മോൻ പന്ത്രണ്ട് ദിവസം ഐസിയുവിൽ ആയിരുന്നു! കുഞ്ഞുങ്ങളുള്ള അമ്മമാരോട് പറയാനുള്ളത്; ആതിര മാധവ് പറയുന്നു

കുടുംബവിളക്ക് സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ആതിര മാധവ്. ഇടക്കാലത്ത് പരമ്പരയിൽ നിന്നും മാറിയെങ്കിലും സോഷ്യൽ മീഡിയയിലൂടെ ആതിരയുടെ വിശേഷങ്ങളെല്ലാം ആരാധകർ അറിയാറുണ്ടായിരുന്നു. ഗർഭിണി ആയതിനെ തുടർന്നായിരുന്നു പരമ്പരയിൽ നിന്നുമുള്ള ആതിരയുടെ പിന്മാറ്റം. മകന്റെ ജനനശേഷം ആ വിശേഷങ്ങളുമായാണ് ആതിര ആരാധകർക്ക് മുന്നിലേക്ക് എത്തിയത്. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു ആതിര.

ഇപ്പോഴിതാ പുതിയൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് ആതിര മാധവ്. മകന്റെ ജീവൻ തന്നെ അപകടത്തിലാക്കിയ അസുഖത്തെ കുറിച്ച് പറഞ്ഞുകൊണ്ടാണ് ആതിരയുടെ വീഡിയോ. എല്ലാ അമ്മമാർക്കും അവബോധം നൽകാനായാണ് താൻ ഈ വീഡിയോ പങ്കുവയ്ക്കുന്നതെന്ന് ആതിര പറഞ്ഞു. കാനഡയിൽ നിന്നും തിരികെ ബാംഗ്ലൂരിലെത്തിയ സമയം മകനെ ബാധിച്ച ഒരു പനി മകന്റെ ജീവൻ തന്നെ അപകടത്തിലാക്കിയെന്ന് ആതിര പറയുന്നു.

Athira Madhav

കാനഡയിൽ നിന്നും വന്നതിനുപിന്നാലെ മോന് പനിയായി. കുഞ്ഞിനെയും കൊണ്ട് ഒരുപാട് ആശുപത്രികളിൽ കയറിയിറങ്ങി. ടെസ്റ്റുകൾ എല്ലാം നെഗറ്റീവ് ആയിരുന്നു. എന്നാൽ പനി കുറഞ്ഞില്ല. അവസാനം അപ്പോളോയിൽ കൊണ്ടുപോയി. ആന്റിബയോട്ടിക്കും മറ്റു മരുന്നുകളും നൽകിയപ്പോൾ പനി കുറഞ്ഞു. എന്നാൽ പിറ്റേന്ന് വീണ്ടും പനി കൂടി. അങ്ങനെ വീണ്ടും ആശുപത്രിയിൽ പോയി. ഇത്തവണ ഓക്സിജൻ ലെവൽ വളരെ കുറഞ്ഞു പോയി. ഉടനെ തന്നെ എക്സ്റേ എടുത്തു. ന്യുമോണിയ ആണെന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ ഞെട്ടിപ്പോയി',

'കാരണം എല്ലാ ദിവസവും ആശുപത്രിയിൽ ചെക്കപ്പുകളൊക്കെ നടത്തിയതാണ്. എന്നാൽ ഏഴ് ദിവസം കഴിഞ്ഞാണ് ന്യുമോണിയ ആണെന്ന് കണ്ടെത്തുന്നത്, ഉടനെ തന്നെ ഐസിയുവിൽ മാറ്റണമെന്നും പറഞ്ഞു. അങ്ങനെ മറ്റൊരു ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റി. അതൊക്കെ കണ്ട് നിക്കാൻ പോലും പറ്റാത്ത സാഹചര്യമായിരുന്നു. മൂന്നു ദിവസത്തിനുള്ളിൽ ശരിയാകുമെന്ന് ഡോക്ടർ പറഞ്ഞു. നാലുദിവസം കഴിഞ്ഞിട്ടും പനിമാറിയില്ല',

പിന്നീട് അഡിനോ വൈറസ് അവന്റെ ശരീരത്തിൽ കയറിയെന്ന് അറിയാൻ സാധിച്ചു. അത്ര അപകടകാരി അല്ലെങ്കിലും കോവിഡിന് ശേഷം മ്യൂട്ടേഷൻ സംഭവിച്ചതുകൊണ്ട് ചില വ്യത്യാസങ്ങൾ അപ്പുവിനും ഉണ്ടായി. അവസാനം കൾച്ചർ ചെയ്തപ്പോഴാണ് രണ്ടുകോടിയിലധികം വൈറസ് കുഞ്ഞിന്റെ ശരീരത്തിൽ ഉണ്ടെന്ന് മനസിലാകുന്നത്. അത് ഓൾറെഡി ലങ്സിനെ ബാധിച്ചു കഴിഞ്ഞിരുന്നു. വൈറൽ ഇൻഫെക്ഷൻ ആണല്ലോ, അതുകൊണ്ടുതന്നെ മരുന്ന് കൊടുക്കുക എന്നത് അത്ര സാധ്യമല്ല',

'എന്ത് ചെയ്യുമെന്ന് അറിയാതെ ഡോക്ടർമാർ വരെ കൺഫ്യൂസ്ഡ് ആയി. കാനഡയിൽ നിന്നും ചേച്ചിയുൾപ്പെടെ ബാംഗ്ലൂർ എത്തി. എനിക്ക് ചുറ്റും ഇത്രയും പേർ ഉണ്ടെന്ന് മനസിലാക്കാൻ സാധിച്ചു. എല്ലാവരും പ്രാർത്ഥിച്ചു. ഞാൻ മരിച്ചാൽ പോലും അവരുടെ ആരുടെയും പിന്തുണ ഞാൻ മറക്കില്ല. അങ്ങനെയൊരു അവസ്ഥയിലായിരുന്നു. പിന്നീട് ഒരു മരുന്ന് ഉണ്ടെന്ന് അറിഞ്ഞു. ക്യാൻസറിന് നൽകുന്ന മരുന്നാണ് ഡോക്ടർമാർ സജസ്റ്റ് ചെയ്തത്',

Athira Madhav

'ആ ആശുപത്രിയിൽ ആദ്യമായിട്ടാണ് ആ മരുന്ന് ഒരു കുഞ്ഞുകുട്ടിക്ക് കൊടുക്കുന്നത്. കിഡ്നിയെ ബാധിക്കാവുന്നത് ആയത് കൊണ്ട് അതെല്ലാം ശ്രദ്ധിച്ചാണ് നൽകിയത്. അവസാനം ആ മരുന്ന് വർക്കായി. ദൈവകൃപയാൽ വൈറസിന്റെ കൗണ്ട് കുറഞ്ഞു. പന്ത്രണ്ട് ദിവസത്തിനുശേഷം ഐസിയുവിൽ നിന്നും പുറത്തുവന്നു. ഡിസ്ചാർജ് ആയി. എന്നാലും ഇനിയും മൂന്ന് നാല് മാസം എടുക്കും അവൻ റിക്കവറാകാൻ.

എനിക്ക് പറയാനുള്ളത്, കുഞ്ഞുങ്ങൾക്ക് പനി വന്നിട്ട് മരുന്ന് കൊടുത്തിട്ടും മാറുന്നില്ലെങ്കിൽ നമ്മൾ ഒരുപാട് ശ്രദ്ധിക്കേണ്ടതുണ്ട്. ഞാൻ അങ്ങനെയൊരു അവസ്ഥയിലൂടെയാണ് കടന്നു പോയത്', ആതിര വീഡിയോയിൽ പറഞ്ഞു.

More from Filmibeat

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X