ഭക്ഷണം കഴിക്കുന്നതിനിടെ എഴുന്നേല്‍പ്പിച്ചു വിട്ടു, തിയേറ്ററിലിരുന്ന് കരയിപ്പിച്ച അനുഭവം; തുറന്ന് പറഞ്ഞ് കെകെ
കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് കെകെ മേനോന്‍. കുടുംബവിളക്കിലെ സിദ്ധാര്‍ത്ഥ് ആയാണ് പ്രേക്ഷകര്‍ കെകെയെ അറിയുന്നത്. ഓണ്‍ സ്‌ക്രീനിലെ വില്ലനായ സിദ്ധുവില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനാണ് ജീവിതത്തിലെ കെകെ. സോഷ്യല്‍ മീഡിയയില്‍ റീലുകളും വീഡിയോകളുമൊക്കെയായി നിറ സാന്നിധ്യമാണ് കെകെ മേനോന്‍.
തന്റെ ഐഡന്റിറ്റിയായിരുന്ന താടിയും മീശയും വടിച്ച് പുതിയ ഗെറ്റപ്പിലാണ് കെകെ ഇപ്പോള്‍ നടക്കുന്നത്. ഇപ്പോഴിതാ സിനിമയില്‍ നിന്നും തനിക്കുണ്ടായ മോശം അനുഭവം തുറന്ന് പറയുകയാണ് കെകെ മേനോന്‍. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കെകെ മനസ് തുറന്നത്. ആ വാക്കുകളിലേക്ക്.

തന്റെ മേക്കോവറിനെക്കുറിച്ച് കെകെ സംസാരിക്കുന്നുണ്ട്. പത്ത് വര്‍ഷമായി കൂടെയുണ്ടായിരുന്ന താടി വടിച്ച് പുതിയൊരു സിനിമയ്ക്ക് വേണ്ടിയാണെന്നാണ് കെകെ പറയുന്നത്. പത്ത് വര്‍ഷമായി താടിയില്‍ മാറ്റമൊന്നും വരുത്തിയിരുന്നില്ല. ഇടയ്ക്ക് കളര്‍ ചെയ്യുമെന്നല്ലാതെ താടിയുടെ നീളത്തില്‍ പോലും ഏറ്റക്കുറച്ചില്‍ വരുത്തിയിരുന്നില്ലെന്നാണ് കെകെ പറയുന്നത്. സിനിമയും ഷോര്‍ട്ട് ഫിലിമും സീരിയലുമൊക്കെയായി അമ്പതോളം വര്‍ക്കുകള്‍ ചെയ്തു. അതിലെല്ലാം താടി വച്ചു തന്നെയായിരുന്നു അഭിനയിച്ചിരുന്നതെന്നും അദ്ദേഹം പറയുന്നു.
സിനിമയില്‍ നിന്നും തനിക്കുണ്ടായ മോശം അനുഭവങ്ങളും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. സിനിമയില്‍ നിന്നും ഒരുപാട് അപമാനങ്ങള്‍ നേരിട്ടിട്ടുണ്ടെന്നാണ് കെകെ മേനോന്‍ പറയുന്നത്. എന്നാല്‍ ആരില്‍ നിന്നാണെന്നോ ഏത് സിനിമയുടെ ലൊക്കേഷില്‍ നിന്നാണോ എന്ന് പറയാന്‍ താല്‍പര്യമില്ലെന്നും ്‌ദ്ദേഹം വ്യക്തമാക്കി. അതേസമയം, താന്‍ നാല്‍പ്പത്തി രണ്ടാമത്തെ വയസ്സിലാണ് ഞാന്‍ ഇന്റസ്ട്രിയിലേക്ക് വന്നത്. ഒരു പക്ഷെ എന്റെ ഇരുപതുകളിലാണ് ഞാന്‍ എത്തുന്നത് എങ്കില്‍ അത്തരം മോശം അനുഭവങ്ങള്‍ കളിയായി എടുക്കാമായിരുന്നു എന്നും അദ്ദേഹം പറയുന്നുണ്ട്.
പക്ഷെ വയസ്സ് ഇത്രയും ആയപ്പോള്‍, അതിനുള്ള പക്വതയും നമുക്കുണ്ടാവുമ്പോള്‍ ഇന്‍സെള്‍ട്ട് ചെയ്താല്‍ വേദനിക്കുമെന്നാണ് കെകെ പറയുന്നത്. പിന്നാലെയാണ് താരം തനിക്കുണ്ടായ മോശം അനുഭവം പങ്കുവെക്കുന്നത്. ഒരു സിനിമയുടെ ലൊക്കേഷില്‍ സീനിയേഴ്സ് ഇരുന്ന് ഭക്ഷണം കഴിക്കുന്നിടത്ത് ഇരുന്ന് പോയി, അവിടെ നിന്ന് എന്നെ അപമാനിച്ച് എഴുന്നേല്‍പ്പിച്ചുവെന്നാണ് താരംപറയുന്നത്. ഇത്തരം അനുഭവങ്ങള്‍ ഒരുപാട് ഉണ്ടായിട്ടുണ്ടെന്നാണ് താരം പറയുന്നത്. നമ്മളെക്കാല്‍ വയസ്സില്‍ ചെറുതായവര്‍ പോലും അങ്ങനെ മോശമായി പെരുമാറുമ്പോള്‍ വേദനിക്കുമെന്നാണ് കെകെ പറയുന്നത്.
കൂടാതെ അഭിനയിച്ച രംഗങ്ങള്‍ പൂര്‍ണമായും തന്നെ എടുത്തു കളഞ്ഞ അനുഭവമുണ്ടായിട്ടുണ്ടെന്നും താരം പറയുന്നു. വിജയ് ചിത്രം മെര്‍സലിലായിരുന്നു കെകെയ്ക്ക് അത്തരമൊരു അനുഭവമുണ്ടായിരുന്നത്. ചിത്രത്തില്‍ എസ്‌ജെ സൂര്യയ്‌ക്കൊപ്പമായിരുന്നു കെകെയ്ക്ക് കോമ്പിനേഷന്‍ രംഗങ്ങളുണ്ടായിരുന്നത്. ഒമ്പത് ദിവസത്തെ ഷൂട്ടും കുറച്ചധികം സീനുകളുമുണ്ടായിരുന്നു. ചിത്രത്തിന്റെ കഥയില്‍ വളരെ പ്രധാനപ്പെട്ട രംഗവുമുണ്ടായിരുന്നു. അതിനാല്‍ താന്‍ സുഹൃത്തുക്കളോടെല്ലാം വിജയ് ചിത്രത്തില്‍ അഭിനയിച്ച കാര്യം പറഞ്ഞിരുന്നുവെന്നും ത്ാരം പറയുന്നു.

ഷൂട്ടിങ് കഴിഞ്ഞപ്പോള്‍ ഞാന്‍ ഭയങ്കര ഹാപ്പിയായിരുന്നു. സുഹൃത്തുക്കളോടും ബന്ധുക്കളോടും എല്ലാം പറഞ്ഞു, മെര്‍സലില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട് എന്ന്. എന്നാല്‍ സിനിമ റിലീസ് ചെയ്തപ്പോള്‍ എന്റെ ഒറ്റ സീനും ഇല്ലായിരുന്നുവെന്നാണ് താരം പറയുന്നത്. ഇത് തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നാണ് കെകെ പറയുന്നത്. തിയേറ്ററിലിരുന്ന് എന്നെ കരയിപ്പിച്ച അനുഭവമാണ് അതെന്നും താരം പറയുന്നു.
അന്ന് വിജയ് ചിത്രത്തിലെ രംഗങ്ങള്‍ കട്ട് ചെയ്യപ്പെട്ടെങ്കിലും ഇന്ന് കെകെയെ തേടി കമല്‍ഹാസന്‍ ചിത്രമാണ് എത്തിയിരിക്കുന്നത്. എന്നാല്‍ മുന്‍ അനുഭവത്തിന്റെ വെളിച്ചത്തില്‍ ചിത്രം റിലീസ് ചെയ്ത ശേഷം തന്റെ രംഗമുണ്ടോ എന്ന് നോക്കിയ ശേഷം മാത്രമേ സിനിമയുടെ പേര് പറയൂവെന്നാണ് കെകെ പറയുന്നത്.


Click it and Unblock the Notifications











