എട്ട് വയസുള്ളപ്പോള്‍ ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്നു, വളര്‍ന്നത് അനാഥാലയത്തില്‍; വിതുമ്പി അന്‍ഷിത
ജനപ്രീയ പരിപാടിയാണ് ബിഗ് ബോസ്. ഹിന്ദിയില്‍ ആരംഭിച്ച് മലയാളത്തിലും തമിഴിലുമൊക്കെ എത്തി വന്‍ വിജയമായി മാറിയ ഷോ. ബിഗ് ബോസ് തമിഴിന്റെ എട്ടാം പതിപ്പ് ഇപ്പോള്‍ നടക്കുന്നുണ്ട്. ഈ സീസണില്‍ വിജയ് സേതുപതിയാണ് ഷോയുടെ അവതാരകന്‍. മലയാളികള്‍ക്കിടയിലും തമിഴ് ബിഗ് ബോസിന് ഒരുപാട് ആരാധകരുണ്ട്. ഇത്തവണ മത്സരാര്‍ത്ഥികളിലും മലയാളിയുണ്ട്.
മലയാളികള്‍ക്കും സുപരിചിതയായ നടി അഷിതയും ബിഗ് ബോസ് തമിഴ് സീസണ്‍ 8 ല്‍ ഉണ്ട്. കൂടെവിടെ എന്ന പരമ്പരയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അന്‍ഷിത. എന്നാല്‍ മലയാളത്തില്‍ നേടിയതിനേക്കാള്‍ സ്വീകാര്യത അന്‍ഷിതയ്ക്ക് നേടിക്കൊടുത്തത് തമിഴ് പരമ്പരയായ ചെല്ലമ്മയാണ്. ഈ പ്രശസ്തിയാണ് അന്‍ഷിതയെ ബിഗ് ബോസിലുമെത്തിച്ചത്.

ഒരു മാസത്തോളമായി തമിഴ് ബിഗ് ബോസ് സീസണ്‍ 8 ആരംഭിച്ചത്. കഴിഞ്ഞ ദിവസം ഷോയിലെ സ്‌റ്റോറി ടെല്ലിംഗ് റൗണ്ടില്‍ ജീവിത കഥ പങ്കുവെക്കാനെത്തിയത് അന്‍ഷിതയായിരുന്നു. തന്റെ ജീവിതത്തിലെ ട്രോമാറ്റിക് ആയൊരു എപ്പിസോഡാണ് താരം അതില്‍ പങ്കുവച്ചത്. അന്‍ഷിതയുടെ വാക്കുകള്‍ സഹ മത്സരാര്‍ത്ഥികളുടെ ഉള്ളുലയ്ക്കുന്നതായിരുന്നു. തന്റെ കുട്ടിക്കാലത്ത് ഭാഗികമായി തളര്‍ന്നു പോയതിനെക്കുറിച്ചാണ് അന്‍ഷിത സംസാരിച്ചത്.
''എനിക്ക് എട്ട് വയസുള്ളപ്പോള്‍ ഞാന്‍ ഭാഗികമായി തളര്‍ന്നു പോയി. ശരീരത്തിന്റെ ഒരുഭാഗം തളര്‍ന്നു പോയി. ആ സമയത്ത് എന്നെ നോക്കാന്‍ ആരും ഉണ്ടായിരുന്നില്ല. മാതാപിതാക്കള്‍ പിരിഞ്ഞിരുന്നു. അനാഥാലയത്തിലാണ് ഞാന്‍ വളര്‍ന്നത്. ദൈവാനുഗ്രഹത്താല്‍ ഒരുപാട് പ്രതിസന്ധികള്‍ക്കിടയിലും ഞാന്‍ തിരിച്ചുവന്നു. പീന്നീട് മീഡിയിയല്‍ വന്നതോടെയാണ് എനിക്ക് സാധാരണ ജീവിതം സാധ്യമായത്'' എന്നാണ് അന്‍ഷിത പറഞ്ഞത്.
താരത്തിന്റെ വാക്കുകള്‍ വൈറലായി മാറുകയാണ്. അതേസമയം താരം ഈ ആഴ്ച എവിക്ഷനെ നേരിടുന്നുണ്ട്. താരത്തിന്റെ തുറന്നു പറച്ചില്‍ വീട്ടുകാര്‍ക്കിടിയലുള്ള സമീപനത്തില്‍ മാറ്റം കൊണ്ടു വരുമോ എന്ന് കണ്ടറിയണം. താരത്തിന്റെ നിശ്ചയദാര്‍ഢ്യത്തെക്കുറിച്ചുള്ള വാക്കുകള്‍ ആരാധകരെ നേടിക്കൊടുക്കുമെന്നാണ് കരുതപ്പെടുന്നത്.
നേരത്തെ താന്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചതിനെക്കുറിച്ചും അന്‍ഷിത തുറന്ന് പറഞ്ഞിരുന്നു. തന്റെ സുഹൃത്തുക്കളാണ് അന്ന് തന്നെ തിരികെ കൊണ്ടു വന്നതെന്നായിരുന്നു അന്‍ഷിത പറഞ്ഞത്. ഓണ്‍ സ്‌ക്രീന്‍ പ്രകടനങ്ങളിലൂടെ മാത്രമല്ല അന്‍ഷിത വാര്‍ത്തകളില്‍ ഇടം നേടിയിട്ടുള്ളത്. നേരത്തെ അന്‍ഷിതയേയും സീരിയില്‍ ഒപ്പം അഭിനയിക്കുന്ന നടനേയും ചേര്‍ത്ത് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. നടന്റെ ഭാര്യ അന്‍ഷിതയ്‌ക്കെതിരെ രംഗത്തെത്തിയതെല്ലാം വലിയ വിവാദമായി മാറിയിരുന്നു.

മലയാളത്തിലെ സീരിയിലുകളിലൂടെയാണ് അന്‍ഷിത ശ്രദ്ധ നേടുന്നത്. കൂടെവിടെയിലൂടെയാണ് താരമായി മാറുന്നത്. പിന്നാലെ താരത്തെ തേടി ചെല്ലമ്മ എന്ന തമിഴ് പരമ്പരയെത്തി. ഇതോടെ തമിഴ് സീരിയല്‍ രംഗത്ത് വലിയ താരമായി മാറുകയായിരുന്നു അന്‍ഷിത. വിവാദങ്ങള്‍ക്കിടയിലും പരമ്പരയുടെ വിജയം അന്‍ഷിതയുടെ ആരാധകരെ കൂട്ടി. പിന്നാലെയാണ് താരം ബിഗ് ബോസിലെത്തുന്നത്.
അതേസമയം ബിഗ് ബോസ് തമിഴില്‍ ഈ സീസണില്‍ കമല്‍ ഹാസന് പകരം അവതാരകനായി എത്തിയത് വിജയ് സേതുപതിയാണ്. മികച്ച പ്രതികരണങ്ങളാണ് അവതാരകന്‍ എന്ന നിലയില്‍ വിജയ് സേതുപതിയ്ക്ക് ലഭിക്കുന്നത്.


Click it and Unblock the Notifications