For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വീണ്ടും തളിരിട്ട് ഋഷി-സൂര്യ പ്രണയം; കാത്തിരുന്ന നിമിഷമെന്ന് ആരാധകര്‍, പക്ഷെ ഒരു തടസ്സം!

  |

  ജനപ്രീയ പരമ്പരകളിലൊന്നാണ് കൂടെവിടെ. രസകരമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് പരമ്പര ഇപ്പോള്‍ കടന്നു പോകുന്നത്. ഋഷിയും സൂര്യയും തമ്മിലുള്ള പിണക്കങ്ങളും വഴക്കുകളും പുറത്ത് കാണിക്കാത്ത സ്്‌നേഹവുമെല്ലാം ആരാധകരുടെ മനസ് കവരുകയാണ്. ഇപ്പോഴിതാ അണിയറ പ്രവര്‍ത്തകര്‍ പുറത്ത്് വിട്ട പുതിയ പ്രൊമോ വീഡിയോയും സൂചിപ്പിക്കുന്നത് ഇവര്‍ക്കിടയിലെ പ്രണയം പുതിയ തലത്തിലേക്ക് എത്തുന്നുവെന്നാണ്. എന്നാല്‍ അത്ര സുഖമായിരിക്കില്ല മുന്നോട്ടുള്ള യാത്ര എന്നുറപ്പാണ്.

  വീണ്ടും ഗ്ലാമര്‍ ചിത്രങ്ങളുമായി മിണ്ടാപ്പൂച്ച; ഗോപികയുടെ പുതിയ ചിത്രങ്ങളും വൈറല്‍

  രസകരമായ വീഡിയോയില്‍ സൂര്യയെ രാത്രി ഫോണ്‍ ചെയ്യുകയാണ് ഋഷി. ഋഷിയെക്കുറിച്ച് സൂര്യ ആലോചിച്ച് കൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് ഋഷിയുടെ ഫോണ്‍ കോള്‍ എത്തുന്നത്. എന്നാല്‍ പതിവ് പോലെ ഋഷിയെ വട്ടം കറക്കുന്ന ചോദ്യങ്ങളാണ് സൂര്യയ്ക്ക് ചോദിക്കാനുണ്ടായിരുന്നത്. വിളിച്ചത് എന്നെ തന്നെയാണോ എന്നാണ് സൂര്യ ആദ്യം ചോദിക്കുന്നത്. അതെ എന്ന് വ്യക്തമാക്കിയ ഋഷി എന്തുകൊണ്ടാണ് സൂര്യ അങ്ങനെ ചോദിച്ചതെന്ന് ചോദിക്കുന്നുണ്ട്.

  രസകരമായിരുന്നു ഇതിന് സൂര്യയുടെ മറുപടി. അന്നത്തേത് പോലെ സൂര്യകുമാറിനെ വിളിച്ചപ്പോള്‍ നമ്പര്‍ മാറിപ്പോയതല്ലല്ലോ എന്നാണ് സൂര്യ ചോദിക്കുന്നത്. പിന്നാലെ എന്തിനായിരുന്നു നേരത്തെ വന്നതെന്ന് സൂര്യ ഋഷിയോട് ചോദിക്കുന്നു. താന്‍ അവിടേക്ക് വന്നത് സൂര്യയെ കാണാന്‍ തന്നെയായിരുന്നുവെന്ന് ഋഷി തുറന്ന് പറയുന്നതും കാണാം. ഇതോടെ തന്റെ മനസിലെ സ്‌നേഹം പറയാതെ തന്നെ ഋഷി സൂര്യയെ ബോധ്യപ്പെടുത്തുകയാണെന്നാണ് വിലയിരുത്തേണ്ടത്.

  എന്നാല്‍ ഇരുവരും സംസാരിച്ചു കൊണ്ടിരിക്കേ ഋഷിയെ ഫോണില്‍ വിളിക്കാന്‍ ശ്രമിക്കുന്ന മിത്രയെയും വീഡിയോയില്‍ കാണാം. ഋഷിയുടെ ഫോണ്‍ ബിസിയാണെന്ന് ബോധ്യപ്പെടുന്നതോടെ മിത്ര എന്തായിരിക്കും ചെയ്യുക എന്നാണ് കണ്ടറിയേണ്ടത്. ഋഷിയും സൂര്യയും തമ്മിലുളള ബന്ധം വീണ്ടും തളിരിടുമ്പോള്‍ മിത്ര ഒരു തടസമായി മാറുമോ എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്. മിത്രയുടെ ഇടപെടലുകള്‍ ഇരുവരേയും അകറ്റുമോ എന്നാണ് അറിയേണ്ടത്. അതേസമയം വീണ്ടും സൂര്യയുടെ രക്ഷകയായ അതിഥി എത്തുമോ എന്നതും കണ്ടറിയണം.

  കഴിഞ്ഞ ദിവസം സൂര്യയെ കാണാനായി അതിഥി ടീച്ചറുടെ വീട്ടിലേക്ക് ഋഷി എത്തിയിരുന്നു. എന്നാല്‍ താന്‍ വന്നത് ഡാഡിയെക്കുറിച്ച് അതിഥി ടീച്ചറോട് അന്വേഷിക്കാനാണെന്നായിരുന്നു ഋഷി പറഞ്ഞത്. ഇത് മനസിലാക്കിയ സൂര്യ ഋഷിയെ അതിഥി ടീച്ചറുടെ മുന്നില്‍ വച്ച് തന്നെ കളിയാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാത്രി സൂര്യയ്ക്ക് ഋഷിയുടെ ഫോണ്‍ കോള്‍ വരുന്നത്. അതേസമയം രസകരമായ കമന്റുകളുമായി ആരാധകരും എത്തിയിട്ടുണ്ട്.


  പറയാതെ ഉള്ളില്‍ കൊണ്ട് നടക്കുന്ന പ്രണയത്തിനു അല്ലേലും ഇത്തിരി ഭംഗി കൂടുതലാ മാഷേ, സൂര്യയുടെ ആ നോട്ടവും ഞെട്ടലും ചമ്മലും ചിരിയുമൊക്കെ എത്ര രസമാണ്.
  ആ പഴയകാല നിഷ്‌കളങ്ക പ്രണയത്തിന്റെ സുഖമുള്ള നല്ല ഓര്‍മ്മകള്‍ ഋഷിയയിലൂടെ തിരിച്ചു കിട്ടുന്നു, ഞങ്ങള്‍ക്ക് ഞങ്ങളുടെ പഴയ കൂടെവിടെ തിരിച്ചു കിട്ടിയെ, ഇനി സ്വപ്നങ്ങള്‍ക്ക് വിട പ്രണയത്തിന്റെ സുന്ദരമായ ഭാവങ്ങള്‍ അവര്‍ പറയാതെ പറയുന്നു, എത്ര മനോഹമായ പ്രണയം
  ഞങ്ങള്‍ സ്വപ്നമാകാണെയെന്നത് മാത്രം സ്വപ്നമായാല്‍ മതി എന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്.

  Also Read: സുമിത്ര നേരിടാന്‍ പോവുന്ന അടുത്ത പ്രശ്‌നം; അനിരുദ്ധിന് മദ്യം പകര്‍ന്ന് ഇന്ദ്രജയുടെ കളികള്‍ ആരംഭിച്ചു, പ്രൊമോ

  സഞ്ജനയ്ക്കും അനന്യയ്ക്കും പ്രതീഷിനും പറയാനുള്ളതെന്ത്

  അതേസമയം അതിഥി ടീച്ചറുടെ തിരിച്ചുവരവിലും ആരാധകര്‍ സന്തുഷ്ടരാണ്. കൂടെവിടെ സ്റ്റോറി നന്നാവുന്നുണ്ട്, അതിഥി ടീ്ച്ചര്‍ വന്നതോടെ കൂടെവിടേക്ക് പഴയ ഉണര്‍വ്വ് ഒക്കെ തിരിച്ചുകിട്ടി, ഇനി ആദ്യ സാറും കൂടി വരണമെന്ന് ആഗ്രഹിക്കുന്നവര്‍ ഉണ്ടോ, ഇതുപോലെ ഒരു ദിവസം കോള്‍ ചെയ്തപ്പോഴാണ് തെറ്റിദ്ധാരണകള്‍ക്ക് തുടക്കമായത്. അതിഥിടീച്ചറും സൂര്യയും പഴയ സ്ഥലത്തുതന്നെ എത്തിയതോടെ പഴയ കൂടെവിടെ തിരിച്ചു വന്നതുപോലെ.ഇപ്പൊ പണ്ടത്തെപ്പോലെ ഇന്ററസ്റ്റിഗ് ആയി എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകള്‍. പരമ്പരയുടെ റേറ്റിംഗിലുണ്ടായ മുന്നേറ്റവും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

  Read more about: serial
  English summary
  Koodevide Serial Gets Back In Love Track Of Soorya And Rishi Aditi Teacher's Comeback Gives Boost
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X