For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒറ്റയ്ക്ക് ചെല്ലുമ്പോള്‍ പലരുടേയും ധാരണ മറ്റെന്തോ ആണ്; സിനിമാനുഭവം പറഞ്ഞ് അതിദി ടീച്ചര്‍

  |

  ജനപ്രീയ പരമ്പരയാണ് കൂടെവിടെ. പഠിക്കണം എന്ന തന്റെ ആഗ്രഹത്തിന് പിന്നാലെ പോകുന്ന സൂര്യ എന്ന പെണ്‍കുട്ടി നേരിടുന്ന വെല്ലുവിളികളെ കുറിച്ചാണ് പരമ്പര പറയുന്നത്. ഈ യാത്രയില്‍ സൂര്യയ്ക്ക് കരുത്തായി മാറുന്നത് അതിദി ടീച്ചറാണ്. ഒരു നിഴല് പോലെ സൂര്യയോടൊപ്പം തന്നെ അതിദി ടീച്ചറുണ്ട്. ആരാധകരുടെ മനസ് കവര്‍ന്ന അതിദി ടീച്ചറായി എത്തുന്നത് ശ്രീധന്യയാണ്. അവതാരകയായി ക്യാമറയ്ക്ക് മുന്നിലെത്തിയ ശ്രീധന്യ സിനിമയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

  സ്റ്റൈലൻ ലുക്കിൽ അനു മോൾ, സാരി ചിത്രം വൈറലാവുന്നു, കാണൂ

  ഇപ്പോഴിതാ ശ്രീധന്യ സീരിയലിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമെല്ലാം മനസ് തുറന്നിരിക്കുകയാണ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രീധന്യ എന്ന അതിദി ടീച്ചര്‍ മനസ് തുറന്നത്. അഭിനയം തന്റെ സ്വപ്‌നത്തില്‍ പോലുമുണ്ടായിരുന്നില്ലെന്ന് ശ്രീധന്യ പറയുന്നു. മകളുടെ ജനനത്തിന് ശേഷമാണ് വിഷ്വല്‍ മീഡിയയില്‍ സജീവമാകുന്നത്. ലീലാമേനോന്‍ പങ്കെടുത്ത ടോക് ഷോയില്‍ അവതാരകയായി തുടങ്ങി. പിന്നീട് വീട് എന്ന പരിപാടി അവതരിപ്പിച്ചു. ഇതിലൂടെയാണ് സിനിമയിലെത്തുന്നത് എന്നാണ് ശ്രീധന്യ പറയുന്നത്.

  കടാക്ഷത്തിലൂടെയാണ് സിനിമയിലെത്തുന്നത്. പിന്നീട് കുറച്ച് സിനിമകളില്‍ അഭിനയിച്ചുവെങ്കിലും പിന്നീട് പഠനത്തിന്റേയും മറ്റും തിരക്കുകളിലേക്ക് കടന്നു. കൂടെവിടെയുടെ നിര്‍മ്മാതാവ് സേതുകുമാര്‍ തന്റെ സുഹൃത്താണെന്നും അദ്ദേഹംമാണ് നല്ല കഥാപാത്രമാണ് അഭിനയിച്ചു നോക്കൂവെന്ന് പറയുന്നതും. പരീക്ഷിച്ചു നോക്കാമെന്നേ കരുതിയുള്ളൂവെന്നും പക്ഷെ ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനമായിരുന്നു അതെന്ന് ശ്രീധന്യ പറയുന്നു. അതിദി ടീച്ചര്‍ കരിയറിലെ വഴിത്തിരിവായി മാറിയെന്നും ശ്രീധന്യ പറയുന്നു.

  സിനിമയില്‍ അഭിനയിക്കുമ്പോള്‍ താന്‍ ഒറ്റയ്ക്കായിരുന്നു സെറ്റില്‍ പോയിരുന്നതെന്നും ഇതിന്റെ പേരില്‍ ചില പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ശ്രീധന്യ പറയുന്നു. ആദ്യത്തെ രണ്ട് മൂന്ന് സിനിമകള്‍ സൗഹൃദത്തിന്റെ പേരിലായിരുന്നു ലഭിച്ചത്. അത് വളരെ രസകരമായിരുന്നു. അതിന് ശേഷം ബുദ്ധിമുട്ട് തോന്നിയ സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ടെന്നാണ് ശ്രീധന്യ പറയുന്നത്. മറ്റേത് ജോലിയും പോലെ തന്നെയല്ലേ സിനിമ എന്ന് എല്ലാവരും പറയുന്നത് കേട്ടിട്ടുണ്ട്. എന്നാല്‍ തനിക്ക് അങ്ങനെ തോന്നിയിട്ടില്ലെന്നും ശ്രീധന്യ പറയുന്നു. താരത്തിന്റെ വാക്കുകളിലേക്ക്.

  ''ഞാനെന്റെ കരിയറില്‍ നിരവധി സ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. അഭിനയ ജീവിതം അതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. ആദ്യ സിനിമയൊഴികെ ബാക്കിയെല്ലാ സെറ്റിലും താന്‍ ഒറ്റയ്ക്ക് തന്നെയാണ് പോയിട്ടുള്ളത്. ഒറ്റയ്ക്ക് ചെല്ലുമ്പോള്‍ പലരുടേയും ധാരണ മറ്റെന്തോ ആണ്. ഒരു സെറ്റില്‍ ഒരാള്‍ എന്നോട് പറയുകയും ചെയ്തു. നിങ്ങള്‍ ഒറ്റയ്ക്ക് വരുന്നത് കൊണ്ടാണ് തെറ്റിദ്ധരിക്കുന്നതെന്ന്. എനിക്ക് അതിശയം തോന്നി. ഏത് ജോലിക്കാണ് നമ്മള്‍ വീട്ടുകാരേയും കൂട്ടി പോകുന്നത്?'' ശ്രീധന്യ പറയുന്നു.

  Recommended Video

  മമ്മൂട്ടിയെ ഒഴിവാക്കി പൃഥിരാജിനെ നായകനാക്കാൻ കാരണം ഇതാണ് .വെളിപ്പെടുത്തലുമായി തുളസിദാസ്‌

  എനിക്ക് സ്വന്തമായി വന്ന് എന്റെ ജോലി ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ ഈ പണി നിര്‍ത്തുന്നതല്ലേ നല്ലത് എന്ന് താന്‍ അയാളോട് പറഞ്ഞുവെന്നും ശ്രീധന്യ പറയുന്നു. ഇന്ന് ആ കാഴ്ചപ്പാട് കുറച്ച് കൂടെ മാറിയിട്ടുണ്ടാകാമായിരിക്കാം എന്നും താന്‍ പറഞ്ഞത് 2012 ലെ കാര്യമാണെന്നും ശ്രീധന്യ പറയുന്നു. കാര്യമെന്തായാലും സ്ത്രീകളോട് വേറിട്ട മനോഭാവം കാണിക്കുന്നത് അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും ആ തെറ്റ് കൃത്യമായി തിരുത്തി കൊടുക്കേണ്ടിയും വന്നിട്ടുണ്ടെന്നും താരം പറയുന്നു.

  നേരം പോക്കിന് പ്രണയിച്ചു, വീട്ടുകാർ പിടിച്ച് കെട്ടിച്ചു, ആ പ്രണയത്തെ കുറിച്ച് നടിയുടെ പിതാവ്

  ഹൃഷികേശാണ് ഭര്‍ത്താവ്. തൃപ്പൂണിത്തുറയിലാണ് വീട്. മുംബൈയില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനിലെ ഉദ്യോഗ്‌സഥനാണ്. തങ്ങള്‍ കുടുംബമായി മുംബൈയിലാണ് താമസമെന്നും ശ്രീധന്യ പറയുന്നു. രണ്ട് പെണ്‍മക്കളാണുള്ളത്. വൈഷ്ണവിയും മൃണാളിനിയും. ഷട്ട് വരുമ്പോള്‍ താന്‍ തിരുവനന്തപുരത്തേക്ക് പോവും. ഷെഡ്യൂള്‍ കഴിയുമ്പോള്‍ തിരികെ മുംബൈയിലേക്ക്. തന്റെ അമ്മ സരോജ മക്കളുടെ കൂടെയുണ്ടെങ്കില്‍ അവര്‍ക്ക് തന്നെ മിസ് ചെയ്യില്ലെന്നും ശ്രീധന്യ പറയുന്നു.

  Read more about: serial
  English summary
  Koodevide Fame Sreedhanya Opens Up About Her Life And Struggles She Faced
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X