അത്ര പാവമല്ല, വില്ലത്തി കഥാപാത്രങ്ങളാണ് കൂടുതൽ ഇഷ്ടം, അതിന് കാരണമുണ്ട്, വെളിപ്പെടുത്തി കൂടെവിടെ താരം മാൻവി

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മാൻവി. നിലവിൽ ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ, സീ കേരളത്തിലെ സൂപ്പർ ഹിറ്റ് പരമ്പരയായ മിസിസ് ഹിറ്റ്ലർ എന്നീ പരമ്പരകളിലാണ് അഭിനയിക്കുന്നത്. രണ്ട് പരമ്പരകളിലും നെഗറ്റീവ് ഗെറ്റപ്പിലാണ് നടി എത്തുന്നത്. വില്ലത്തി കഥാപാത്രമാണെങ്കിലും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് താരത്തിന് ലഭിക്കുന്നത്.

ഋഷിയെ സ്നേഹിക്കുന്ന മിത്ര എന്ന കഥാപാത്രത്തെയാണ് കൂടെവിടെ പരമ്പരയിൽ അവതരിപ്പിക്കുന്നത്. മിസിസ് ഹിറ്റ്ലറിൽ സൂര്യ എന്ന കുശുമ്പിയായ മരുമകൾ കഥാപാത്രമായിട്ടാണ് മാൻവി എത്തുന്നത്. രണ്ട് സീരിയലിനും ഒരുപോലെ തിളങ്ങാൻ നടിക്ക് കഴിഞ്ഞിട്ടുണ്ട്. സീരിയലിൽ നെഗറ്റീവ് കഥാപാത്രമാണെങ്കിലും നടിക്ക് കൈനിറയെ ആരാധകരുണ്ട്. ഇപ്പോഴിതാ സീരിയൽ വിശേഷം പങ്കുവെയ്ക്കുരയാണ് മാൻവി. അൽപം നെഗറ്റീവ് ഷെയിഡുളള കഥാപാത്രം ചെയ്യാനാണ് ഇഷ്ടമെന്നാണ് താരം പറയുന്നത്. Cinematheque എന്ന യൂട്യുബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്

അമൃത നായരുടെ വാക്കുകൾ ചർച്ചയാവുന്നു, കുടുംബവിളക്കിൽ നിന്ന് മാറിയത് ഇത് കൊണ്ടാണോ.

വില്ലത്തി കഥാപാത്രങ്ങൾ

പാവത്താൻ ക്യാരക്ടറിനെക്കാളും അൽപം കുശുമ്പും കുന്നായിമ്മയുമുള്ള കഥാപാത്രം ചെയ്യാൻ തനിക്ക് താൽപര്യമെന്നാണ് മാൻവി പറയുന്നത്. കാരണവും നടി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മാൻവിയുടെ വാക്കുകൾ ഇങ്ങനെ.. പാവത്താൻ ക്യാരക്ടറിനെക്കാളും അൽപം കുശുമ്പും കുന്നായിമ്മയുമുള്ള നെഗറ്റീവ് ഷെയിഡുള്ള കഥാപാത്രം ചെയ്യാൻ ഇഷ്ടമാണ്. പുറത്ത് നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും മാൻവി അഭിമുഖത്തിൽ പറയുന്നുണ്ട്. സീരിയലിലെ പോലെ അല്ല റിയൽ ലൈഫിൽ. എന്നാൽ അത്ര പാവവുമല്ല എന്നാണ് നടി പറയുന്നത്. കൂടാതെ പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കുക തന്നെ ചെയ്യും. കൂടാതെ വില്ലത്തി കഥാപാത്രങ്ങൾക്ക് മികച്ച രീതിയിൽ പെർഫോം ചെയ്യാമെന്നും മാൻവി പറയുന്നു.

സ്റ്റാർ മാജിക്ക്

ഫ്ലവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന ഷോയായ സ്റ്റാർ മാജിക്കിലൂടെയാണ് മാൻവി പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. നെഗറ്റീവ് കഥാപാത്രങ്ങളിൽ തിളങ്ങി നിൽക്കുമ്പോഴാണ് സ്റ്റാർ മാജിക്കിൽ മാൻവി എത്തുന്നത്. ഷോയിലൂടെ മികച്ച പ്രേക്ഷക സ്വീകാര്യത നേടുകയായിരുന്നു. അഭിമുഖത്തിൽ സ്റ്റാർ മാജിക്കിനെ കുറിച്ചും മാൻവി പറയുന്നുണ്ട്. '' അധികം പേരും കാണുമ്പോൾ ചോദിക്കുന്നത് ഈ ചാട്ടവാറിന്റെ അടിയെ കുറിച്ചാണ് ''. എത്ര അടി കിട്ടിയിട്ടുണ്ടെന്നുള്ള അവതാരകന്റെ ചോദ്യത്തിലായിരുന്നു ഷോയെ കുറിച്ച് താരം സംസാരിച്ചത്.

ചാട്ടവാറടി

നടിയുടെ വാക്കുകൾ ഇങ്ങനെ... ''കുറെ ചാട്ടവാറിന്റെ അടി കിട്ടിയിട്ടുണ്ട്.എല്ലാവരും കാണുമ്പോൾ ആദ്യം ചോദിക്കുന്നത് ചാട്ടവാറടിയെ കുറിച്ചാണ്. എന്നാൽ അതിന്റെ രഹസ്യത്തെ കുറിച്ച് പറയില്ലെന്നും മാൻവി അഭിമുഖത്തിൽ പറയുന്നു. ഷോയിലെ ഒരു ഫൺ എലമെന്റാണ് ചാട്ടവാറടി. എല്ലാ എപ്പിസോഡിലും ഈ ചാട്ടവാറി വാങ്ങിക്കാറുണ്ടെന്നും മാൻവി പറയുന്നു. ബിനു അടിമാലിയുടെ ടീമിൽ കളിക്കാനാണ് കൂടുതൽ ഇഷ്ടമെന്നും താരം അഭിമുഖത്തിൽ പറയുന്നുണ്ട്. സ്റ്റാർമാജിക്കിലെ എല്ലാവരേയും നേരത്തെ അറിയാവുന്നത് കൊണ്ട് ഷൂട്ട് രസകരമാണെന്നാണ് മാൻവി കൂട്ടിച്ചേർത്തു

ഷാനവാസും ബിപിനും

മിസിസ് ഹിറ്റ്ലർ കൂടെവിടെ സീരിയലിനെ കുറിച്ചും ലൊക്കേഷനെ കുറിച്ചും മാൻവി അഭിമുഖത്തിൽ പറയുന്നുണ്ട്. നടൻ ഷാനവാസും മോഘ്നയുമാണ് മിസിസ് ഹിറ്റ്ലറിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിന മുൻപ് ഷാനവാസിനോടൊപ്പം സീത എന്ന പരമ്പരയിൽ മാൻവി അഭിനയിച്ചിട്ടുണ്ട്. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. കൂടെവിടെ സീരിയലിലെ ബിപിനുമായും മാൻവിക്ക് അടുത്ത സഹൃദമാണുള്ളത്. സീത എന്ന പരമ്പരയിൽ ബിപിനും ഒര പ്രധാന കഥാപാത്രത്തിൽ എത്തിയിരുന്നു. നാല് വർഷത്തോളം ഈ സീരിയൽ സംപ്രേക്ഷണം ചെയ്തിരുന്നു. ഷാനവാസിന്റെ കഥാപാത്രമായ ഇന്ദ്രന്റെ സഹോദരിയായിട്ടായിരുന്നു മാൻവി എത്തിയത്. വീണ്ടും സീത ടീമിനോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷമുണ്ടെന്നും ഒരിക്കൽ കൂടി ഒരു സീരിയൽ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നതായും മാൻവി പറയുന്നു. ഷാനും ചേട്ടനാണ് ഹീറോ എന്ന് അറിഞ്ഞപ്പോൾ ഒത്തിരി സന്തോഷമായിരുന്നു എന്നും താരം കൂട്ടിച്ചേർത്തു.

വീഡിയോ കടപ്പാട്, Cinematheque യുട്യൂബ് ചാനൽ

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X