ദുൽഖറിന്റെ സഹോദരിയായി വന്നു; സിനിമയിൽ അഭിനയിച്ച രം​ഗം അവസാനം വെട്ടി മാറ്റി: മീനു പറയുന്നു

കാതോട് കാതോരം സീരിയൽ ഇപ്പോൾ ഒരുപാട് ആളുകൾ കാണുന്നുണ്ട്. ഒരു പരിധി വരെ അതിനു കാരണം മീനുവിന്റേയും അർജുന്റേയും ഇന്റിമേറ്റ്സ് സീൻ തന്നെയാണ്. ഹോട്ട്സ്റ്റാറിലൂടെ തന്നെ നിരവധി പേരാണ് സീരിയൽ കാണാൻ തുടങ്ങിയത്. ഈ സീരിയലിന്റെ സമയം തന്നെ ഒരു പ്രശ്നമാണ്. പ്രൈ ടൈമിൽ ഷോ ചെയ്യാത്തതിനാൽ പലർക്കും കാണാൻ സാധിക്കാറില്ല. എന്നാൽ ഇപ്പോഴത്തെ സാഹചര്യം വല്ലാതെ മാറി.

സാധാരണ​ഗതിയിൽ സീരീയൽ താരങ്ങൾക്ക് ബി​ഗ്ബോസിലേക്ക് പെട്ടെന്ന് ഓഫർ വരും. "അത്തരത്തിൽ അവസരം വന്നാൽ പോകുമോ എന്നത് ഉറപ്പില്ല. ഒന്നാമത് ബി​ഗ് ബോസ് എന്നത് വലിയൊരു പ്ലാറ്റ്ഫോം ആണ്. അതിൽ പോയ് അബദ്ധം പറയാൻ പറ്റില്ല. എന്തു പറയുന്നു എന്തു ചെയ്യുന്നു എന്നതൊക്കെ പ്രധാനമാണ്. അതിനാൽ ആ വിഷയത്തേ കുറിച്ച് വിശദമായി ചിന്തിക്കേണ്ട ഒന്നാണ്." ജാംഗോ സ്പെയ്സ് ചാനലിലൂടെ രാഹുൽ പറഞ്ഞു.

Kathodu Kathoram

സോഷ്യൽ മീഡിയയിലൂടെ കൂടുതൽ ആളുകളും പറഞ്ഞത് മലയാളം സീരിയലുകൾ ഇത്രയും പുരോ​ഗമിച്ചോ എന്നാണ്. കാരണം സ്ഥിരം പാറ്റേണിൽ ഷൂട്ട് ചെയ്യുന്ന രീതിയിൽ വലിയൊരു മാറ്റം കൊണ്ടു വരാൻ കാതോട് കാതോരം ടീമിനു സാധിച്ചു. ഈ ഇൻ്റിമേറ്റ് സീനുകൾ കുടുംബ പ്രേക്ഷകരെ എത്രത്തോളം ഇഷ്ടപ്പെടുത്താൻ സാധിക്കും എന്നത് ഒരു ചോദ്യമായിരുന്നു. കാരണം ഇത് സിനിമയിൽ ആയിരുന്നെങ്കിൽ ഒരിക്കലും ആരും ശ്രദ്ധിക്കുക പോലും ഇല്ലായിരുന്നു. പക്ഷേ സീരിയലിന്റെ പ്രേക്ഷകർ വേറെയാണ്.

"വീട്ടിൽ ഈ വിഷയം അവതരിപ്പിക്കാൻ കുറച്ച് പേടിച്ചിരുന്നു. കാരണം അവർ ഏത് രീതിയിൽ ഇതിനെ എടുക്കും എന്നത് ഒരു പേടി ഉണ്ടായിരുന്നു. എന്നാൽ അമ്മയോട് ഈ കാര്യം പറഞ്ഞപ്പോൾ അവർക്ക് ഒരു പ്രശ്നവും ഇല്ലായിരുന്നു. കുടുംബ പ്രേക്ഷകർ കാണാതിരിക്കാൻ മാത്രം ഒന്നും അതിൽ ഇല്ല, എന്നായിരുന്നു വീട്ടുകാർ പറഞ്ഞത്. മാത്രമല്ല അവർക്കൊപ്പം ഇരുന്നാണ് ഞാൻ ആ എപ്പിസോഡ് കണ്ടത്. അവരുടെ അഭിപ്രായം കേട്ടപ്പോൾ ഞാൻ ശരിക്കും ഹാപ്പിയായി." രാഹുൽ പറഞ്ഞു.

മീനു എന്ന കൃഷ്ണേന്ദു സീരിയൽ എത്തുന്നതിനു മുന്നേ മോഡലിം​ഗ് ആയിരുന്നു ചെയ്തത്. അതിലൂടെ സിനിമയിൽ അവസരങ്ങൾ കിട്ടിയിട്ടും താരത്തിനു അതെല്ലാം നഷ്ടമായി. "ഞാനിതിനു മുന്നേ ഒരു സിനിമയിൽ അഭിനയിച്ചിരുന്നു. പക്ഷേ അവസാനം ആ ഭാ​ഗം അവർ കട്ട് ചെയ്ത് ഒഴിവാക്കി. ആ വിഷമത്തിൽ ഇരിക്കുമ്പോഴാണ് ആ പരസ്യത്തിലേക്ക് അവസരം വന്നത്. ഒരു ചേച്ചി വഴിയാണ് അവസരം വന്നത്. "

Kathodu Kathoram

"അവർ അപ്പോൾ പറഞ്ഞു ദുൽഖർ സൽമാന്റെ അനുജത്തിയായിട്ട് ആണ് എന്നൊക്കെ പറഞ്ഞു. പക്ഷേ ഞാൻ വിശ്വസിച്ചിരുന്നില്ല. ഒടിയൻ സംവിധാനം ചെയ്ത ശ്രീകുമാര മേനോൻ ആയിരുന്നു ഈ പരസ്യം സംവിധാനം ചെയ്തത്. ഒരു പ്രതീക്ഷയും ഇല്ലാതെയാണ് ഓഡീഷനു പോയത്. കൊച്ചിയിൽ വെച്ച് തന്നെയായിരുന്നു. ഞാൻ ആ സമയത്ത് കൊച്ചിയിൽ തന്നെ ഉണ്ടായിരുന്നു."

"അങ്ങനെ അവിടെ ചെന്നപ്പോൾ ഡയറക്ടർ ആക്ട് ചെയ്യാൻ ഒന്നും പറഞ്ഞില്ല, നമ്മുടെ ആറ്റിറ്റ്യൂട് എല്ലാം കണ്ടിട്ടാണ് സെലക്ട് ചെയ്തത്. ദുൽഖർ വന്നപ്പോഴും എനിക്ക് വിശ്വാസം വന്നിരുന്നില്ല. കോവിഡ് സമയത്തായിരുന്നു ആ ഷൂട്ട് ഉണ്ടായിരുന്നത്. അങ്ങനെ അവസാനം ഷൂട്ട് കഴിഞ്ഞു ഇതിന്റെ ഔട്ട് കണ്ടപ്പോഴാണ് എനിക്ക് സമാധാനം വന്നത്. ഏകദേശം ഒരു വർഷത്തിനു ശേഷമാണ് ഇത് റിലീസ് ചെയ്തത്."

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X