പുള്ളിക്കാരന്‍ ഇങ്ങനൊക്കെ ചെയ്യോ എന്നോര്‍ത്ത് അതിശയമായിരുന്നു; സിദ്ധുവിന്റെ റിയല്‍ ഭാര്യ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. മീര വാസുദേവ് പ്രധാന വേഷത്തിലെത്തുന്ന വളരെ പെട്ടെന്നു തന്നെ ജനഹൃദയങ്ങള്‍ കീഴടക്കുകയും റേറ്റിംഗ് ഒന്നാമത് എത്തുകയും ചെയ്യുകയായിരുന്നു. സുമിത്രയുടെ ജീവിതം പറഞ്ഞ പരമ്പരയിലൂടെ ആരാധകരുടെ ശ്രദ്ധ നേടിയ നടനാണ് കൃഷ്ണകുമാര്‍. കെകെ എന്ന് ആരാധകരും സഹ താരങ്ങളും സ്‌നേഹത്തോടെ വിളിക്കുന്ന കൃഷ്ണ കുമാറാണ് പരമ്പരയില്‍ സുമിത്രയുടെ ഭര്‍ത്താവായ സിദ്ധാര്‍ത്ഥിന്റെ വേഷം ചെയ്യുന്നത്. സീരിയലില്‍ നെഗറ്റീവ് കഥാപാത്രമായിരുന്നു തുടക്കത്തില്‍ കെകെയുടേത്. എന്നാല്‍ ഓഫ് സ്‌ക്രീനിലെ തന്റെ ലാളിത്യത്തിലൂടെ അദ്ദേഹം ആരാധകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു. ഇപ്പോഴിതാ പരമ്പരയിലെ സിദ്ധാര്‍ത്ഥും പോസിറ്റീവായി മാറിയിരിക്കുകയാണ്.

ഇതിനിടെ ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ച് കൃഷ്ണ കുമാര്‍ മനസ് തുറക്കുകയാണ്. കോര്‍പ്പറേറ്റ് ലോകത്തു നിന്നും അഭിനയത്തിലേക്ക് എത്തിയ നടനാണ് കൃഷ്ണകുമാര്‍. എംജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ അതിഥികളായി കൃഷ്ണ കുമാറും ഭാര്യയുമെത്തുന്നുണ്ട്. ഇതില്‍ നിന്നുമുള്ള ഭാഗങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

ക്യാരക്ടര്‍ ശരിയല്ലല്ലോ

എന്നും തന്റെ മുന്നിലെത്തുന്ന അതിഥികളോട് കൃസുതി നിറഞ്ഞ ചോദ്യങ്ങള്‍ ചോദിക്കാറുള്ള വ്യക്തിയാണ് ശ്രീകുമാര്‍. കൃഷ്ണകുമാറും ഭാര്യയും എത്തിയപ്പോള്‍ ഭാര്യയോടായി ഇദ്ദേഹത്തിന്റെ ക്യാരക്ടര്‍ ശരിയല്ലല്ലോ എന്നായിരുന്നു എംജിയുടെ ചോദ്യം. എനിക്ക് പുള്ളിക്കാരന്റെ നേച്ചര്‍ അറിയാവുന്നോണ്ട്, ശരിക്കും ഞാന്‍ തന്നെ അതിശയിച്ച് പോയിട്ടുണ്ട്. ഇങ്ങനെയൊക്കെ പുള്ളിക്കാരന് അഭിനയിക്കാന്‍ പറ്റുമോ എന്നോര്‍ത്ത് എന്നായിരുന്നു എംജിയുടെ ചോദ്യത്തിന് കൃഷ്ണ കുമാറിന്റെ ഭാര്യ നല്‍കിയ മറുപടി. അതേസമയം വീട്ടില്‍ സിദ്ധാര്‍ത്ഥ് മേനോന്‍ പുലിയാണോ എന്ന് ചോദിച്ചപ്പോള്‍ വീട്ടിലും പുറത്തും പൂച്ച തന്നെയാണെന്നായിരുന്നു ഭാര്യയുടെ അഭിപ്രായം. പിന്നാലെ കണ്ണേ കലൈമാനേ എന്ന ഗാനവും അവര്‍ പാടുന്നത് പ്രൊമോ വീഡിയോയിലുണ്ട്. തിങ്കളാഴ്ച സംപ്രേഷണം ചെയ്യാനിരിക്കുന്ന പരിപാടിയുടെ പ്രമോ വീഡിയോ ഇപ്പോള്‍ ഹിറ്റായി മാറിയിരിക്കുകയാണ്.

കൃഷ്ണകുമാറിന്റെ ഭാര്യ

രമയാണ് കൃഷ്ണകുമാറിന്റെ ഭാര്യ. തന്റെ കുടുംബത്തെക്കുറിച്ച് അഭിമുഖങ്ങളില്‍ കൃഷ്ണകുമാര്‍ മനസ് തുറക്കാറുണ്ട്. അധ്യാപികയാണ് രമ. ആര്‍ടിസ്റ്റായതിന് ശേഷമാണ് വിവാഹ ആലോചന വന്നതെങ്കില്‍ മാതാപിതാക്കള്‍ വിവാഹം നടത്തിത്തരുമോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നാണ് രമ പറഞ്ഞതെന്ന് മുന്‍പ് കൃഷ്ണകുമാര്‍ തന്നെ പറഞ്ഞിരുന്നു. ബാങ്കില്‍ ജോലി ചെയ്യുന്ന സമയത്തായിരുന്നു വിവാഹം. താന്‍ അഭിനയിക്കുമെന്നത് ഭാര്യയെ സംബന്ധിച്ചിടത്തോളം പുതിയ അറിവാണെന്നുമായിരുന്നു ഒരിക്കല്‍ കൃഷ്ണകുമാര്‍ പറഞ്ഞത്. എന്തായാലും അഭിനേതാവയുള്ള എന്‍ട്രിയില്‍ കയ്യടി നേടുകയാണ് കൃഷ്ണകുമാര്‍. കുടുംബവിളക്കും സിദ്ധാര്‍ത്ഥും ഹിറ്റായി മാറുകയായിരുന്നു.

കുടുംബവിളക്ക്

അതേസമയം മികച്ച സ്വീകാര്യതയുമായി മുന്നേറുകയാണ് കുടുംബവിളക്ക്. റേറ്റിംഗിലും ഏറെ മുന്നിലാണ് പരമ്പര. വീണ്ടും റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ച് എത്തിയിരിക്കുകയാണ് കുടുംബവിളക്ക് ഇപ്പോള്‍. കഴിഞ്ഞ കുറച്ച് കാലങ്ങളായി സീരിയലിന് നെഗറ്റീവ് റിവ്യൂസ് വന്നിരുന്നു. ഇത് റേറ്റിംഗിനേയും ബാധിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ചയില്‍ പരമ്പര മികവുറ്റ പ്രകടനം കാഴ്ച വെച്ചു. കുടുംബത്തിന്റെ ന്യൂയര്‍ ആഘോഷവും മുന്നാറിലേക്കുള്ള യാത്രയുമൊക്കെ ശ്രദ്ധേയമായിരുന്നു. ഇതോടെയാണ് തിരിച്ചുവരുന്നത്. എന്നാല്‍ സുമിത്രയെയും സിദ്ധാര്‍ഥിനെയും ഒന്നിപ്പിക്കാന്‍ വേണ്ടി ചിലര്‍ നടത്തുന്ന കളികള്‍ ചിലരില്‍ അതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്.

Recommended Video

ആള് കൂടിയപ്പോൾ പ്രണവിനെ ഓടിച്ചുവിടുന്ന ചാക്കോച്ചൻ. വീഡിയോ വൈറൽ | FilmiBeat Malayalam
സുമിത്ര-സിദ്ധാര്‍ഥ്

ഈ സുമിത്ര-സിദ്ധാര്‍ഥ് സീന്‍സ് ഒഴിവാക്കാന്‍ പറയുകയാണ് ആരാധകര്‍. എത്ര നാളായി ഇത് തന്നെ പറയുന്നു. അവരെ വീണ്ടും ഒന്നിപ്പിച്ച് ഈ സീരിയല്‍ കുളമാകരുത് എന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു. എന്നാല്‍ കുടുംബവിളക്കില്‍ ഇനിയും പ്രതീക്ഷ ഉണ്ട്. കുടുംബവിളക്ക് അവസാനം ഇങ്ങനെ കൊണ്ടുപ്പോയി തുലക്കും എന്നു ഒരിക്കലും വിചാരിച്ചില്ലെന്നും അവര്‍ പറയുന്നു. പ്രേക്ഷകരുടെ അഭ്യര്‍ത്ഥന മാനിച്ച് എങ്കിലും കഥ മാറ്റണം. അതൊരു അപേക്ഷയാണ്. ഉപേക്ഷിച്ച് പോയ ഭാര്യയെ തേടി സിദ്ധാര്‍ഥ് വന്നാലും അവരെ വീണ്ടും ഒന്നിപ്പിക്കരുതെന്നാണ് സോഷ്യല്‍ മീഡിയ ആവശ്യപ്പെടുന്നത്.

Read more about: Kudumbavilakku
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X