ഭംഗിയില്ലെന്ന് പറഞ്ഞ് സീരിയലില്‍ നിന്നും അമൃതയെ ആ നടി പുറത്താക്കിച്ചു; വിളിച്ച് പറയുക പോലും ചെയ്തില്ല!

കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ് അമൃത നായര്‍. സ്റ്റാര്‍ മാജിക്കിലൂടെയാണ് അമൃത ശ്രദ്ധ നേടുന്നത്. പിന്നീട് ഏഷ്യാനെറ്റിലെ കുടുംബവിളക്ക് എന്ന പരമ്പരയിലേക്ക് എത്തുകയായിരുന്നു അമൃത. കുടുംബവിളക്കിലെ ശീതളായി എത്തി കയ്യടി നേടിയ അമൃത ആരാധകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. എന്നാല്‍ തന്റെ കരിയറില്‍ ഒരുപാട് പ്രതിസന്ധികളും വെല്ലുവിളികളും നേരിടേണ്ടി വന്നിട്ടുണ്ട് അമൃതയ്ക്ക്.

തുടക്കത്തില്‍ തന്നെ കാണാന്‍ ഭംഗിയില്ലെന്ന് പറഞ്ഞ് പരമ്പരയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നാണ് അമൃത പറയുന്നത്. അമൃത ടിവിയിലെ പറയാം നേടാം എന്ന പരിപാടിയില്‍ അമ്മയോടൊപ്പം എത്തിയപ്പോഴാണ് അമൃത മനസ് തുറന്നിരുന്നു. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ഇനിയുള്ള വലിയ അഭിലാഷം

അമ്പിളിയുടെ ജീവിതത്തില്‍ ഇനിയുള്ള വലിയ അഭിലാഷം എന്താണെന്ന് എംജി ശ്രീകുമാര്‍ ചോദിക്കുമ്പോള്‍ മകള്‍ വലിയൊരു നടിയാകണമെന്നാണ് അമ്മ പറയുന്നത്. പിന്നെ എന്താണ് ആഗ്രഹമെന്ന് ചോദിക്കുമ്പോള്‍ അമ്മയ്ക്ക് ഒരാളെ കാണണമെന്നുണ്ടെന്ന് അമൃത പറയുന്നു. നടന്‍ മോഹന്‍ലാലിനെ കാണണമെന്നാണ് അമൃതയുടെ അമ്മയുടെ ആഗ്രഹം. പിന്നാലെയാണ് ജീവിതത്തില്‍ ഏറ്റവും വിഷമം തോന്നിയ നിമിഷം ഏതെന്ന് എംജി ശ്രീകുമാര്‍ ചോദിച്ചത്.

വിളിച്ച് പറയാനുള്ള മര്യാദ

അമൃതയാണ് മറുപടി നല്‍കിയത്. ''എനിക്ക് കുറേ ഓഫറുകള്‍ വന്നിട്ടുണ്ട്. ഒരു ചാനലില്‍ നിന്നും വിളിച്ചു. ചാനലിന്റെ പേര് പറയുന്നില്ല. ഫോട്ടോയൊക്കെ കൊടുത്തു. ക്യാരക്ടര്‍ പേരൊക്കെ പറഞ്ഞു തന്നു. കഥാപാത്രത്തിന്റെ സ്വഭാവം ഇങ്ങനെയാണെന്നൊക്കെ പറഞ്ഞ് ഫുള്‍ സെറ്റാക്കി. എല്ലാം പക്കയാക്കി വച്ചു. അമൃത ഒരുങ്ങിയിരുന്നോളൂ രാവിലെ വണ്ടി വരുമെന്ന് പറഞ്ഞു. ഞാനന്ന് കോസ്റ്റിയുമിനൊക്കെ നന്നായി കഷ്ടപ്പെടുന്ന സമയമാണ്'' താരം പറയുന്നു.

''എല്ലാം സെറ്റ് ചെയ്ത് വച്ചു. രാവിലെ നോക്കുമ്പോള്‍ വണ്ടി വരുന്നില്ല. കണ്‍ട്രോളറെ വിളിച്ചു. രണ്ട് മൂന്ന് തവണ വിളിച്ചിട്ടും അദ്ദേഹം ഫോണ്‍ എടുക്കുന്നില്ല. വണ്ടി വരാനുള്ള സമയം കഴിഞ്ഞു. ഒരു പതിനൊന്ന് മണിയായപ്പോള്‍ അദ്ദേഹം വിളിച്ചു. അമൃത ഒരു പ്രശ്‌നമുണ്ടെന്ന് പറഞ്ഞു. അമൃതയെ അതില്‍ നിന്നും മാറ്റിയെന്ന് പറഞ്ഞു. എന്നാല്‍ അതൊന്ന് വിളിച്ച് പറയാനുള്ള മര്യാദയെങ്കിലും കാണിച്ചു കൂടായിരുന്നുവോ? തലേന്ന് വരെ സ്ഥിരമായി വിളിച്ചിരുന്നയാളാണ്'' എന്നും അമൃത പറയുന്നു.

കുറേ പൈസയും ഇതിനായി ചെലവാക്കി

''ഓക്കെ കുഴപ്പമില്ല. ചേട്ടന് ഒന്ന് വിളിച്ചു പറയാമായിരുന്നു. ഞാന്‍ വണ്ടി വരുന്നതും കാത്തിരിക്കുകയായിരുന്നു. കുറേ പൈസയും ഇതിനായി ചെലവാക്കിയിട്ടുണ്ട്. കുറഞ്ഞ പക്ഷം ഒന്ന് വിളിച്ച് പറയുകയെങ്കിലും ചെയ്യാമായിരുന്നുവെന്ന് പറഞ്ഞു. സോറി അമൃത എന്ന് പറഞ്ഞ് അദ്ദേഹം ഫോണ്‍ കട്ടാക്കി. അത് ഭയങ്കര വിഷമമുണ്ടാക്കിയിരുന്നു. കാരണം ആ സീരിയലിനായി വേറൊരു സീരിയല്‍ വേണ്ടെന്ന് വച്ചിരുന്നതാണ്'' എന്നാണ് അമൃത പറയുന്നത്.

 ഒഴിവാക്കാന്‍ പറഞ്ഞ കാരണം

അതൊരിക്കലും മറക്കാന്‍ പറ്റാത്ത അനുഭവമാണ്. അന്ന് അവര്‍ ഒഴിവാക്കാന്‍ പറഞ്ഞ കാരണം അമൃത ഒരു ചെറിയ കുട്ടിയാണ്, കാണാന്‍ ഭംഗിയൊന്നുമില്ലെന്നും അതിനാല്‍ ഞാന്‍ ആ കഥാപാത്രത്തിന് ചേരില്ലെന്നും പരമ്പരയിലെ ചില ആര്‍ട്ടിസ്റ്റുകള്‍ പറഞ്ഞതിനാലാണ് ഒഴിവാക്കിയത്. അത് ഞാന്‍ അറിയുന്നത് പിന്നീടാണ്. രണ്ട് വര്‍ഷം മുമ്പാണ് സംഭവം. അങ്ങനെ പറഞ്ഞ ആര്‍ട്ടിസ്റ്റ് ആരെന്ന് അറിയാമെന്നും താരം പറയുന്നു'' എന്നാണ് താരം പറയുന്നത്.

കുടുംബവിളക്ക്

എന്നാല്‍ അതേ ആളുകള്‍ പിന്നീട് കുടുംബവിളക്ക് വന്ന ശേഷം താന്‍ ഒരുപാട് മാറിപ്പോയെന്നും ഇപ്പോള്‍ വളരെ സുന്ദരിയാണെന്നും പറഞ്ഞുവെന്നും അത് തനിക്ക് ഒരുപാട് സന്തോഷം നല്‍കുന്നതാണെന്നും അമൃത പറയുന്നുണ്ട്. കുടുംബവിളക്കിലൂടെ താരമായ അമൃത പിന്നീട് ആ പരമ്പരയില്‍ നിന്നും പിന്മാറുകയായിരുന്നു. ഇപ്പോള്‍ ലേഡീസ് റൂം പോലുള്ള പരമ്പരകളിലും മറ്റും സജീവമാണ് അമൃത.

Read more about: Kudumbavilakku
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X