കല്യാണം കഴിഞ്ഞിട്ട് അഞ്ച് കൊല്ലം, കോളേജ് പ്രണയം; ഭര്‍ത്താവിനെക്കുറിച്ച് അശ്വതി; സര്‍പ്രൈസില്‍ ആരാധകര്‍
മിനി സ്‌ക്രീനിലെ മിന്നും താരമാണ് അശ്വതി. കുടുംബവിളക്ക് സീരിയലിലൂടെയാണ് അശ്വതി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്. ജനപ്രീയ സീരിയലില്‍ ഡോക്ടര്‍ അനന്യ എന്ന കഥാപാത്രത്തെയാണ് അശ്വതി അവതരിച്ചിരുന്നത്. മുന്‍പ് ആതിര മാധവ് അവതരിപ്പിച്ചിരുന്ന കഥാപാത്രമായിരുന്നു ഇത്. ആതിര പിന്മാറിയതിനെ തുടര്‍ന്നാണ് അശ്വതി ഈ വേഷത്തിലേക്ക് എത്തുന്നത്. എന്നാല്‍ അശ്വതിയും പിന്നീട് പരമ്പരയില്‍ നിന്നും പിന്മാറുകയുണ്ടായി.
തമിഴില്‍ കൂടുതല്‍ സജീവമാകേണ്ടി വന്നതോടെയാണ് അശ്വതി കുടുംബവിളക്കില്‍ നിന്നും പിന്മാറുന്നത്. അഭിനയത്തിലെന്നത് പോലെ തന്നെ മോഡലിംഗിലും താല്‍പര്യമുണ്ട് അശ്വതിയ്ക്ക്. അശ്വതിയുടെ ബോള്‍ഡ് ലുക്കിലുള്ള ഫോട്ടോഷൂട്ടുകള്‍ വൈറലായി മാറാറുണ്ട്. അതേസമയം തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് അധികമൊന്നും സംസാരിച്ചിട്ടില്ല അശ്വതി. ഇപ്പോഴിതാ തന്റെ ഭര്‍ത്താവിനെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് അശ്വതി.

അശ്വതി വിവാഹിതയാണെന്ന് പലര്‍ക്കും അറിയില്ലായിരുന്നു എന്നാണ് താരത്തിന്റെ വീഡിയോ കണ്ടുള്ള പലരുടേയും പ്രതികരണം വ്യക്തമാക്കുന്നത്. ഭര്‍ത്താവും അശ്വതിയ്‌ക്കൊപ്പം വീഡിയോയിലുണ്ട്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.
ദീപക് ചന്ദ്ര ദിവാകരന്‍ എന്നാണ് അശ്വതിയുടെ ഭര്‍ത്താവിന്റെ പേര്. താന്‍ ഭര്‍ത്താവിനെ ഇച്ച എന്നാണ് വിളിക്കുന്നതെന്നാണ് അശ്വതി പറയുന്നത്. ഇന്‍ട്രോവെര്‍ട്ട് സ്വഭാവക്കാരനാണ് ദീപക്കെന്നും അശ്വതി പറയുന്നുണ്ട്. തന്റെ വിജയങ്ങളുടെ പിന്നിലെ കരുത്തും തന്റെ ബാക്ക് ബോണുമാണ് ഭര്‍ത്താവെന്നാണ് താരം പറയുന്നത്. അഭിനയത്തിനും യുട്യൂബ് ചാനലിനുമൊക്കെ പിന്തുണ നല്‍കി ഭര്‍ത്താവ് കൂടെ നിന്നുവെന്നും താരം പറയുന്നുണ്ട്.
ദീപക് ആണ് തന്റെ ലോകമെന്നാണ് അശ്വതി പറയുന്നത്. തങ്ങളുടേത് പ്രണയ വിവാഹമായിരുന്നുവെന്നാണ് താരം പറയുന്നത്. ഡിഗ്രിയ്ക്ക് പഠിക്കുന്ന സമയത്താണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. പിന്നാലെ വിവാഹം കഴിക്കുകയും ചെയ്തു. ഗുരുവായൂര്‍ വച്ചായിരുന്നു വിവാഹമെന്നും താരം പറയുന്നു.
അഭിനയവും മോഡലിംഗും മനസില്‍ ഉണ്ടായിരുന്നുവെങ്കിലും ഐടി കമ്പനിയില്‍ ജോലി ചെയ്യേണ്ടി വന്നു. ആ സമയത്ത് തന്നോട് ഇഷ്ടമില്ലാത്ത ജോലിയ്ക്ക് പോകുന്നതിലും നല്ലത് ആഗ്രഹിക്കുന്ന ജോലി നേടിയെടുക്കാന്‍ ശ്രമിക്കുകയാണെന്ന് പറഞ്ഞത് ദീപക്കാണെന്നും അശ്വതി പറയുന്നു. ആ പിന്തുണയുടെ കരുത്തിലാണ് അശ്വതി മോഡലിംഗിലേക്കും അഭിനയത്തിലേക്കും എത്തിയത്. ഐടി കമ്പനിയില്‍ ജോലി ചെയ്തിരുന്ന സമയത്ത് താന്‍ എന്നും കണ്ണാടിയ്ക്ക് മുമ്പിലിരുന്ന് ഓരോന്ന് കാട്ടിക്കൂട്ടുമായിരുന്നുവെന്നും താരം ഓര്‍ക്കുന്നുണ്ട്.
അശ്വതിയുടേയും ദീപക്കിന്റേയും വിവാഹം കഴിഞ്ഞിട്ട് അഞ്ച് വര്‍ഷമായി. അതേസമയം അശ്വതിയെപ്പോലൊരു ഭാര്യയെ കിട്ടിയതില്‍ താനും കുടുംബവും അനുഗ്രഹീതരാണെന്നാണ് ദീപക് പറയുന്നത്. താന്‍ ധാരാളം യാത്രകള്‍ ചെയ്യുന്ന ആളാണ്. മിക്കപ്പോഴും സുഹൃത്തുക്കളുടെ കൂടെയാകും യാത്രകള്‍. എന്നാല്‍ ഒരിക്കല്‍ പോലും അശ്വതി അതിനൊന്നും എതിര്‍പ്പു കാണിക്കുകയോ തന്നേയും കൂടെ കൂട്ടണമെന്ന് പരാതിപ്പെടുകയോ ചെയ്തിട്ടില്ലെന്നും ദീപക് പറയുന്നു. നേരത്തെ തന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകളുടെ പേരിലുള്ള വിമര്‍ശനങ്ങളോടുള്ള അശ്വതിയുടെ പ്രതികരണവും വാര്‍ത്തയായിരുന്നു.

ഗ്ലാമറസ് ഫോട്ടോഷൂട്ട് ചെയ്യുന്നത് ചിലര്‍ക്ക് ഇഷ്ടമല്ല. വീട്ടില്‍ അച്ഛനും അമ്മയ്ക്കും പ്രശ്നമില്ലെങ്കിലും നമ്മളോട് ഏറ്റവും അടുത്തുള്ള ബന്ധുക്കള്‍ക്കാണ് എതിര്‍പ്പ് ഉണ്ടാവാറുള്ളത്. അടുത്തിടെ റെഡ് കാര്‍പെറ്റ് തീമില്‍ ഞാനൊരു ഫോട്ടോഷൂട്ട് ചെയ്തിരുന്നു. അത് കണ്ട് നല്ലത് പറഞ്ഞവരുണ്ട്. വളരെ ചുരുക്കം പേര്‍ അത് വേണമായിരുന്നോ എന്ന് ചോദിച്ച് വന്നു. അവരോടൊക്കെ അത് വേണമെന്ന് തന്നെ പറഞ്ഞു. ബോളിവുഡിലെ നടിമാരൊക്കെ ഇടുമ്പോള്‍ നിങ്ങള്‍ക്ക് ഈ കുഴപ്പങ്ങളൊന്നുമില്ലായിരുന്നോ, ഞങ്ങളിടുമ്പോഴാണോ പ്രശ്നമെന്ന് ഞാന്‍ ചോദിച്ചിട്ടുണ്ടെന്നുമായിരുന്നു അശ്വതി പറഞ്ഞത്.


Click it and Unblock the Notifications











