷ്‌ണേന്ദു.

നേരത്തെ നല്‍കിയൊരു അഭിമുഖത്തില്‍ തങ്ങളുടെ വെെറലായ ലിപ് ലോക്ക് രംഗത്തെക്കുറിച്ചും രാഹുലും കൃഷ്ണേന്ദുവും സംസാരിച്ചിരുന്നു. ഷൂട്ട് ചെയ്യുമ്പോൾ ചുറ്റും ഒരുപാട് ആളുകൾ ഉണ്ടായിരുന്നു. അതിനാൽ അത്രക്കും ഒരു ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. സിനിമകളിൽ ഇതൊരു സാധാരണ സീൻ മാത്രമാണ്. സിനിമയിൽ ആയിരുന്നെങ്കിൽ ഈ സീനിനെ കുറിച്ച് ആരും ചർച്ച ചെയ്യില്ലായിരുന്നു. പക്ഷേ ടിപ്പിക്കൽ സീരീയലുകളിൽ കണ്ടു വരുന്ന ഫസ്റ്റ് നൈറ്റ് സീനുകളിൽ നിന്നും വ്യത്യസ്തമാക്കാൻ ഇതിലൂടെ സാധിച്ചുവെന്നാണ് ഇരുവരും പറഞ്ഞത്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X