ജഗന്നാഥനെതിരെ പൊരുതാൻ അതിഥിക്ക് വേണ്ടി റിഷി കളത്തിൽ!
നായകൻ റിഷിയുടെ അമ്മയായ അതിഥി ടീച്ചർ കൂടി ആലഞ്ചേരിയിലേക്ക് എത്തിയതോടെ കൂടെവിടെ സീരിയൽ വീണ്ടും ഉണർന്നിരിക്കുകയാണ്. നായകൻ റിഷിയേയും നായിക സൂര്യയേയും പോലെ തന്നെ അതിഥി ടീച്ചർ എന്ന കഥാപാത്രത്തിനും നിരവധി ആരാധകരുണ്ട്. റിഷിയും സൂര്യയും സാബുവിന്റെ കൈയ്യിൽ നിന്നും രക്ഷപ്പെട്ട് എത്തിയത് അതിഥി ടീച്ചറുടെ തറവാടായ ആലഞ്ചേരിയിലേക്കാണ്. അതിഥിയുടെ നിർദേശ പ്രകാരം തന്നെയായിരുന്നു സൂര്യയും റിഷിയും ഒളിച്ച് താമസിക്കാൻ അവിടം തന്നെ തെരഞ്ഞെടുത്തത്.
Also Read: പാപ്പരാസികളിൽ നിന്നും ആരാധ്യയെ ഐശ്വര്യ ഒളിപ്പിക്കാത്തതിന് പിന്നിൽ!
സൂര്യയേയും കൊണ്ട് നാട്ടിലേക്ക് തിരിച്ച് പോകാൻ കഴിയുന്ന സാഹചര്യമല്ലെന്ന് അറിയാവുന്നത് കൊണ്ടാണ് റിഷി ആലഞ്ചേരിയിൽ ഒളിച്ച് താമസിക്കുന്നത്. അവിടെ ജഗന്നാഥൻ എന്ന അതിഥി ടീച്ചറുടെ പഴയ എതിരാളിയാണ് റിഷിയേയും അതിഥിയേയും വരവേറ്റത്. റിഷിയും സൂര്യയും ആലഞ്ചേരിയിൽ എത്തിയശേഷം ഇവരുടെ നീക്കങ്ങൾ ശ്രദ്ധിച്ച് ജഗന്നാഥൻ ഇവർക്ക് പിന്നാലെയുണ്ട്. കൂടാതെ അതിഥിയെ തകർക്കാനുള്ള പതിനെട്ട് അടവും പയറ്റുന്നുമുണ്ട്. ശത്രുവിന്റെ ശത്രു മിത്രമെന്ന് പറയുന്ന പോലെ അതിഥി ടീച്ചറെ ഇല്ലാതാക്കാൻ റാണിയമ്മയെ വരെ ജഗന്നാഥൻ ചെന്ന് കണ്ടിരുന്നു.
Also Read: 'എല്ലാവരും എന്നെ ജയിൽപുള്ളിയെ പോലെ നോക്കി', ആദ്യ ഫ്ലൈറ്റ് യാത്രയെ കുറിച്ച് വീണ നായർ

കഴിഞ്ഞ ദിവസം ആലഞ്ചേരിയിലേക്ക് അതിഥി ടീച്ചറും എത്തിയിരുന്നു. റിഷിക്കും സൂര്യയ്ക്കുമൊപ്പം കുറച്ച് നല്ല നിമിഷങ്ങൾ അതായിരുന്നു ലക്ഷ്യം. അതോടൊപ്പം തന്റെ മകനായ റിഷിക്ക് തന്റെ യഥാർഥ സ്നേഹം എന്താണെന്ന് മനസിലാക്കി കൊടുക്കുക, അവൻ അമ്മേ എന്ന് വിളിക്കുന്നത് ഒരുവട്ടമെങ്കിലും കേൾക്കുക എന്നിവയുമായിരുന്നു അതിഥിയുടെ ലക്ഷ്യം. താൻ ആലഞ്ചേരിയിലേക്ക് വന്നാൽ റിഷി തന്നോട് മുമ്പുള്ള പോലെ തന്നെ വെറുപ്പ് കാണിക്കുമെന്നാണ് അതിഥി പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇരുകൈയ്യും നീട്ടിയാണ് റിഷിയും സൂര്യയും അതിഥി ടീച്ചറെ സ്വീകരിച്ചത്. അതിനിടയിൽ അമ്മയ്ക്ക് മകനെ തിരിച്ച് നൽകാൻ സൂര്യയും കഠിനമായി പരിശ്രമിക്കുന്നുണ്ട്. ഇപ്പോഴും സ്വന്തം അമ്മെയെ അതിഥി ടീച്ചറെ എന്ന് തന്നെയാണ് റിഷി വിളിക്കുന്നത്.

റിഷിക്ക് സൂര്യ നൽകുന്ന ഉപദേശങ്ങളും അതിഥി ടീച്ചറുടെ പെരുമാറ്റവും മൂലം അമ്മയുടെ യഥാർഥ സ്നേഹം എന്തെന്ന് തിരിച്ചറിയാൻ റിഷിയെ സഹായിക്കുന്നുണ്ട്. അതിഥി ആലഞ്ചേരിയിലുണ്ടെന്ന് അറിഞ്ഞ് ജഗന്നാഥൻ അവിടേക്ക് വരുന്നതും അതിഥിയെ ഭീഷണിപ്പെടുത്തുന്നതുമാണ് പുതിയ പ്രമോയിലുള്ളത്. എന്നാൽ ജഗന്നാഥനോട് പൊരുതാൻ അതിഥിക്ക് തുണയായി താനുണ്ടാകുമെന്ന് റിഷി ജഗന്നാഥനെയും അറിയിച്ചു. അമ്മയ്ക്ക് വേണ്ടിയുള്ള മകന്റെ മാറ്റം സൂര്യയേയും സന്തോഷപ്പെടുത്തുന്നതാണ് പുതിയ പ്രമോയിൽ കാണിക്കുന്നത്. അതിഥി ടീച്ചറെ ജഗന്നാഥന്റെ ഭീഷണികളിൽ നിന്നും രക്ഷിക്കാൻ പുതിയ പദ്ധതികൾ റിഷി ആലോചിക്കുന്നതും പുതിയ പ്രമോയിൽ കാണാം. അമ്മയ്ക്ക് വേണ്ടി റിഷി കളത്തിലിറങ്ങുന്നത് കാണാൻ കാത്തിരിക്കുകയാണ് എന്നാണ് പുതിയ പ്രമോ കണ്ട ആരാധകരും കുറിച്ചത്.
Recommended Video

അതേസമയം റിഷിയുടേയും സൂര്യയുടേയും അഞ്ജാത വാസം അവസാനിപ്പിച്ച് അവരെ തിരികെ നാട്ടിലെത്തിച്ച് പഴയ കാമ്പസ് പ്രണയം തിരികെ തരണമെന്നും ആരാധകർ ആവശ്യപ്പെടുന്നുണ്ട്. റിഷി-സൂര്യ വിവാഹം പലതവണ പ്രമോയിൽ മിന്നി മറഞ്ഞ് പോയെങ്കിലും ഇതുവരേയും സംപ്രേഷണം ചെയ്തിട്ടില്ല. റിഷി-സൂര്യ വിവാഹം കൂടെവിടെ സീരിയൽ പ്രേക്ഷകരുടെ സ്വപ്നമാണ്. സീത എന്ന പരമ്പരയിലൂടെ മലയാളിക്ക് പരിചിതനായ ബിപിന്‍ ജോസാണ് പരമ്പരയില്‍ റിഷിയായി എത്തുന്നത്. പരമ്പരയിലെ നായികാ കഥാപാത്രം സൂര്യയായെത്തുന്ന അന്‍ഷിദ അഞ്ജി, കബനി എന്ന പരമ്പരയിലൂടെയായിരുന്നു മലയാളികളുടെ മനസ് കീഴടക്കിയത്. ശ്രീധന്യാണ് അതിഥി ടീച്ചർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതേസമയം നടൻ കൃഷ്ണ കുമാർ ആദി എന്ന കഥാപാത്രത്തിൽ നിന്നും പിന്മാറിയ ശേഷം പുതിയ ആരെയും ആ കഥാപാത്രമാകാൻ കൊണ്ടുവന്നിട്ടില്ല. അതിഥി ടീച്ചറെ പോലെ എല്ലാവർക്കും പ്രിയപ്പെട്ട കഥാപാത്രമാണ് ആദി എന്നതും.


Click it and Unblock the Notifications