അൻഷിതയെ ചേർത്തുപിടിച്ച് അർണവ്; ഇവിടെ എന്താണ് നടക്കുന്നത്? ഇവർ സെറ്റായോ എന്ന് ആരാധകർ; ഫോട്ടോ വൈറൽ
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് അന്‍ഷിത അക്ബർഷാ. സ്വന്തം പേരിനേക്കാൾ സൂര്യ എന്ന പേരിലായിരിക്കും അൻഷിതയെ പ്രേക്ഷകർക്ക് കൂടുതൽ പരിചയം. കൂടെവിടെ സീരിയലിൽ അൻഷിത അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരാണ് സൂര്യ കൈമൾ. വലിയ ജനപ്രീതിയുള്ള പരമ്പരയാണ് അൻഷിത നായികയായ കൂടെവിടെ. അതിനാൽ തന്നെ നിരവധി ആരാധകരും അൻഷിതയ്ക്ക് ഉണ്ട്.
മലയാളത്തിന് പുറമെ തമിഴ് പരമ്പരകളിലും സജീവമാണ് അൻഷിത. വിജയ് ടിവിയില്‍ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന നടിയുടെ ചെല്ലമ്മ എന്ന പരമ്പര തമിഴ് മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ സൂപ്പർ ഹിറ്റാണ്. ചെല്ലമ്മ ഇപ്പോൾ മലയാളത്തിലേക്ക് മൊഴിമാറ്റി ഏഷ്യാനെറ്റിലും സംപ്രേഷണം ചെയ്യുന്നുണ്ട്. തമിഴ് പ്രേക്ഷകരുടെ പ്രിയപ്പെട്ട നടൻ അർണവ് ആണ് പരമ്പരയിൽ നായകനായി എത്തുന്നത്. ഇവർ തമ്മിലുള്ള കെമിസ്ട്രി ആരാധകർ ഏറ്റെടുത്തതാണ്.

അതിനിടെ ഇരുവരെയും ചേർത്ത് ചില ഗോസിപ്പുകളും ഒപ്പം തന്നെ വിവാദങ്ങളും തലപൊക്കിയിരുന്നു. അർണവിന്റെ ഭാര്യ ദിവ്യ ശ്രീധർ അൻഷിതയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. അർണവിന്റേയും തന്റേയും ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടെന്നും അതിന് കാരണം അൻഷിതയാണെന്നും പറഞ്ഞ് ഗർഭിണിയായ ദിവ്യ രംഗത്തെത്തുകയായിരുന്നു. ഇതിനു പിന്നാലെ അർണവ് ദിവ്യയെ ഉപേക്ഷിച്ചു.
പിന്നാലെ വ്യാപക സൈബർ ആക്രമണമാണ് അൻഷിതയ്ക്ക് നേരെയുണ്ടായത്. എന്നാൽ തങ്ങൾ അടുത്ത സുഹൃത്തുക്കൾ മാത്രമാണെന്ന് വ്യക്തമാക്കി അർണവും അൻഷിതയും രംഗത്തെത്തി. പതിയെ ഈ വിവാദങ്ങളെല്ലാം കെട്ടടങ്ങുകയും ചെയ്തു. രണ്ടുപേരും കരിയറിന്റെ തിരക്കുകളിലേക്കും മടങ്ങി. അതേ സമയം വിവാദങ്ങള്‍ കാരണം അൻഷിതയ്ക്ക് അർണവുമായുള്ള സൗഹൃദത്തിന് ഒന്നും സംഭവിച്ചിരുന്നില്ല.
സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും ചെല്ലമ്മയുടെ ലൊക്കേഷനില്‍ നിന്നുമുള്ള ഫോട്ടോകളും റീല്‍ വീഡിയോകളുമൊക്കെ പങ്കുവയ്ക്കാറുണ്ടായിരുന്നു. എന്നാൽ ഇപ്പോഴിതാ അൻഷിത പങ്കുവെച്ച പുതിയ ഒരു ചിത്രം പഴയ വിവാദങ്ങളെ വീണ്ടും ചർച്ചയിൽ കൊണ്ടുവന്നിരിക്കുകയാണ്. അർണവിനൊപ്പമുള്ള ഒരു ചിത്രമാണ് അൻഷിത പങ്കുവെച്ചിരിക്കുന്നത്. 'ഹേയ് മെന്റല്‍' എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ചിത്രത്തിൽ അൻഷിതയെ ചേർത്ത് പിടിച്ചിരിക്കുകയാണ് അർണവ്.

വളരെ മനോഹരമായ രീതിയിൽ വസ്ത്രം ധരിച്ചാണ് രണ്ടുപേരെയും ചിത്രത്തിൽ കാണുന്നത്. ഫോട്ടോ കണ്ടാല്‍ രണ്ടു പേരുടെയും വിവാഹ നിശ്ചയം കഴിഞ്ഞോ എന്ന് പോലും സംശയിച്ചേക്കാം. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തുന്നത്. എന്താ ഇവിടെ നടക്കുന്നത്, ഇവര്‍ സെറ്റായോ, ശരിക്കും വിവാഹം ചെയ്യാന്‍ പോകുകയാണോ എന്നൊക്കെ ചോദിച്ചുകൊണ്ടാണ് ആരാധകരുടെ കമന്റുകൾ. അതേ സമയം ഏതോ റാംപ് വാക്കിന് വേണ്ടിയാണു രണ്ടു പേരും അത്തരത്തിൽ ഒരുങ്ങിയിരിക്കുന്നത് എന്നാണ് സൂചന.
അതിനിടെ ചിലർ ഇരുവർക്കും വിവാഹ മംഗളാശംസകൾ നേർന്നും എത്തുന്നുണ്ട്. രണ്ടുപേരെയും ഒരുമിച്ച് കാണുന്നത് ഇഷ്ടപ്പെടുന്ന നിരവധി ആരാധകരെയും കമന്റ് ബോക്സിൽ കാണാം. അതേസമയം മലയാളികളേക്കാൾ തമിഴ് ആരാധകരെയാണ് കമന്റ് ബോക്സിൽ കാണുന്നത്.


Click it and Unblock the Notifications