അപകടത്തില്‍ മരിക്കരുതെന്നാണ് പ്രാര്‍ത്ഥന എന്ന് സുധിച്ചേട്ടന്‍ പറഞ്ഞു; കൊല്ലം സുധി ഏതോ ഫ്‌ളോറിലുണ്ട്!

നിനച്ചിരിക്കാതെ വന്ന മരണം കൊല്ലം സുധിയേയും കൊണ്ടു പോയതിന്റെ വേദനയില്‍ നിന്നും കുടുംബവും സുഹൃത്തുക്കളും ഇതുവരേയും മുക്തരായിട്ടില്ല. മിമിക്രി വേദികളിലൂടെ തുടങ്ങി പിന്നീട് സിനിമയിലും ടെലിവിഷന്‍ പരിപാടികളിലുമൊക്കെയായി തങ്ങളെ ചിരിപ്പിച്ച കലാകാരനെ മലയാളികളും അടുത്തൊന്നും മറക്കില്ല. ഉള്ളില്‍ നീറുന്ന സങ്കടങ്ങളുള്ളപ്പോഴും മറ്റുള്ളവരെ ചിരിപ്പിച്ചിരുന്ന കലാകാരനാണ് കൊല്ലം സുധി.

തന്റെ പ്രിയപ്പെട്ടവനെക്കുറിച്ച് മനസ് തുറക്കുകയാണ് സുധിയുടെ ഭാര്യ രേണു. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ രേണു മനസ് തുറക്കുന്നത്. അപകടങ്ങളെ സുധി പേടിച്ചിരുന്നു. ഒടുവില്‍ മരണം ഒരു അപകടത്തിന്റെ രൂപത്തില്‍ തന്നെ സുധിയെ കൂടെ കൊണ്ടു പോയെന്നാണ് രേണു പറയുന്നത്.

Kollam Sudhi

''ഏത് പാതിരാത്രിയിലും എവിടെ വേണമെങ്കിലും നടന്നു പോകാന്‍ മടിയില്ലാത്ത ആളായിരുന്നു സുധി ചേട്ടന്‍. എങ്കിലും കാറിലൊരിക്കലും ഒറ്റയ്ക്ക് യാത്ര ചെയ്യില്ല. ഡ്രൈവിംഗ് പഠിച്ചിട്ടില്ല. ഒരു വര്‍ഷം മുമ്പ് ഒരു സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങി. ആരെയെങ്കിലും കൂട്ടിയാണ് കാറിലെ യാത്ര. പേടി തന്നെയാണ് കാരണം. വേഗം കൂടുതലായാല്‍ മെല്ലെ പോകാന്‍ പറയും. റോഡപകടങ്ങള്‍ പേടിയായിരുന്നു. ഇളയകുഞ്ഞിന് വരെ സേഫ്റ്റി ബെല്‍റ്റിടും. അങ്ങനെയുള്ള സുധിച്ചേട്ടനാണ് അപകടത്തില്‍ ഞങ്ങളെ ഇട്ടിട്ടു പോയത്'' രേണു പറയുന്നു.

കുറച്ച് നാള്‍ ബോട്ടപകടത്തിന്റെ വാര്‍ത്ത ടിവിയില്‍ കണ്ടപ്പോള്‍ എന്നോട് പറഞ്ഞു, അപകടത്തില്‍ മരിക്കരുതെന്നാണ് പ്രാര്‍ത്ഥന എന്ന്. റോഡും വണ്ടിയുമൊക്കെ വലിയ പേടിയായിരുന്നുവെന്നും രേണു പറയുന്നു. സുധിയുടെ മരണ വാര്‍ത്ത അറിഞ്ഞ നിമിഷത്തെക്കുറിച്ചും രേണു സംസാരിക്കുന്നുണ്ട്.

തുടരെ ഫോണ്‍ വന്നു കൊണ്ടിരുന്നു. ആരും കൃത്യമായി ഒന്നും പറയുന്നില്ല. അരുതാത്തതെന്തോ സംഭവിച്ചെന്ന് മനസ് പറഞ്ഞു കൊണ്ടിരുന്നു. എങ്കിലും സുധിച്ചേട്ടന് ഒന്നും സംഭവിക്കില്ലെന്ന തോന്നലായിരുന്നു. ആ ധൈര്യത്തിലാണ് ഞാനിപ്പോഴും. കൊല്ലം സുധി ഏതോ ഫ്‌ളോറിലുണ്ട്. മിമിക്രിയും തമാശയുമൊന്നും ഉപേക്ഷിച്ച് എങ്ങും പോകാന്‍ കഴിയില്ല സുധിച്ചേട്ടന്. എനിക്കുറപ്പാണെന്നാണ് രേണു പറയുന്നത്.

കല്യാണം കഴിച്ച് ഇവിടെയെത്തിയത് മുതല്‍ വാടകവീട്ടിലാണ് തമാസം. അഞ്ചു വര്‍ഷത്തിനുള്ളില്‍ നാല് വര്‍ വാടകവീടുകളില്‍ ഞങ്ങള്‍ കഴിഞ്ഞു. അതില്‍ ഒടുവിലേത്തതാണ് ഈ വീട്. 2500 രൂപ മാസവാടകയ്ക്കുള്ള ആസ്ബറ്റോസിട്ട ഈ വീട്ടില്‍, സ്വന്തം വീടെന്ന സ്വപ്‌നവുമായാണഅ സുധിച്ചേട്ടന്‍ ജീവിച്ചത്. വീടായിരുന്നു സുധിച്ചേട്ടന്റെ ഏറ്റവും വലിയ മോഹവും സ്വപ്‌നവുമൊക്കെ. പൈസ സ്വരൂപിച്ച് ഒരിക്കല്‍ സ്ഥലം വാങ്ങാന്‍ അഡ്വാന്‍സ് കൊടുത്തു. അപ്പോഴാണഅ കൊവിഡ് വരുന്നത്.

Kollam Sudhi

പിന്നെ ഷോയൊന്നും ഇല്ലാതായി. ആ സ്ഥലം വാങ്ങാനും കഴിഞ്ഞില്ല. അത് സുധിച്ചേട്ടന് വലിയ നിരാശയായി. ചിലപ്പോഴൊക്കെ അതോര്‍ത്ത് കരയും. എള്‌ലാവരേയും ചിരിപ്പിക്കുന്ന സുധിച്ചേട്ടന്‍ കൊച്ചു സങ്കടങ്ങളില്‍ പോലും കരയുന്ന ആളായിരുന്നു. വിഷമിക്കേണ്ട വീടൊക്കെ ദൈവം തരുമെന്ന് ഞാന്‍ എപ്പോഴും ആശ്വസിപ്പിക്കുമായിരുന്നുവെന്നും രേണു പറയുന്നു.

കരയാതിരിക്കാന്‍ പഠിച്ചു കഴിഞ്ഞു താനിപ്പോഴെന്നാണ് രേണു പറയുന്നത്. സുധിച്ചേട്ടന്‍ കൂടെയുള്ളപ്പോള്‍ എന്റെ കണ്ണുകള്‍ ഒരിക്കലും നിറഞ്ഞിട്ടില്ല. അങ്ങനെ നിറയാന്‍ സുധിച്ചേട്ടന്‍ സമ്മതിക്കില്ലായിരുന്നുവെന്നും രേണു ഓര്‍ക്കുന്നു. എവിടെപ്പോയാലും വീഡിയോ കോള്‍ വിളിച്ച് എന്റെയും മക്കളുടേയും സുഖവിവരങ്ങള്‍ അന്വേഷിക്കുമായിരുന്നുവെന്നും രേണു പറയുന്നു. മരിക്കുന്നതിന്റെ തലേദിവസവു ഫോണില്‍ വിളിച്ചു. ഇളയകുഞ്ഞ് പല്ല് വേദനിച്ച് കിടക്കുകയായിരുന്നു. അവന് വയ്യെന്ന് അറിഞ്ഞ് സുധിച്ചേട്ടന്‍ കരഞ്ഞുവെന്നും രേണു പറയുന്നു.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X