മുതലെടുക്കുന്ന മനുഷ്യതോലിട്ട ചെന്നായകള്‍! അഭിനയവും നൃത്തവും ഉപേക്ഷിക്കുന്നുവെന്ന് അമേയ
മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് അമേയ നായര്‍. ജനപ്രീയ പരമ്പരയായ കുടുംബവിളക്കിലൂടെയാണ് അമേയ ശ്രദ്ധ നേടുന്നത്. കുടുംബവിളക്കിലെ വേദികയായി ആദ്യം അഭിനയിച്ചിരുന്നത് അമേയയായിരുന്നു. അമേയ പക്ഷെ പിന്നീട് പരമ്പരയില്‍ നിന്നും പിന്മാറുകയായിരുന്നു. തുടര്‍ന്നാണ് ശരണ്യ ആനന്ദ് വേദികയായി മാറുന്നത്. സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ് അമേയ.
ഇപ്പോഴിതാ താന്‍ അഭിനയത്തില്‍ നിന്നു നൃത്തത്തില്‍ നിന്നുമെല്ലാം വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നതായി അറിയിച്ചിരിക്കുകയാണ് അമേയ. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് അമേയ ഇക്കാര്യ അറിയിച്ചിരിക്കുന്നത്. മുമ്പും സമാനമായ രീതിയില്‍ അമേയ അഭിനയത്തില്‍ നിന്നെല്ലാം വിട്ടു നിന്നിരുന്നു. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്ക് ചില ശാരീരിക ബുദ്ധിമുട്ടുകള്‍ വീണ്ടും തലപൊക്കി തുടങ്ങി ഒപ്പം മാനസികമായ ബുദ്ധിമുട്ടുകളും ആയപ്പോള്‍ ഒന്നും മുന്നോട് കൊണ്ട് പോകുവാന്‍ സാധിക്കുന്നില അതിനാല്‍ ഞാന്‍ അഭിനയം ,നൃത്തം താല്‍കാലികമായി ഇവിടെ ഉപേക്ഷിക്കുന്നു. 3വര്‍ഷം മുന്‍പ് ഇത്തരത്തില്‍ ഒരു ക്യാപ്ഷന്‍ എഴുതിയപ്പോള്‍ അന്ന് മനസ്സിന്റെ ആത്മധൈര്യം വേഗത്തില്‍ തിരിച്ചു പിടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അതുപോലൊരു സാഹചര്യം വീണ്ടും നേരിടേണ്ടി വന്നപ്പോള്‍ ആത്മവിശ്വാസ കുറവ് നേരിടുന്നു.
എല്ലാം എപ്പോളും നമ്മുടെ കൈക്കുള്ളില്‍ ഭദ്രമായി നില നില്‍ക്കില്ലെന്ന് കാലം പഠിപ്പിച്ച് തരുന്നപോലെ. അല്ലെങ്കിലും ഈ ഭൂമിയില്‍ ഒന്നും ശാശ്വത്യമല്ലലോ,സ്ഥിരത ഇല്ലാത്ത ഇ ലോകത്ത് ആരെയും ,ഒന്നിനെയും അന്ധമായി വിശ്വസിക്കരുത് അവ നമുക്കേല്‍പ്പിക്കുന്ന ആഘാതം വളരെ വലുതാണ്. വിശ്വാസത്തിന്റെ പേരില്‍ മുതലെടുപ്പ് നടത്തുന്നവര്‍ ഏറെയും മനുഷ്യത്തോലിട്ട ചെന്നായ്ക്കളാണ് യാതൊരു മാനുഷിക പരിഗണനയും അവരില്‍ നിന്നും പ്രതീക്ഷിക്കരുതെന്നും താരം പറയുന്നു
എത്രത്തോളം പ്രിയപ്പെട്ടവര്‍ ആയാലും എത്ര വലിയ വിശ്വാസങ്ങളെയും തകര്‍ത്തെറിയാന്‍ ബ്ലോക്ക് എന്ന ഒറ്റ വാക്കുകൊണ്ട് ഇന്ന് സാധിക്കുന്നു. ഒരു മനുഷ്യന് നല്‍കിയ വിശ്വസം,പ്രതീക്ഷ എല്ലാം അവിടം കൊണ്ട് തീരുന്നു ഇന്ന് എല്ലാ ബന്ധങ്ങളും. ചിലപ്പോളൊക്കെ ജീവിതം ഒരു മെഴുതിരി പോലെയാണ് ഉരുകി ഒലിക്കുമ്പോളും നമ്മളെ ചുറ്റി നില്‍ക്കുന്നവര്‍ക്ക് അത് പ്രകാശം നല്‍കാന്‍ ശ്രമിച്ചു കൊണ്ടേയിരിക്കും എങ്കിലും എല്ലാം അറിഞ്ഞുകൊണ്ട് വഞ്ചിച്ചവരെ അങ്ങ് മറന്നേക്കണമെന്നാണ് അമേയ പറയുന്നത്.

ചിലരുടെ വീഴ്ചകള്‍ മറ്റുള്ളവരെ സന്തോഷപ്പെടുത്താറുണ്ട് . അതിനായി അവര്‍ ഒത്തു ചേരും സംഘടിതമായി ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കും ഒരാള്‍ക്ക് നേരെ കല്ലെറിയും കൂട്ടത്തോടെ ആക്രമിക്കും എനിക്ക് നേരെ വന്ന ഓരോ കല്ലുകളും പെറുക്കി സൂക്ഷിച്ചുകൊണ്ട് അത്തരത്തില്‍ സന്തോഷിക്കാന്‍ കാത്തുനില്‍ക്കുന്നവര്‍ക്കായി ഞാനിത് സമര്‍പ്പിക്കുന്നു ഇപ്പോ നിങ്ങള്‍ സന്തോഷിപ്പിന്. ഈ സമയവും കടന്ന് പോകും. എല്ലാ വേദനയിലും കൂടെ നിന്നവര്‍ക്ക് ഹൃദയത്തില്‍ നിന്നും നന്ദി. പ്രതിസന്ധി ഘട്ടങ്ങളില്‍ ഒഴിവാക്കി പോയവര്‍കും നന്ദി, എന്നു പറഞ്ഞാണ് അമേയ കുറിപ്പ് നിര്‍ത്തുന്നത്.


Click it and Unblock the Notifications