ഞങ്ങൾ പരിചയപ്പെട്ടത് അങ്ങനെ! പ്രണയം സസ്പെൻസാക്കി വെച്ചതിന്റെ കാരണം; നൂബിനും ബിന്നിയും പറയുന്നു

കുടുംബവിളിക്ക് പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ നടനാണ് നൂബിൻ ജോണി. പ്രതീഷ് എന്ന കഥാപാത്രമായി എത്തിയ നൂബിൻ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു. നൂബിനെ പോലെ തന്നെ ഭാര്യ ബിന്നി എന്ന എലിസബത്തും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ഇരുവരും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്.

ഇവരുടെ വിവാഹവാർത്ത സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. നൂബിന്റെ നാടായ ഇടുക്കി രാജാക്കാട് വെച്ചായിരുന്നു ഇവരുടെ വിവാഹം. വലിയ ആഘോഷത്തോടെ ഇരുവീട്ടുകാരുടെയും സാന്നിധ്യത്തിലാണ് വിവാഹം നടന്നത്. വിവാഹ ശേഷം ബിന്നിയും മിനിസ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഗീതാഗോവിന്ദം എന്ന പരമ്പരയിലാണ് ബിന്നി അഭിനയിക്കുന്നത്. സോഷ്യൽ മീഡിയയിലും സജീവമാണ് ഇരുവരും. തങ്ങളുടെ വിശേഷങ്ങളൊക്കെ പങ്കുവെച്ച് ഇരുവരും എത്താറുണ്ട്.

noobin johny, binny

ആറ് വർഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. തന്റെ പ്രണയത്തെ കുറിച്ച് മുന്‍പ് തുറന്ന് പറഞ്ഞിട്ടുണ്ടെങ്കിലും വധു ആരാണെന്ന് വിവാഹത്തോട് കൂടിയാണ് നൂബിന്‍ പുറംലോകത്തെ അറിയിച്ചത്. ഒരിക്കലൂം ബിന്നിയുടെ മുഖം പോലും പുറത്ത് കാണിക്കാന്‍ നൂബിൻ തയ്യാറായിരുന്നില്ല. വിവാഹത്തിന് തൊട്ട് മുന്‍പ് നടത്തിയ പ്രീവെഡിങ്ങ് ഫോട്ടോഷൂട്ടിലൂടെയാണ് ബിന്നിയെ പുറംലോകം കാണുന്നത്. ഇപ്പോഴിതാ അതിന്റെ കാരണം തുറന്നുപറഞ്ഞിരിക്കുകയാണ് നൂബിനും ബിന്നിയും. ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിൽ പ്രണയകഥയും ഇരുവരും പങ്കുവെച്ചു.

'ഒന്നാമത് ഒരുപാട് പാരകൾ ഉള്ള സ്ഥലമാണല്ലോ അതുകൊണ്ടാണ് മറച്ചു വെച്ചത്. പ്രണയത്തിലാണെന്ന് പറയുന്നതിന് മുൻപ് തന്നെ പല ഗോസിപ്പുകളും വന്നിരുന്നു. അമൃതയെയും, രേഷ്മയെയുമെല്ലാം ചേർത്ത് വാർത്തകൾ വന്നിട്ടുണ്ട്. അതുകൊണ്ട് ഒക്കെ കൂടിയാണ് മറച്ചു വെച്ചത്,' നൂബിനും ബിന്നിയും പറഞ്ഞു.

noobin johny, binny

'ഫേസ്ബൂക്കിലൂടെയാണ് ഞങ്ങൾ പരിചയപ്പെട്ടത്. ആദ്യം സുഹൃത്തുക്കളായി. അത് കഴിഞ്ഞ് കുറച്ചുനാൾ കഴിഞ്ഞാണ് പ്രപ്പോസ് ചെയ്തത്. അതാണ് ഇപ്പോൾ ഇവിടെ വരെ എത്തിയത്,' ബിന്നി പറയുന്നു. 'എന്റേത് ഒരു പ്രൈവറ്റ് അക്കൗണ്ടായിരുന്നു. എനിക്ക് അറിയാൻ പാടില്ലാത്ത ഒറ്റ മനുഷ്യനെയും ഫ്രണ്ട്സ് ലിസ്റ്റിൽ ആഡ് ചെയ്തിട്ടില്ലായിരുന്നു. പക്ഷെ എന്തുകൊണ്ടാണെന്ന് അറിയില്ല. ആദ്യമായിട്ട് പരിചയമില്ലാത്ത ഒരാൾക്ക് ഞാൻ റിക്ക്വസ്റ്റ് അയച്ചതാണ് നൂബിൻ,'

'ഞാനും ഒരു ഫ്രണ്ടും കൂടി അവളുടെ ലാപ്പിൽ ഫെയ്‌സ്‌ബുക്ക്‌ സ്ക്രോൾ ചെയ്തിരിക്കെയാണ് നൂബിന്റെ ഒരു ഫോട്ടോ കാണുന്നത്. ഞങ്ങളുടെ മറ്റൊരു സുഹൃത്തിനൊപ്പമുള്ള ചിത്രമായിരുന്നു അത്‌. ഫോട്ടോ കണ്ടപ്പോൾ കൊള്ളാലോ ആ ചെറുക്കൻ എന്ന് ഫ്രണ്ട് പറഞ്ഞു. ദുബായ് പ്രിൻസിനെ പോലെ ഉണ്ട് എന്നൊക്കെ ആയിരുന്നു കമന്റ്. അങ്ങനെയാണ് ഞാൻ റിക്വസ്റ്റ് അയക്കുന്നത്,' ബിന്നി പറഞ്ഞു.

പാലക്കാട് പെൺകുട്ടികൾ ഒന്നുമില്ലാത്ത ഒരു കോളേജിൽ ഹോട്ടൽ മാനേജ്‌മെന്റ് പഠിക്കുന്ന സമയത്താണ് താൻ ബിന്നിയെ പരിചയപ്പെടുന്നതെന്നും അന്ന് ഏതെങ്കിലും ഒരു പെൺകുട്ടിയുടെ റിക്വസ്റ്റിനായി താനും സുഹൃത്തുക്കളുമൊക്കെ കാത്തിരിക്കുന്ന സമയമായിരുന്നുവെന്നും നൂബിൻ പറഞ്ഞു.

More from Filmibeat

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X