21-ാം വയസ്സിൽ പ്രണയിച്ചു വിവാഹം കഴിച്ചു, ഇപ്പോൾ സിംഗിൾ മദർ! രണ്ടും സന്തോഷം: നിഷ മാത്യു പറയുന്നു

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് നടി നിഷ മാത്യു. കൂടെവിടെ എന്ന പാരമ്പരയിലൂടെയാണ് നിഷ ശ്രദ്ധനേടുന്നത്. പരമ്പരയിലെ വില്ലത്തി റാണിയമ്മ ആയിട്ടാണ് നിഷ മാത്യൂ എത്തുന്നത്. നോട്ടവും ഭാവവും കൊണ്ടെല്ലാം നല്ല അസ്സൽ വില്ലത്തിയായാണ് അഭിനയിക്കുന്നതെങ്കിലും പ്രേക്ഷകർക്കിടയിൽ സ്വീകാര്യത നേടാൻ നിഷയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

സീരിയലിന് പുറമെ സിനിമകളിലും നിഷ അഭിനയിച്ചിട്ടുണ്ട്. ദുബായിൽ പ്രൊഡക്ഷൻ കമ്പനി നടത്തിയിരുന്ന നിഷ, ജോയ് മാത്യു സംവിധാനം ചെയ്ത ഷട്ടർ എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ എത്തുന്നത്. ചിത്രത്തിൽ സുഹറ എന്ന കഥാപാത്രത്തെയാണ് നിഷ അവതരിപ്പിച്ചത്. പിന്നീട് അഞ്ചോളം സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത ശേഷമാണു നടി മിനിസ്‌ക്രീനിൽ എത്തുന്നത്.

nishaa mathew

ഇപ്പോഴിതാ, പടച്ചോനെ ഇങ്ങള് കാത്തോളീ എന്ന സിനിമയിലൂടെ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുകയാണ് നിഷ. ശ്രീനാഥ് ഭാസിയെ നായകനാക്കി ബിജിത് ബാല സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സഖാവ് കമല എന്ന കഥാപാത്രമായാണ് നിഷ മാത്യു എത്തുന്നത്.

അതേസമയം പുതിയ ഒരു അഭിമുഖത്തിൽ തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് താരം. അഭിമുഖത്തിൽ കോളേജ് കാലത്ത് പ്രണയമുണ്ടായിരുന്നു എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നിഷ.

'കോളേജിൽ വെച്ച് പ്രണയമുണ്ടായിരുന്നു. അയാളെ തന്നെ വിവാഹം കഴിച്ചു. പ്രണയിച്ചു വിവാഹം കഴിക്കുന്നതിന് എതിർപ്പുകൾ ഉണ്ടായിരുന്നു. വളരെ നേരത്തെ ആയിരുന്നു വിവാഹം. 21 - മത്തെ വയസ്സിൽ ആയിരുന്നു. പ്രണയം വിജയിച്ചോ എന്ന് ചോദിച്ചാൽ വിജയിച്ചു. പക്ഷെ ഇപ്പോൾ വിജയമാണോ എന്ന് ചോദിച്ചാൽ അറിയില്ല,'

'ഇപ്പോൾ ഞാൻ വിവാഹിതയല്ല. സിംഗിൾ മദറാണ്. അന്ന് അത് സന്തോഷം ആയിരുന്നു. ഇന്ന് ഇതാണ് സന്തോഷം. അന്ന് ആ തീരുമാനം ശരിയായിരുന്നു. ഇന്ന് ഇതാണ് ശരി രണ്ടിലും ഞാൻ സന്തോഷവതിയാണ്. ഒരു കാര്യവും നമ്മൾ തെറ്റണം എന്ന വിചാരിച്ച് ചെയ്യുന്നതല്ല. അതെല്ലാം അപ്പോഴത്തെ ശരികളാണ്. തെറ്റി പോയാലും മുന്നോട്ട് പോവുക,' നിഷ പറഞ്ഞു.

കൂടെവിടെയിലേക്ക് എത്തിയതിനെ കുറിച്ചും നടി സംസാരിക്കുന്നുണ്ട്. 'സീരിയലിന്റെ പ്രൊഡ്യുസറാണ് എന്നെ റാണിയമ്മയായി കാസ്റ്റ് ചെയ്യുന്നത്. എന്നെ വിളിച്ച് ക്യാരക്ടർ പറഞ്ഞു. അയ്യോ സീരിയലോ, ഞാൻ ചെയ്യത്തില്ല. സീരിയൽ എനിക്ക് താൽപര്യമില്ല എന്നൊക്കെ ആണ് ഞാൻ ആദ്യം പറഞ്ഞത്. പക്ഷെ ഡിസ്കഷനിൽ അദ്ദേഹത്തിന് എന്നെ കൺവിൻസ്‌ ചെയ്യാൻ സാധിച്ചു. മലയാളം സീരിയൽ മേഖലയിൽ ഒരു താരത്തിന് ലഭിക്കുന്ന ജനപ്രീതിയും മറ്റും അദ്ദേഹം പറഞ്ഞു.

അതിന് ശേഷവും ഇത് എങ്ങനെ ചെയ്യുമെന്ന ആശങ്ക എനിക്ക് ഉണ്ടായിരുന്നു. പക്ഷെ അത് മാറിയത് എന്റേത് ഒരു നെഗറ്റീവ് ഷേഡുള്ള കഥാപാത്രമാണെന്ന് പറഞ്ഞപ്പോഴാണ്. കോളേജ് പ്രിൻസിപ്പൾ ആണ് പക്ഷെ ഒരു നെഗറ്റീവ് ഷേഡുണ്ട് എന്നായിരുന്നു പറഞ്ഞത്. അത് എനിക്ക് ഇന്ട്രെസ്റ്റിങ് ആയി. അതുകൊണ്ടാണ് ഞാൻ കഥാപാത്രം ഏറ്റെടുത്തത്' നിഷാ മാത്യു പറഞ്ഞു.

'റാണിയമ്മയെ ഭയങ്കര ഇഷ്ടമാണ്.പല കാര്യങ്ങളിലും ആ കഥാപാത്രം സ്വാധീനിക്കുന്നുണ്ട്. വളരെ ശാഠ്യക്കാരിയാണ് കഥാപാത്രം. സ്വന്തം കാര്യങ്ങൾ കാണാൻ എവിടെ വരെയും പോകും. നല്ല ഇച്ഛശക്‌തിയാണ്. അവരുടെ ഒരു കാര്യം നേടാൻ എന്ത് കഷ്ടപ്പാടും സഹിക്കാൻ തയ്യാറാണ്. അതൊക്കെ ഇഷ്ടമാണ്,' നിഷാ പറഞ്ഞു.

nishaa mathew

'പള്ളിയിലെ പരിപാടികളിൽ സജീവമായത് മുതലാണ് എനിക്ക് അഭിനയത്തിലും മറ്റുമൊക്കെ താൽപര്യമുണ്ടെന്ന് മനസിലാക്കുന്നത്. അന്ന് മുതൽ ആങ്കറിങ്ങിനും ന്യൂസ് വായിക്കാനും ഒക്കെ പോകുമായിരുന്നു. പള്ളിയിൽ നിന്ന് പാട്ട് പാടാനൊക്കെ പോയിട്ടുണ്ട്.

'അതിനിടയിൽ മനോരമ ആരംഭിക്കാൻ ഇരുന്ന ചാനലിൽ ആങ്കറിങ് ചെയ്തിരുന്നു. എന്നാൽ ആ ചാനൽ എയർ ചെയ്തില്ല. അതിന് പകരമാണ് മഴവിൽ മനോരമ വന്നത്. അതിൽ ഒരു പരിപാടിയിൽ വെച്ച് സിബി മലയിൽ ഉൾപ്പെടെയുള്ളവരുമായി സംസാരിക്കാനൊക്കെ പറ്റി. ആ എക്സ്പോഷർ ഒക്കെ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്,' നിഷ പറഞ്ഞു.

Read more about: serial actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X