27 വയസില്‍ പാടില്ലാത്തതൊക്കെ നേരിട്ടു, ആത്മഹത്യ വരെ എത്തി; ജീവിച്ചിരിക്കാന്‍ കാരണം സുഹൃത്തുക്കള്‍

തമിഴ് ബിഗ് ബോസിന്റെ പുതിയ സീസണ്‍ ആരംഭിച്ചിരിക്കുകയാണ്. നാളിതുവരെ കമല്‍ ഹാസന്‍ ആയിരുന്നു അവതരാകന്‍. എന്നാല്‍ ഈ സീസണ്‍ മുതല്‍ തമിഴില്‍ ബിഗ് ബോസ് അവതാരകനായി എത്തുന്നത് വിജയ് സേതുപതിയാണ്. കഴിഞ്ഞ ദിവസമാണ് ബിഗ് ബോസിന്റെ പുതിയ സീസണ്‍ ആരംഭിക്കുന്നത്. ഇത്തവണത്തെ മത്സരാര്‍ത്ഥികളുടെ കൂട്ടത്തില്‍ മലയാളികള്‍ക്ക് പ്രിയങ്കരിയായൊരു നടിയുമുണ്ട്.

തമിഴിലും മലയാളത്തിലും മിനിസ്‌ക്രീനിലെ മിന്നും താരമായ അന്‍ഷിതയും ഇത്തവണ ബിഗ് ബോസിലുണ്ട്. കൂടെവിടെയിലൂടെയാണ് മലയാളത്തില്‍ അന്‍ഷിത താരമാകുന്നത്. അതേസമയം തമിഴില്‍ ചെല്ലമ്മ എന്ന പരമ്പരയിലൂടെ മിന്നും താരമായി മാറിയിരുന്നു അന്‍ഷിത. തന്റെ കരിയറിലും ജീവിതത്തിലും ധാരാളം വെല്ലുവിളികളിലൂടെ കടന്നു പോയ താരമാണ് അന്‍ഷിത.

Anshitha

താന്‍ ജീവിതത്തില്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ചുള്ള അന്‍ഷിതയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. നേരിടാന്‍ പാടില്ലാത്തതെല്ലാം താന്‍ ഇതിനോടകം നേരിട്ടിട്ടുണ്ടെന്നും ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചിട്ടുണ്ടെന്നുമാണ് അന്‍ഷിത ഇന്‍ട്രോ വീഡിയോയില്‍ പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

ഞാന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം കേരളത്തിലാണ്. നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്നെ ചെല്ലമ്മയായിട്ടാകും അറിയുക. ചെല്ലമ്മയെ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്. എന്നാല്‍ അന്‍ഷിതയെ പലര്‍ക്കും അറിയില്ല. അന്‍ഷിതയെ നിങ്ങള്‍ക്ക് എങ്ങനെ ഇഷ്ടപ്പെടും എന്ന് അറിയാന്‍ ആഗ്രഹമുണ്ട്. എന്റെ ജീവിതത്തിലെ എല്ലാ യാത്രയും പ്രേക്ഷകരുമായി പങ്കുവെക്കുന്ന ആളാണ് ഞാന്‍. അതുപോലെ ജീവിതത്തില്‍ പുതിയൊരു യാത്ര ആരംഭിക്കുകയാണ് ഞാന്‍, ബിഗ് ബോസ്.

എന്റെ അഭിനയ ജീവിതത്തെക്കുറിച്ച് പറയുകയാണെങ്കില്‍, മലയാളത്തില്‍ ഞാന്‍ ചെറിയ ചെറിയ വേഷങ്ങളായിരുന്നു ആദ്യം ചെയ്തിരുന്നത്. അതിന് ശേഷമാണ് ഏഷ്യാനെറ്റിലെ ഒരു സീരിയലില്‍ നായകയായി വരുന്നത്. തുടര്‍ന്നാണ് ചെല്ലമ്മ സീരിയിലിലെ നായികയായി എന്നെ തിരഞ്ഞെടുക്കുന്നതും തമിഴിലേക്ക് വരുന്നതും. കേരളത്തിലെ പ്രേക്ഷകര്‍ എനിക്ക് തന്ന സ്‌നേഹത്തേക്കാളും കൂടുതല്‍ സ്‌നേഹം എനിക്ക് തമിഴ് മക്കളില്‍ നിന്നും ലഭിച്ചിട്ടുണ്ട്. സ്വന്തം വീട്ടിലെ ഒരാളെ പോലെ കണ്ട് എന്ന് എല്ലാവരും സ്‌നേഹിക്കുന്നുണ്ട്. അതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്.

എന്റെ കുടുംബത്തെക്കുറിച്ച് പറയാം. എന്റെ അമ്മയാണ് എന്റെ എല്ലാം. അവര്‍ കാരണമാണ് പത്ത് പേര്‍ ഇന്ന് അന്‍ഷിതയെ അറിയുന്നത്. എന്റെ ചെറിയ പ്രായത്തില്‍ തന്നെ അച്ഛനും അമ്മയും വിവാഹ മോചിതരായതാണ്. അന്ന് മുതല്‍ എന്റെ എല്ലാം നോക്കുന്നത് അമ്മയാണ്. എനിക്കൊരു ചേട്ടനുണ്ട്. ചേട്ടനും അമ്മയും ഞാനും അമ്മയുടെ അമ്മയും അടങ്ങുന്നതാണ് എന്റെ കുടുംബം. ചെറിയ കുടുംബമാണ് എന്റേത്. കുടുംബവും സുഹൃത്തുക്കളുമാണ് എന്റെ ലോകം.

Anshitha

ഞാനിന്ന് ജീവനോടെയിരിക്കാന്‍ കാരണം വരെ എന്റെ സുഹൃത്തുക്കളാണ്. ജീവിതത്തില്‍ ഞാന്‍ ഒരുപാട് പ്രതിസന്ധികളെ അഭിമുഖീകരിച്ചിട്ടുണ്ട്. എനിക്കിപ്പോള്‍ 27 വയസായി. ഇതിനുള്ളില്‍ എന്തൊക്കെ ഫേസ് ചെയ്യാന്‍ പാടില്ലയോ അതൊക്കെ ഞാന്‍ ഫേസ് ചെയ്തിട്ടുണ്ട്. ആ സമയത്ത് ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചിട്ടുണ്ട്. അതില്‍ നിന്നെല്ലാം പുറത്ത് കടന്ന് വന്ന് ഇവിടെ വരെ എത്തി നില്‍ക്കാന്‍ കാരണം എന്റെ സുഹൃത്തുക്കളാണ്.

കരിയറില്‍ വേറൊരു ലെവലില്‍ എത്തി നില്‍ക്കുകയാണ്. അങ്ങനെയാണ് ബിഗ് ബോസ് വീട്ടിലേക്ക് എത്തുന്നത്. എനിക്ക് ഒരുപാട് സ്‌നേഹം വേണം. അതാണ് ലക്ഷ്യം. കുട്ടിക്കാലം മുതല്‍ എനിക്ക് മതിയാവോളം കിട്ടാതെ പോയതും ഇപ്പോഴും തേടുന്നതും സ്‌നേഹമാണ്. നിങ്ങളുടെ സ്‌നേഹവും അനുഗ്രഹവും മാത്രമാണ് ഞാന്‍ ചോദിക്കുന്നത്. ഞാന്‍ ആരാണെന്ന് ഇനിയാണ് നിങ്ങള്‍ അറിയാന്‍ പോകുന്നത്.

More from Filmibeat

Read more about: Anshitha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X