For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇല്ലാത്തത് പറയുന്നു! നിനക്കൊന്നും വേറെ പണിയില്ലേ, ഒരു നാണവും ഇല്ലാത്ത ജന്മങ്ങൾ; പൊട്ടിത്തെറിച്ച് അൻഷിത

  |

  കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയാണ് നടി അന്‍ഷിത അക്ബർഷാ. അൻഷിത പേരിനേക്കാൾ സൂര്യ എന്ന പേരായിരിക്കും പ്രേക്ഷകർക്ക് കൂടുതൽ സുപരിചിതം. ഏഷ്യാനെറ്റിലെ കൂടെവിടെ എന്ന പരമ്പരയിൽ അൻഷിത അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരാണ് സൂര്യ കൈമൾ.

  ചുരുങ്ങിയ കാലംകൊണ്ട് മിനിസ്‌ക്രീനിൽ പ്രേക്ഷകർക്കിടയിൽ പ്രേക്ഷകപ്രീതി നേടിയ ഏഷ്യാനെറ്റ് പരമ്പരകളിൽ ഒന്നാണ് കൂടെവിടെ. പരമ്പരയിലെ നായകനായി എത്തുന്നത് ബിപിൻ ജോസാണ്. വലിയ പ്രേക്ഷകപ്രീതിയാണ് അനിഷിതയ്ക്കും പരമ്പരയിലൂടെ ലഭിച്ചത്.

  Also Read: തേപ്പ് കൊടുത്തിട്ടുണ്ട്; നടന്നതൊന്നും വേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടില്ല; ഷെയ്ൻ നി​ഗം പറഞ്ഞത്

  മുൻപ് നിരവധി വേദികളിലും പരമ്പരകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും കൂടെവിടെയിലൂടെയാണ് അൻഷിത ഒരു പരമ്പരയിൽ സുപ്രധാന വേഷത്തിൽ അഭിനയിക്കുന്നത്. പരമ്പരയിലൂടെ മാത്രം വലിയ ആരാധക വൃന്ദത്തെയുണ്ടാക്കാൻ അൻഷിതയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

  മലയാളത്തിന് പുറമെ തമിഴിലും ഒരുപാട് ആരാധകരുണ്ട് അൻഷിതയ്ക്ക്. തമിഴിൽ ചെല്ലമ്മ എന്നൊരു സീരിയലിലും അൻഷിത അഭിനയിക്കുന്നുണ്ട്. ചെല്ലമ്മയിൽ ഒരു കൊച്ചുപെൺകുട്ടിയുടെ അമ്മ വേഷമാണ് അൻ‌ഷിത അവതരിപ്പിക്കുന്നത്. സീരിയലിലെ ടൈറ്റിൽ റോളാണ് ഇത്. തമിഴ് സീരിയൽ രം​ഗത്ത് പ്രശസ്തനായ നടൻ അർണവാണ് ചെല്ലമ്മയിൽ അൻഷിതയുടെ നായകൻ.

  അതേസമയം, അടുത്തിടെ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു അൻഷിത. തമിഴ് സീരിയലിൽ അൻഷിതയുടെ നായകനായ അർണവിന്റെ ഭാര്യ നടിക്കെതിരെ വലിയ ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയതോടെയാണ് വാർത്തകളിൽ നിറഞ്ഞത്.

  ആദ്യമൊക്കെ ആരോപണങ്ങളിൽ നിശബ്ദത പാലിച്ച് നിന്ന നടി പിന്നീട് വിഷയത്തില്‍ സംസാരിക്കുകയും തന്റെ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. അൻഷിതയും അർണവും പ്രണയത്തിൽ ആണെന്നും അത് തന്റെ കുടുംബജീവിതത്തെ ബാധിച്ചെന്നും പറഞ്ഞാണ് അര്‍ണവിന്റെ ഭാര്യ രംഗത്ത് വന്നത്. പത്ര സമ്മേളനം വിളിച്ചാണ് നടി ആരോപണങ്ങൾ ഉന്നയിച്ചത്.

  കേരളത്തിലും ഈ വാര്‍ത്ത വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. വലിയ രീതിയിലുള്ള വിമർശനം നടിക്ക് മലയാളത്തിൽ നിന്നും ലഭിച്ചിരുന്നു. അപ്പോഴും ഉറച്ച നിലപാടുകളുമായി മുന്നോട്ട് പോകാനായിരുന്നു അൻഷിത ശ്രമിച്ചത്.

  എന്നാൽ ഈ വിവാദങ്ങളോടെ അൻഷിത ലൈംലൈറ്റിൽ എത്തിയിരുന്നു. പിന്നീട് നടിയെ കുറിച്ച് തുടർച്ചയായി പല വാർത്തകളും വന്നിരുന്നു. ഇപ്പോഴിതാ, തന്നെ കുറിച്ച് തെറ്റായി വാർത്ത കൊടുത്ത ഒരു യൂട്യൂബ് ചാനലിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് അൻഷിത. ഇൻസ്റ്റാഗ്രാമിൽ വാർത്തയുടെ സ്ക്രീന്ഷോട്ട് ഉൾപ്പടെ പങ്കുവച്ചാണ് നടി ചാനലിനെതിരെ പ്രതികരിച്ചത്.

  'എനിക്ക് മെന്റൽ ഡിപ്രഷനും ടെൻഷനും.. ഒരു ബ്രേക്ക് എടുക്കുകയാണ്. എല്ലാവരും പ്രാർത്ഥിക്കണം. കണ്ണുനിറഞ്ഞ് കൂടെവിടെയിലെ അൻഷിത' എന്ന തലക്കെട്ടോടെയാണ് യൂട്യൂബ് ചാനൽ വാർത്ത പങ്കുവച്ചിരിക്കുന്നത്.

  Also Read: അസുഖബാധിതനായ സഹോദരനെ സഹായിച്ചത് ഇഷ്ടപ്പെട്ടില്ല, മകളുമായി അദ്ദേഹം ഇറങ്ങിപ്പോയി; വിവാഹമോചനത്തെ പറ്റി ലക്ഷ്മി!

  'നിനക്കൊന്നും വേറെ ഒരു പണിയും ഇല്ലേ.. കഷ്ടം. മറ്റുള്ളവരുടെ ജീവിതത്തിൽ തലയിട്ട് ഇല്ലാത്തതും കൊള്ളാത്തതും എഴുതി കാശ് ഉണ്ടാക്കാൻ ഒരു നാണവുമില്ലാത്ത ജന്മങ്ങൾ. കഷ്ടം. നിങ്ങൾക്കൊക്കെ എന്റെ നടുവിരൽ പ്രണാമം' എന്നാണ് അൻഷിത സ്ക്രീൻ ഷോട്ട് പങ്കുവച്ച് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

  നേരത്തെ പല താരങ്ങളും തങ്ങളെ കുറിച്ച് തെറ്റായ വാർത്തകൾ നൽകുന്ന യൂട്യൂബ് ചാനലുകൾക്കെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. അതിൽ ഏറ്റവും ഒടുവിലത്തെയാണ് അൻഷിതയുടെ പ്രതികരണം. അൻഷിതയുടെ പോസ്റ്റ് ആരാധകർക്കിടയിൽ ഇതിനകം ചർച്ചയായി കഴിഞ്ഞിട്ടുണ്ട്.

  Read more about: actress
  English summary
  Koodevide Actress Anshitha Akbarsha Slam An Online Channel For Spreading Rumours
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X