ആദ്യ രാത്രി ഇങ്ങനെയാവുമെന്ന് കരുതിയില്ല: ഞങ്ങൾ റിയൽ ലൈഫിലും വഴക്കായിരുന്നു: മീനുവും അർജുനും പറയുന്നു
ഏഷ്യനെറ്റിലെ കാതോട് കാതോരം സീരിയൽ ഏറെ ചർച്ചാ വിഷയമായി മാറിയിരിക്കുന്നു. സീരിയലിലെ ഫസ്റ്റ് നൈറ്റ് സീനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. മീനുവും അർജുനും തമ്മിലുള്ള ആദ്യ രാത്രിയിലെ പ്രണയ രംഗമായിരുന്നു ഇത്രയും വേഗത്തിൽ വൈറലായത്. സീരിയൽ കാണാത്ത ആളുകൾ വരെ ഈ ഒരു രംഗം കണ്ടതോടെ ഹോട്ട്സ്റ്റാറിലൂടെ പോലും കാണാൻ തുടങ്ങി. സീരിയലിന്റെ വിശേഷങ്ങളുമായി മീനുവും അർജുനും ജാംഗോ സ്പെയ്സ് ചാനലിൽ എത്തിയിരിക്കുന്നു.
കൃഷ്ണേന്ദു എന്നാണ് മീനുവിന്റെ യഥാർത്ഥ പേര്. അർജുനായി അവതരിപ്പിച്ചത് രാഹുൽ സുരേഷാണ്. ആദ്യ രാത്രി ഷൂട്ട് ചെയ്തതിനെ കുറിച്ച് ഇരുവരും പറയുന്നതിങ്ങനെ. "ഇത് ഷൂട്ട് ചെയ്യുമ്പോൾ ചുറ്റും ഒരുപാട് ആളുകൾ ഉണ്ടായിരുന്നു. അതിനാൽ അത്രക്കും ഒരു ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. സിനിമകളിൽ ഇതൊരു സാധാരണ സീൻ മാത്രമാണ്. സിനിമയിൽ ആയിരുന്നെങ്കിൽ ഈ സീനിനെ കുറിച്ച് ആരും ചർച്ച ചെയ്യില്ലായിരുന്നു. പക്ഷേ ടിപ്പിക്കൽ സീരീയലുകളിൽ കണ്ടു വരുന്ന ഫസ്റ്റ് നൈറ്റ് സീനുകളിൽ നിന്നും വ്യത്യസ്തമാക്കാൻ ഇതിലൂടെ സാധിച്ചു."

"അതുകൊണ്ടാണ് ഇത് ഇത്രയും ചർച്ചാ വിഷയമായത്. ഇതിനു മുന്നേ സീരീയലുകളിൽ ഇങ്ങനെ ചെയ്തിട്ടില്ല. വ്യത്യസ്തത മാത്രമല്ല ഒരു മോശം രീതിയിൽ ആ സീൻ പോവരുത് എന്ന ചിന്തയും ഉണ്ടായിരുന്നു. അതിനാൽ വളരെ ശ്രദ്ധിച്ച് എടുത്ത സീൻ തന്നെയായിരുന്നു അത്. കാരണം ഇത് കാണുന്നത് കുടുംബ പ്രേക്ഷകരാണ്. ഒരു വൃത്തികെട്ട രീതിയിലേക്ക് ആ രംഗം പോവാതിരിക്കാൻ സംവിധായകൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. കവിളത്തും, നെറ്റിയിലും, കണ്ണിലും ഓരോ ഉമ്മകൾ കൊടുത്തു, പിന്നെ ലിപ് കിസ് ചെയ്യുന്നത് പോലെ കാണിക്കാനായി ഒരു ഷോട്ട് എടുത്തു. അത്രേ ഉള്ളൂ."
"ആ രംഗത്തിലേക്ക് വേണ്ട പാട്ട് തെരെഞ്ഞെടുത്തത് സംവിധായകൻ തന്നെയാണ്. ആ പാട്ടും കൂടെ വന്നപ്പോൾ ആ സീൻ കുറച്ചധികം മനോഹരമായി." രാഹുൽ സുരേഷ് പറയുന്നു. ഈ സീരീയലിൽ തുടക്കം മുതൽ അർജുനും മീനുവും പരസ്പരം അധികം സംസാരിക്കാതെ എപ്പോഴും വഴക്കിടുന്ന കഥാപാത്രങ്ങളായിരുന്നു. ഇവർ യഥാർത്ഥ ജീവിതത്തിലും ഇങ്ങനെ ആയിരുന്നു എന്നാണ് ഇരുവരും പറയുന്നത്.
"ഞങ്ങൾ പരസ്പരം സംസാരിക്കാറില്ലായിരുന്നു. ഈ സീരീയലിൽ കാണിച്ച പോലെ തന്നെയായിരുന്നു യഥാർത്ഥ ജീവിതത്തിലും. ഒട്ടും സംസാരിക്കാറില്ലായിരുന്നു. പ്രത്യേകിച്ച് വിരോധമൊന്നും ഇല്ലായിരുന്നു, പക്ഷേ ഒരു ബന്ധവും ഇല്ലായിരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സജിച്ചേട്ടനാണ് പറഞ്ഞത് ഇങ്ങനെ മിണ്ടാതിരുന്നാൽ ശരിയാവില്ലെന്ന് പറഞ്ഞത്.

"അതായത് ഇങ്ങനെ മിണ്ടാതിരുന്നാൽ ഈ കോംബോയെ ബാധിക്കുമോ എന്നൊരു പേടി എല്ലാവർക്കും ഉണ്ടായിരുന്നു. എന്നാൽ ഞങ്ങൾ തമ്മിലുള്ള പ്രശ്നം സീരീയലിനെ ബാധിക്കാറില്ലായിരുന്നു. സജിയേട്ടനാണ് ഞങ്ങളെ വീണ്ടും ഒന്നിപ്പിച്ചത്." കൃഷ്ണേന്ദുവും രാഹുൽ സുരേഷും വിശദീകരിച്ചു.
"ഈ സീനിനെ കുറിച്ച് ഏറ്റവും സന്തോഷം തോന്നിയത് എന്താണെന്ന് വെച്ചാൽ നെഗറ്റീവ് കമന്റ്സ് അല്ല വന്നത്. നമുക്ക് വായിക്കുമ്പോൾ ചിരി വരുന്ന ടൈപ്പ് കമന്റുകളാണ് കൂടുതലും വന്നത്. കാരണം യൂട്യൂബിൽ ഈ സീരീയലുകളുടെ ക്ലിപ്പുകൾ അപ്ലോഡ് ചെയ്യും. എന്നാൽ അത് ഇഷ്ടപ്പെടുന്നവരും സീരീയലുകൾ സ്ഥിരമായി കാണുന്നവരും മാത്രമാണ് അതിൽ കമന്റ്സ് ഇടുന്നത്. എന്നാൽ ഇത് ഇൻസ്റ്റഗ്രാമിലൂടെ വൈറലായപ്പോൾ എല്ലാ ആളുകളും ശ്രദ്ധിക്കാൻ തുടങ്ങി. രാഹുൽ പറഞ്ഞു.


Click it and Unblock the Notifications











