ഇതൊക്കെ സത്യമാണോന്ന് ചോദിക്കുമ്പോഴുള്ള സങ്കടം! എന്നെ എന്തിനാ വേദനിപ്പിക്കുന്നേ? വേദനയോടെ രേണു

സോഷ്യല്‍ മീഡിയ എന്നാല്‍ വൈരുധ്യങ്ങളുടെ ഇരുതല വാളാണ്. ഒരു വശത്ത് സ്‌നേഹവും സന്തോഷവും ആഘോഷവുമൊക്കെയാണെങ്കില്‍ മറു വശത്ത് വെറുപ്പും വിദ്വേഷവും. എന്തിനും രണ്ട് വശത്തു നില്‍ക്കുന്നവരുണ്ടാകും. സോഷ്യല്‍ മീഡിയയിലൂടെ കരിയര്‍ ഉണ്ടാക്കിയവരും, കരിയര്‍ നശിച്ചവരുമുണ്ട്. സോഷ്യല്‍ മീഡിയ പ്രചരിപ്പിക്കുന്ന ടോക്‌സിസിറ്റിയില്‍ നിന്നും ഒഴിഞ്ഞുമാറുക എന്നത് താരങ്ങളെ സംബന്ധിച്ച് ഏറെ പ്രായസമാണ്.

ഇപ്പോഴിതാ കൊല്ലം സുധിയുടെ ഭാര്യ രേണു കടുത്ത സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ക്ക് ഇരയാവുകയാണ്. മലയാളികളുടെ പ്രിയപ്പെട്ട കലാകാരനാണ് കൊല്ലം സുധി. മലയാളികളെ ഒരുപാട് ചിരിപ്പിച്ചിട്ടുള്ള, കുടുംബത്തിലെ ഒരംഗത്തെ പോലെ പ്രിയപ്പെട്ടവനായ കൊല്ലം സുധിയെ ഈയ്യടുത്താണ് നഷ്ടമായത്. വാഹനാപകടത്തെ തുടര്‍ന്നായിരുന്നു സുധിയുടെ മരണം.

Kollam Sudhi

കേരളത്തെയാകെ ഞെട്ടിച്ചതും വേദനിപ്പിച്ചതുമായിരുന്നു സുധിയുടെ മരണം. സുധിയെ പോലെ തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് സുധിയുടെ ഭാര്യ. സുധിയുടേയും രേണുവിന്റേയും പ്രണയവും വിവാഹവുമൊക്കെ എല്ലാവര്‍ക്കും അറിയുന്നതാണ്. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് രേണു.

സുധി മരിച്ച് ഒരു മാസം പോലും ആകും മുമ്പേ താന്‍ റീല്‍സ് ചെയ്ത് നടക്കുകയാണെന്ന് ചില വാര്‍ത്തകള്‍ വരുന്നുവെന്നാണ് രേണു പറയുന്നത്. തന്റെ പഴയ റീലുകള്‍ ഉപയോഗിച്ചാണ് യൂട്യൂബ് ചാനലുകള്‍ വാര്‍ത്തയുണ്ടാക്കിയിരിക്കുന്നതെന്നാണ് രേണു പറയുന്നത്. വാര്‍ത്ത കണ്ട് പലരും ഇതേക്കുറിച്ച് ചോദിക്കുന്നതായി രേണു പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ രേണുവിന്റെ പ്രതികരണം.

വീണ്ടും വാര്‍ത്ത കണ്ടു, ഞാന്‍ റീല്‍സ് ചെയ്തു നടക്കുന്നു എന്ന്. ഞാന്‍ എത്ര കമന്റ്‌സ് ഇട്ടു ഞാന്‍ ചെയ്ത റീല്‍സൊക്കെ ഏട്ടന്‍ ഏന്റെ ഒപ്പം ഉള്ളപ്പോഴാണെന്ന്. വീണ്ടും എന്തിനാ എന്നെ വേദനിപ്പിക്കുന്നത്. ഡേറ്റ് നോക്കിയാല്‍ നിങ്ങള്‍ക്കറിയാലോ എന്നാണ് രേണു പോസ്റ്റിലൂടെ ചോദിക്കുന്നത്. എനിക്കിനി വയ്യ ഇത് പറയാന്‍. സുധിച്ചേട്ടന്‍ വന്ന് ഇതിനുള്ള മറുപടി തന്നാലും വീണ്ടും വാര്‍ത്ത വന്നു കൊണ്ടിരിക്കും. ഞാന്‍ എന്ത് ചെയ്യാനാ എന്നും താരം കുറിക്കുന്നു.

ഈ റീല്‍സ് ഏട്ടന്‍ ഉള്ളപ്പോള്‍ ചെയ്തതാണെന്ന് നിങ്ങള്‍ക്കെല്ലാം അറിയാലോ. ഇന്നലെ രാത്രി ഒരു യൂട്യൂബ് ചാനല്‍ ഈ റീല്‍സും കൊണ്ടു വന്നിരിക്കുന്നു, ഞാന്‍ ഏട്ടന്‍ മരിച്ച് ഒരു മാസത്തിനകം റീല്‍സ് ചെയ്തു നടക്കുക ആണെന്ന്. ഞാന്‍ ഇത് വായിക്കാറില്ല. ഓരോരുത്തര്‍ അയച്ചു തരുമ്പോള്‍, ഇന്‍സ്റ്റ ഉപയോഗിക്കാത്തവരൊക്കെ സത്യം ആണോ ചേച്ചി എന്ന് ചോദിക്കുമ്പോള്‍ എനിക്കുണ്ടാകുന്ന സങ്കടം. ഞാന്‍ ഇന്‍സ്റ്റയും എഫ്ബിയും എല്ലാം ലോഗ് ഔട്ട് ആക്കുകുകയാണെന്നും രേണു പറയുന്നുണ്ട്.

Kollam Sudhi

അതേസമയം രേണുവിന് പിന്തുണയുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. താരത്തോട് തളരുതെന്നും അക്കൗണ്ടുകള്‍ ഉപേക്ഷിച്ച് പോവരുതെന്നും സോഷ്യല്‍ മീഡിയ പറയുന്നു. എന്തിനാ എല്ലാം ലോഗ് ഔട്ട് ആക്കുന്നേ? പലരും പലതും പറയും ആരെയും ബോധിപ്പിച്ചു ഈ ലോകത്ത് ജീവിക്കാന്‍ പറ്റില്ല എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. മൈന്‍ഡ് ചെയ്യാതിരിക്കുക ഇനിയും ഇതുപോലെ ഉണ്ടാവും അവര്‍ക്കൊന്നും ഒരു പണിയും ഇല്ല ചേച്ചി തളരാതെ മുന്നോട്ടു പോവുക എന്നും ആരാധകര്‍ പറയുന്നു.

കുറ്റം പറയാന്‍ അങ്ങനെ കുറെ ജന്മം ഉണ്ട് അത് ഒന്നും ആലോചിച്ചു വിഷമിക്കണ്ട ജീവിതത്തിന്റെ ഏറ്റവും വലിയ സങ്കടം സഹിച്ചല്ലേ ഇനി എന്ത് വന്നാല്‍ എന്താ. പറയുന്നവര്‍ പറയട്ടെ. ഇതില്‍ വച്ചു മനസിലാക്കണം നമ്മുടെ സങ്കടം കാണാന്‍ ചിലര്‍ക്കു ഇഷ്ടം. സുധി ചേട്ടനെ സ്‌നേഹിച്ചത് പോലെ ഇനിയും നിങ്ങളെ എല്ലാരും സ്‌നേഹിക്കും ഹാപ്പി ആയി മക്കളെയും നോക്കി സന്തോഷമായി ജീവിക്കണം.. പടച്ചോന്‍ കൂടെയുണ്ട്. സുധി ചേട്ടനും എന്നായിരുന്നു മറ്റൊരു കമന്റ്.

അയ്യോ ഭീരു ആവല്ലേ ചേച്ചി തളര്‍ത്താനും തര്‍ക്കാനും ഒരു പാട് പേരുണ്ടാവും അത് കേട്ട് നമ്മള്‍ തളര്‍ന്നാല്‍ അവര്‍ പറയും പറഞ്ഞത് സത്യം ആയിരുന്നു എന്ന്. കേള്‍ക്കാതെയും കാണാതെയും ഇരിക്കുക, വേണ്ട ചേച്ചീ. നിങ്ങളെ എങ്കിലും കാണല്ലോ ഞങ്ങള്‍ക്ക്. എന്നാണ് മറ്റൊരു കമന്റ്.

More from Filmibeat

Read more about: serial actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X