ഇത് നിങ്ങള്‍ക്ക് വേണ്ടി പോസ്റ്റ് ചെയ്യുന്നത്; കൂടെവിടെയില്‍ നിന്നും പിന്മാറിയോ? വിശദീകരണവുമായി അന്‍ഷിത

വളരെ പെട്ടെന്ന് ജനപ്രീതി നേടിയ പരമ്പരകളില്‍ ഒന്നാണ് കൂടെവിടെ. പരമ്പരയിലെ നായികയായ സൂര്യയെ അവതരിപ്പിക്കുന്നത് അന്‍ഷിതയാണ്. നേരത്തെ തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് അന്‍ഷിത.കൂടെവിടെയിലും പ്രേക്ഷകരുടെ മനസ് കവരാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. പരമ്പരയിലെ കേന്ദ്രകഥാപാത്രങ്ങള്‍ തമ്മിലുള്ള കെമിസ്ട്രിയും ചര്‍ച്ചയാകാറുണ്ട്.

ബ്യൂട്ടി വിത്ത് ബ്രെയിന്‍! ബോളിവുഡിന്റെ താരസുന്ദരി താപ്‌സിയുടെ കിടിലന്‍ ചിത്രങ്ങള്‍

ഇതിനിടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അന്‍ഷിത പരമ്പരയില്‍ നിന്നും പിന്മാറി എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ് അന്‍ഷിത ഇപ്പോള്‍. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. കൂടെവിടെ സീരിയലില്‍ നിന്നും പിന്മാറി നായിക സൂര്യ, പിന്മാറാനുള്ള കാരണം കേട്ട് ഞെട്ടി ആരാധകര്‍ എന്ന വാര്‍ത്ത പങ്കുവച്ചു കൊണ്ടായിരുന്നു അന്‍ഷിതയുടെ പ്രതികരണം.

ഞാന്‍ തന്നെ അറിയുന്നത്

സുഹൃത്തുക്കളെ, ഇന്നലെയാണ് ഇങ്ങനൊരു വാര്‍ത്ത ഞാന്‍ തന്നെ അറിയുന്നത്. തല്‍ക്കാലം കൂടെവിടെയില്‍ നിന്നും ഞാന്‍ മാറിയിട്ടില്ല. ഷൂട്ട് തുടങ്ങാന്‍ കഴിയാത്തത് കൊണ്ട് വീട്ടില്‍ ഇരിക്കുന്നു അത്ര തന്നെ. എന്തായാലും ഫേക്ക് ന്യൂസ് ഇട്ട ഈ യൂട്യൂബ് ചാനലിന് നന്ദി. നിങ്ങളുടെ സന്തോഷം ഫേക്ക് കാര്യങ്ങള്‍ പറഞ്ഞാണ് ഉണ്ടാകുന്നതെങ്കില്‍ അങ്ങെ ആയിക്കോട്ടെ. സന്തോഷിക്കൂ. എന്നായിരുന്നു താരത്തിന്റെ പ്രതികരണം.

 എല്ലാവര്‍ക്കും ഒരുപാട് നന്ദി

ഈ വാര്‍ത്ത വന്നതിന് ശേഷം എനിക്കും കുറേ മെസേജ് വന്നു. എല്ലാവരോടും ഒരുപാട് സ്നേഹം മാത്രം. നന്ദി സുഹൃത്തുക്കളെ നിങ്ങളുടെ സ്നേഹം മെസേജ് ആയി ഇന്നലെ മുതല്‍ വരുന്നുണ്ട്. എന്നെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും ഒരുപാട് നന്ദി. നിങ്ങള്‍ക്ക് വേണ്ടിയാണ് ഇത് പോസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത്. ഞാന്‍ ഇനിയും സൂര്യ ആയി കൂടെവിടെയില്‍ തുടരും എന്നും താരം കൂട്ടിച്ചേര്‍ക്കുന്നു. കബനി എന്ന പരമ്പരയിലൂടെയാണ് അന്‍ഷിത സീരിയല്‍ രംഗത്തേക്ക് എത്തുന്നത്. കൂടെവിടെയില്‍ സൂര്യ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

രസകരമായ പരമ്പര

രസകരമായ പരമ്പര കൂടുതല്‍ ജനപ്രീയമായി കൊണ്ടിരിക്കുകയാണ് ഓരോ നാളും. സൂര്യയോടുള്ള തന്റെ ഇഷ്ടം ഋഷി തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം അതിഥിയ്‌ക്കെതിരെയുള്ള കരുനീക്കങ്ങളുമായി റാണിയമ്മയും കഥയെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നുണ്ട്. സൂര്യയും ഋഷിയും അടുക്കുന്നതോടെ തന്റെ അമ്മയായ അതിഥി ടീച്ചറെ ഋഷി തിരിച്ചറിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പരമ്പര കൂടുതല്‍ രസകരമായി മാറുന്നതിനിടെയാണ് അന്‍ഷിത പിന്മാറിയെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. താരം തന്നെ നേരിട്ട് ആ വാര്‍ത്തകള്‍ നിഷേധിച്ചു കൊണ്ട് രംഗത്ത് എത്തിയതോടെ ആരാധകരുടെ ആശങ്ക മാറിയിരിക്കുകയാണ്.

ചിത്രീകരണം ആരംഭിക്കുന്നതിനായി

അതേസമയം സംസ്ഥാനത്ത് സീരിയില്‍ ചിത്രീകരണങ്ങള്‍ വീണ്ടും ആരംഭിക്കാന്‍ സാധിച്ചിട്ടില്ല. കേരളത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തിലായിരുന്നു സീരിയലുകളുടെ ചിത്രീകരണവും നിര്‍ത്തിവച്ചത്. ഇതിനിടെ നിയന്ത്രണം ലംഘിച്ച് ചിത്രീകരണം തുടര്‍ന്ന് സീതാകല്യാണത്തിന്റെ അണിയറ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നതിനും ചിത്രീകരണം ആരംഭിക്കുന്നതിനായി കാത്തിരിക്കുകയാണ് പ്രേക്ഷകരും.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X